തിരുവനന്തപുരം ∙ കിള്ളിപ്പാലത്ത് ലോഡ്ജിൽ പരിശോധനയ്ക്ക് എത്തിയ പൊലീസിനെ നാടൻ പടക്കമെറിഞ്ഞ സംഘം കഞ്ചാവ് വിൽപന നടത്തിയിരുന്നത് ടാറ്റൂ സ്റ്റുഡിയോയുടെ മറവിൽ. ടാറ്റൂ പതിപ്പിക്കാനെന്ന വ്യാജേന ഒട്ടേറെ പേരാണ് കഞ്ചാവ് വാങ്ങാൻ ലോ‍ഡ്ജ് മുറിയിൽ എത്തിയിരുന്നത്. ചെറുകിട കച്ചവടക്കാർക്ക് കഞ്ചാവ് എത്തിച്ച് നൽകുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കിള്ളിപ്പാലത്ത് ലോഡ്ജിൽ പരിശോധനയ്ക്ക് എത്തിയ പൊലീസിനെ നാടൻ പടക്കമെറിഞ്ഞ സംഘം കഞ്ചാവ് വിൽപന നടത്തിയിരുന്നത് ടാറ്റൂ സ്റ്റുഡിയോയുടെ മറവിൽ. ടാറ്റൂ പതിപ്പിക്കാനെന്ന വ്യാജേന ഒട്ടേറെ പേരാണ് കഞ്ചാവ് വാങ്ങാൻ ലോ‍ഡ്ജ് മുറിയിൽ എത്തിയിരുന്നത്. ചെറുകിട കച്ചവടക്കാർക്ക് കഞ്ചാവ് എത്തിച്ച് നൽകുന്ന മൊത്തവിതരണ സംഘമാണ് പിടിയിലായത്. ദിവസേന 3 മുതൽ 8 കിലോ വരെ കഞ്ചാവ് ഇവർ ചെറുകിട സംഘങ്ങൾക്ക് നൽകിയിരുന്നു.

നാലംഗ സംഘം താമസിച്ച ലോഡ്ജ് മുറിയിൽ നടത്തിയ പരിശോധനയിലാണ് പൊലീസിന് ഇതു സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്.  സംഘത്തിൽ നിന്നും പിടിച്ചെടുത്ത ഫോണുകളിലെ രേഖകളും പൊലീസ് പരിശോധിക്കുന്നുണ്ട്. വൻകിട ചെറുകിട കഞ്ചാവ് വിതരണക്കാരും ചില്ലറ വിൽപനക്കാരും ആവശ്യക്കാരും അടക്കം ഒട്ടേറെപ്പേർ ഇവരുമായി ബന്ധപ്പെട്ടതിന്റെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഈ സംഘത്തിൽ കൂടുതൽ പേർ ഉണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ.

ADVERTISEMENT

കിള്ളിപ്പാലം ബണ്ട് റോഡ് ഭാഗത്ത് ഇത്തരം സംഘങ്ങൾ വ്യാപകമാണെന്ന് പൊലീസ് കണ്ടെത്തി. ചൊവ്വാഴ്ച സിറ്റി നർകോട്ടിക് സെല്ലും കരമന പൊലീസും കിള്ളിപ്പാലത്തെ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവും ആയുധങ്ങളും കണ്ടെടുത്തത്. പരിശോധനയ്ക്ക് എത്തിയ പൊലീസ് സംഘത്തിന് നേരെ പടക്കമെറിഞ്ഞ് 2 പേർ രക്ഷപ്പെട്ടിരുന്നു. 2 പേർ പിടിയിലായിരുന്നു. രക്ഷപ്പെട്ടവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.