നഗരൂർ∙ സംസ്ഥാന സർക്കാരിന്റെ വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ഉന്തുവണ്ടി കച്ചവടക്കാരനായ നഗരൂർ ഇടവൂർക്കോണം ചരുവിള പുത്തൻവീട്ടിൽ എം. തങ്കപ്പന് (72). തിങ്കളാഴ്ച നറുക്കെടുത്ത വിൻ വിൻ W 597 നമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് തങ്കപ്പനെ തേടി എത്തിയത്.സമ്മാനം നേടിയ ടിക്കറ്റ് WR 746417 നമ്പർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നഗരൂർ∙ സംസ്ഥാന സർക്കാരിന്റെ വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ഉന്തുവണ്ടി കച്ചവടക്കാരനായ നഗരൂർ ഇടവൂർക്കോണം ചരുവിള പുത്തൻവീട്ടിൽ എം.തങ്കപ്പന് (72). തിങ്കളാഴ്ച നറുക്കെടുത്ത വിൻ വിൻ W 597 നമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് തങ്കപ്പനെ തേടി എത്തിയത്. സമ്മാനം നേടിയ ടിക്കറ്റ് WR 746417 നമ്പർ ടിക്കറ്റ് ഇന്ത്യൻ ഓവർസീസ് ബാങ്ക് നഗരൂർ ശാഖയിൽ ഏൽപിച്ചു. നഗരൂർ ബാങ്കിനു മുന്നിൽ സൈക്കിളിൽ ഭാഗ്യക്കുറി ടിക്കറ്റ് വിൽക്കുന്ന സുലൈമാന്റെ പക്കൽ നിന്നും തിങ്കൾ രാവിലെയാണ് ടിക്കറ്റ് എടുത്തത്. അന്നു ഉച്ചയ്ക്ക് നറുക്കെടുപ്പ് കഴിഞ്ഞപ്പോൾ ഭാഗ്യ ദേവത തങ്കപ്പനെ കടാക്ഷിച്ചു. 

നേരത്തെ കൂലിപ്പണി ആയിരുന്നു. കാലിന് അസുഖം ബാധിച്ചതോടെ 4 വർഷം മുൻപാണ് നഗരൂർ ജംക്‌ഷനിൽ ഉന്തുവണ്ടിയിൽ കച്ചവടം തുടങ്ങിയത്. കുടുംബവുമായി അകന്നു കഴിയുന്നതിനാൽ   ഒറ്റയ്ക്കാണ് താമസം. ഇപ്പോൾ താമസിക്കുന്ന 5 സെന്റും ചെറിയ വീടും വീട് ഇല്ലാത്ത  അർഹതപ്പെട്ടവർക്ക് ദാനമായി നൽകുമെന്നും,  5 സെന്റ് ഭൂമി വിലയ്ക്ക് വാങ്ങി പുതിയ വീട് നിർമിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് തങ്കപ്പൻ പറഞ്ഞു.