പോത്തൻകോട് ∙ വെമ്പായം മേലെപള്ളിക്കൽ വീട്ടിൽ നിയാസിന്റെ ഭാര്യ ഷെഹിനയ്ക്ക് (25) കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ വീട്ടിൽ സുഖപ്രസവം. ഇന്നലെ പുലർച്ചെ നാലോടെയാണ് ഷെഹിന ആൺ കുഞ്ഞിന് ജന്മം നൽകിയത്. പ്രസവവേദനയെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ഷെഹിനയുടെ ആരോഗ്യനില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോത്തൻകോട് ∙ വെമ്പായം മേലെപള്ളിക്കൽ വീട്ടിൽ നിയാസിന്റെ ഭാര്യ ഷെഹിനയ്ക്ക് (25)  കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ വീട്ടിൽ സുഖപ്രസവം. ഇന്നലെ പുലർച്ചെ നാലോടെയാണ് ഷെഹിന ആൺ കുഞ്ഞിന് ജന്മം നൽകിയത്. പ്രസവവേദനയെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ഷെഹിനയുടെ ആരോഗ്യനില വഷളായി. തുടർന്ന് കന്യാകുളങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സഹായം തേടി ബന്ധുവെത്തി. അവിടെ വച്ചാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയെ കൊണ്ടുപോയി മടങ്ങിയെത്തിയ കനിവ് 108 ആംബുലൻസ് ജീവനക്കാരെ കാണുന്നത്. 

ആംബുലൻസിൽ ഉണ്ടായിരുന്ന എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ സൂര്യയോടും പൈലറ്റ് എം.അനൂപിനോടും വിവരം പറഞ്ഞു. കൺട്രോൾ റൂമിൽ അറിയിച്ച ശേഷം ഇരുവരും ഉടനെ സ്ഥലത്ത് എത്തി. ഷെഹിനയെ പരിശോധിച്ചപ്പോൾ ആരോഗ്യനില മോശമാണെന്നും പ്രസവം എടുക്കാതെ ആംബുലൻസിലേക്ക് മാറ്റാൻ കഴിയില്ലെന്നും മനസിലാക്കി. ഉടനെ വീട്ടിൽവച്ചുതന്നെ പ്രസവം എടുക്കാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി.  പ്രസവശേഷം പ്രഥമ ശുശ്രൂഷ നൽകുകയും അമ്മയെയും കുഞ്ഞിനെയും ആംബുലൻസിൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു.