തിരുവനന്തപുരം ∙ കാലം തെറ്റിയെത്തിയ കനത്ത മഴയിൽ ജില്ല വിറങ്ങലിച്ച് നിൽക്കുന്നു. ജില്ലയലപ്പാടെയും മലയോര മേഖലയിൽ വിശേഷിച്ചും തോരാതെ പെയ്യുന്ന മഴ ജന ജീവിതത്തെ സാരമായി ബാധിച്ചു. കോവിഡ് പ്രതിസന്ധിക്കു ശേഷം കൃഷി അടക്കമുള്ള തൊഴിലവസരങ്ങളും വഴിയോര വിൽപ്പന അടക്കമുള്ള വ്യാപാരവും ജീവൻ വച്ചു വരുന്നതിനിടയക്ക്ണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കാലം തെറ്റിയെത്തിയ കനത്ത മഴയിൽ ജില്ല വിറങ്ങലിച്ച് നിൽക്കുന്നു. ജില്ലയലപ്പാടെയും  മലയോര മേഖലയിൽ വിശേഷിച്ചും തോരാതെ പെയ്യുന്ന മഴ ജന ജീവിതത്തെ സാരമായി ബാധിച്ചു. കോവിഡ് പ്രതിസന്ധിക്കു ശേഷം കൃഷി അടക്കമുള്ള തൊഴിലവസരങ്ങളും വഴിയോര വിൽപ്പന അടക്കമുള്ള വ്യാപാരവും ജീവൻ വച്ചു വരുന്നതിനിടയക്ക്ണ് ഇരുട്ടടിയായി മഴയെത്തിയത്. ദിവസ വേതനത്തിനു പണിയെടുക്കുന്ന സാധാരണക്കാർക്കാണ് ദുരിതം ഏറെയും. റബർ ടാപ്പിങ്,പെയിന്റിങ് തൊഴിലാളികളും ദിവസ കൂലി അടിസ്ഥാനത്തിൽ മറ്റ് ജോലിക്ക് പോകുന്നവരും ദുരിതത്തിലാണ്.

കാലം തെറ്റി നാലു ദിവസമായി ഇടവിട്ട് പെയ്യുന്ന മഴ കൃഷി മേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. നെയ്യാർ ഡാം തുറന്നതോടെ നെയ്യാറിന്റെ ഇരു കരകളിലെയും കൃഷിയിടങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.നെയ്യാർ ജല സംഭരണിയിൽ ജലനിരപ്പ് കാര്യമായി ഉയർന്നു. ചൊവ്വാഴ്ച 30.സെ.മി വീതം നാലു ഷട്ടറുകൾ ഉയർത്തി. ഇന്നലെ ഉച്ചയ്ക്ക് 60 സെ.മീറ്ററാക്കി. നീരൊഴുക്ക് ശക്തമായതോടെ വൈകിട്ട് അഞ്ചു മണിയോടെ 120.സെ.മീറ്ററാക്കി വീണ്ടും വർധിപ്പിച്ചു. നെയ്യാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ഇറിഗേഷൻ വകുപ്പ് മുന്നറിയിപ്പ് നൽകി. സംഭരണിയിലിപ്പോൾ 84.59 മീറ്റർ ജലമുണ്ട്. 84.75 മീറ്ററാണ് ശേഷി. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാൽ ഷട്ടറുകൾ ഇനിയും കൂടുതൽ ഉയർത്തിയേക്കാം.

ADVERTISEMENT

പേപ്പാറയിൽ ഷട്ടറുകൾ തുറന്നേക്കും

വിതുര∙ മഴ ഇന്നും ശക്തമായി തുടർന്നാൽ പേപ്പാറ ഡാമിലെ ഷട്ടറുകൾ തുറന്നേക്കും. വൃഷ്ടി പ്രദേശത്തു ഇന്നലെ ശക്തമായ മഴ പെയ്തു. ഇന്നലെ വൈകിട്ടോടെ ജല നിരപ്പ് 107.2 മീറ്ററായി ഉയർന്നു. കരമനയാറിന്റെ തീരത്തു നിലവിൽ ഓറഞ്ച് അലർട്ടാണ്. തീരത്തു താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നു അധികൃതർ അറിയിച്ചു.

ADVERTISEMENT

നെടുമങ്ങാട് ∙ ശക്തമായ മഴയിൽ അരുവിക്കര ഡാമിൽ ജലനിരപ്പ് ഉയർന്നതിനാൽ ഇന്നലെ ഡാമിലെ 6 ഷട്ടറുകളിൽ ഒരെണ്ണം 10 സെന്റിമീറ്റർ രാവിലെ ഉയർത്തി . മഴ കൂടുതൽ ശക്തിപ്പെട്ട് ഡാമിലെ  ജലനിരപ്പ്  ഉയർന്നാൽ രാത്രി വീണ്ടും ഷട്ടറുകൾ ഉയർത്തേണ്ടി വരുമെന്ന് എ ഇ അറിയിച്ചു.