തിരുവനന്തപുരം ∙ പണി പൂർത്തിയായി മാസം ഒന്നു കഴിഞ്ഞിട്ടും മെഡിക്കൽ കോളജ് ക്യാംപസിലെ മേൽപാലത്തിന്റെ ഉദ്ഘാടനം നീളുന്നു. കിഫ്ബിയുടെ പരിശോധനയും പാലം ഏറ്റെടുക്കൽ നടപടിയും വൈകുന്നതാണ് കാരണം. പ ാലം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് നിർമാണ ചുമതലയുള്ള ഇൻകൽ കത്തു നൽകിയിട്ട് ആഴ്ചകളായി. ഗതാഗത കുരുക്കിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പണി പൂർത്തിയായി മാസം ഒന്നു കഴിഞ്ഞിട്ടും മെഡിക്കൽ കോളജ് ക്യാംപസിലെ മേൽപാലത്തിന്റെ ഉദ്ഘാടനം നീളുന്നു. കിഫ്ബിയുടെ പരിശോധനയും പാലം ഏറ്റെടുക്കൽ നടപടിയും വൈകുന്നതാണ് കാരണം. പാലം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് നിർമാണ ചുമതലയുള്ള ഇൻകൽ കത്തു നൽകിയിട്ട് ആഴ്ചകളായി. ഗതാഗത കുരുക്കിന് പരിഹാരമായി പണിത പാലത്തിന്റെ ഉദ്ഘാടനം അനിശ്ചിതമായി നീളുന്നത് രോഗികളെയും ജീവനക്കാരെയും ഒരു പോലെ വലയ്ക്കുന്നു. ക്യാംപസിനുള്ളിലെ ഗതാഗത കുരുക്ക് രൂക്ഷമായിട്ടും നടപടികൾക്ക് വേഗമില്ല.

2019 ഫെബ്രുവരിയിൽ തറക്കല്ലിട്ട പദ്ധതി ഒന്നര വർഷത്തിനകം പൂർത്തിയാകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ പണി തീരാൻ 3 വർഷമെടുത്തു. ശ്രീചിത്രയ്ക്കു സമീപത്തു നിന്നു തുടങ്ങി മെഡിക്കൽ കോളജ് ഒപി ബ്ലോക്കിനു മുൻവശത്തുള്ള ചതുപ്പ് നിലത്തിനു മുകളിലൂടെ, മെൻസ് ഹോസ്റ്റലിനും പിഎംആറിനും ഇടയിലൂടെ കുമാരപുരം റോഡിൽ വന്നിറങ്ങുന്നതാണ് മേൽപാലം. 12.31 കോടി രൂപയാണ് മേൽപാലത്തിന്റെ നിർമാണ ചെലവ്. 

ADVERTISEMENT

360 മീറ്റർ നീളമുള്ള പാതയിൽ 12 തൂണുകളാണ് ഉള്ളത്. 12 മീറ്ററാണ് റോഡിന്റെ വീതി. പാലം തുറക്കുന്നതോടെ മെഡിക്കൽകോളജ് ആശുപത്രി കവാടം മുതൽ ആർസിസി വരെയുള്ള റോഡിലെ തിരക്ക് ഒഴിവാകുമെന്നാണ് പ്രതീക്ഷ. റോഡിലെ തിരക്ക് കുറയുന്നത് ആശ്വാസമാകുമ്പോഴും പാർക്കിങ് പ്രശ്നത്തിന് പരിഹാരമില്ല . ആശുപത്രിയിൽ വാഹനവുമായി എത്തുന്നവർ പാർക്കിങ്ങിനായി വട്ടംകറങ്ങുന്നതു പതിവു കാഴ്ചയാണ്. രോഗിയെ കയറ്റാനായി വാഹനം നിർത്തിയിട്ടാലും സുരക്ഷാജീവനക്കാർ പൊട്ടിത്തെറിക്കും. 

കാറുമായി എത്തുന്നവരാണ് കൂടുതൽ വലയുന്നത്. പ്രധാന കവാടം മുതൽ എസ്എടി ഗ്രൗണ്ട് വരെ റോഡിനിരുവശത്തും പൊലീസിന്റെ നോ പാർക്കിങ് ബോർഡ് കാണാം. ഡെന്തൽ മെഡിക്കൽ കോളജ്, ഒപി ബ്ലോക്ക്, ബ്ലഡ് ബാങ്ക്, എസ്എടി കോംപൗണ്ട് തുടങ്ങി വാഹനം പാർക്ക് ചെയ്യാൻ അനുവാദമുള്ള ഇടങ്ങളെല്ലാം കയർ കെട്ടി അടച്ചിരിക്കുന്നു. ആശുപത്രി വളപ്പിലെ മുക്കിലും മൂലയിലും നോ എൻട്രി ബോർഡുകൾ കാണാം. അവശേഷിക്കുന്ന സ്ഥലങ്ങളിൽ കഷ്ടിച്ച് 50ൽ താഴെ വാഹനങ്ങൾക്കു പോലും പാർക്ക് ചെയ്യാൻ സൗകര്യമില്ല. അത്യാഹിത വിഭാഗങ്ങളിൽ രോഗികളെ എത്തിക്കുന്ന വാഹനങ്ങൾക്കു അതതു കെട്ടിട വളപ്പിൽ തന്നെ പാർക്കിങ് അനുവദിക്കണമെന്നാണ് ആവശ്യം.

ADVERTISEMENT