വെഞ്ഞാറമൂട്∙ വെള്ളാണിക്കൽ പാറമുകളിൽ വീണ്ടും തീപിടിത്തം. രണ്ടാഴ്ചയ്ക്കുള്ളിൽ നാലാം തവണയാണ് വെള്ളാണിക്കൽ മലമുകളിൽ തീ പടരുന്നത്.ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള സ്ഥലമാണ് വെള്ളാണിക്കൽ പാറമുകൾ. ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ തീപിടിത്തം 3 മണിക്കൂറോളം നീണ്ടു നിന്നു.സന്ധ്യയോടെയാണ് അഗ്നിശമന വിഭാഗം തീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെഞ്ഞാറമൂട്∙ വെള്ളാണിക്കൽ പാറമുകളിൽ വീണ്ടും തീപിടിത്തം. രണ്ടാഴ്ചയ്ക്കുള്ളിൽ നാലാം തവണയാണ് വെള്ളാണിക്കൽ മലമുകളിൽ തീ പടരുന്നത്.ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള സ്ഥലമാണ് വെള്ളാണിക്കൽ പാറമുകൾ. ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ തീപിടിത്തം 3 മണിക്കൂറോളം നീണ്ടു നിന്നു.സന്ധ്യയോടെയാണ് അഗ്നിശമന വിഭാഗം തീ നിയന്ത്രണവിധേയമാക്കിയത്.  സാമൂഹികവിരുദ്ധർ ബോധപൂർവം തീ ഇടുന്നതാണെന്നാണു പരാതി.രാത്രി തീ പടർന്നാൽ നിയന്ത്രണ വിധേയമാക്കാൻ കഴിയില്ലെന്നും വെള്ളാണിക്കൽ പാറമുകളിൽ വേനൽക്കാലത്തെങ്കിലും സുരക്ഷാ ജീവനക്കാരെ നിയമിക്കാൻ അധികൃതർ തയാറാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

പള്ളിക്കലിൽ പുറമ്പോക്ക് ഭൂമിയിൽ തീ പടർന്നു

പള്ളിക്കൽ കലതിപച്ചയിലെ പുറമ്പോക്ക് ഭൂമിയിലും സമീപത്തെ പാറ മലയിലും തീ പടർന്നു പിടിച്ചപ്പോൾ.
ADVERTISEMENT

കല്ലമ്പലം∙പള്ളിക്കൽ പഞ്ചായത്തിലെ 12–ാം വാർഡിൽ ഉൾപ്പെട്ട കലതിപച്ചയിൽ പുറമ്പോക്ക് ഭൂമിയിലും പാറമല ഭാഗത്തും തീ പടർന്നു പിടിച്ചത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. കഴിഞ്ഞ ദിവസം രാവിലെ പടർന്ന തീ ഉച്ചയോടെ പലരുടെയും റബർ തോട്ടങ്ങളിലേക്ക് കടന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.  ഫയർഫോഴ്സ് എത്തി  മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് തീ അണച്ചത്.

ഫയർ ഫോഴ്സ് മടങ്ങിപ്പോയ ശേഷവും തീ പടർന്നു. നാട്ടുകാർ കമ്പ് തോൽ  വെള്ളം എന്നിവ ഉപയോഗിച്ച്  തീ കെടുത്തി. രാത്രി വൈകിയും പുക ഉയർന്നതോടെ ഭയത്തോടെ ആണ് പ്രദേശവാസികൾ വീടിനുള്ളിൽ കഴിഞ്ഞത്. സമീപത്തെ പാറ മല ഏറ്റെടുത്തവർ പാറയ്ക്ക് ഇടയിൽ ഉണങ്ങി യ പുല്ലിൽ  തീ ഇട്ടതാണ്  വിനയായതെന്ന് പ്രദേശവാസികൾ .   വർഷങ്ങൾക്ക് മുൻപ്  തീപിടിച്ച്  ഒരു കാവും നശിച്ചു പോയിരുന്നു.