ചിറയിൻകീഴ് ∙ മഴ ശക്തമായി തുടരവേ ചിറയിൻകീഴ് മേഖലയിൽ മഴക്കാലപൂർവ ശുചീകരണം തുടങ്ങിയിട്ടില്ല. കിഴുവിലം, അഴൂർ, ചിറയിൻകീഴ്, വക്കം, കടയ്ക്കാവൂർ. തീരദേശ ഗ്രാമപഞ്ചായത്തായ അഞ്ചുതെങ്ങ് എന്നിവിടങ്ങളിൽ മുൻകാലങ്ങളിൽ സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെ നടത്തിവന്നിരുന്ന ശുചീകരണ പ്രവർത്തനങ്ങളാണു ഗ്രാമപഞ്ചായത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിറയിൻകീഴ് ∙ മഴ ശക്തമായി തുടരവേ ചിറയിൻകീഴ് മേഖലയിൽ  മഴക്കാലപൂർവ ശുചീകരണം തുടങ്ങിയിട്ടില്ല. കിഴുവിലം, അഴൂർ, ചിറയിൻകീഴ്, വക്കം, കടയ്ക്കാവൂർ. തീരദേശ ഗ്രാമപഞ്ചായത്തായ അഞ്ചുതെങ്ങ് എന്നിവിടങ്ങളിൽ മുൻകാലങ്ങളിൽ സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെ നടത്തിവന്നിരുന്ന ശുചീകരണ പ്രവർത്തനങ്ങളാണു ഗ്രാമപഞ്ചായത്ത് അധികൃതരുടെ അലംഭാവം മൂലം ഇക്കുറി നടക്കാതെ വന്നിരിക്കുന്നത്. ഗ്രാമപഞ്ചായത്തുകളുടെ മുഖ്യകേന്ദ്രങ്ങളിൽ സ്ഥിതി ചെയ്യുന്ന മാർക്കറ്റുകളിൽ ഏറിയ പങ്കും മാലിന്യങ്ങൾ കുന്നുകൂടി ജലജന്യരോഗങ്ങളും പകർച്ചവ്യാധികളും പിടിപെടുന്ന കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു.  പൊതു മാർക്കറ്റുകളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്യുന്നില്ലെന്നും പരാതിയുണ്ട്. 

ഗ്രാമപഞ്ചായത്തുകളുടെ തനതുഫണ്ടും ആരോഗ്യ–ശുചിത്വമിഷനുകളിൽ നിന്നും അനുവദിച്ചിട്ടുള്ള തുകയും ഉൾപ്പെടെ അതാതു തദ്ദേശസ്ഥാപനങ്ങളിലെ പ്ലാൻ ഫണ്ടുകളും വിനിയോഗിച്ചാണു ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി വന്നിരുന്നത്. പ്രവർത്തനങ്ങൾ ഇനിയും നീണ്ടാൽ ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗങ്ങൾ പടരുമെന്ന ഭീതിയിലാണ് നാട്. പഞ്ചായത്തുകളിലെ ഉൾപ്രദേശങ്ങളിൽ ഇപ്പോഴും കിണർവെള്ളത്തെയാണു ജനങ്ങൾ കൂടുതലും ആശ്രയിച്ചുവരുന്നത്. മാത്രമല്ല ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള അമ്പലക്കുളങ്ങളും പൊതുജലാശയങ്ങളും സമീപവാസികൾ ഉപയോഗയോഗ്യമാക്കുന്നു. ഇവിടെയും ക്ലോറിനേഷൻ ഉൾപ്പെടെയുള്ള മുൻകരുതലുകൾ പൂർത്തിയാക്കാത്തതു ഒട്ടേറെ ദുരിതങ്ങൾക്കിടയാക്കുമെന്നു നാട്ടുകാർ പരാതി ഉയർത്തുന്നു.

ADVERTISEMENT

മേഖലയിൽ പലയിടത്തും വാമനപുരം നദിയുടെ കൈവഴികളായി പിരിഞ്ഞു കൃഷിയിടങ്ങളിൽ ജലവിതരണത്തിനു സഹായകരമായിട്ടുള്ള കൈത്തോടുകളും നീർച്ചാലുകളും മാലിന്യങ്ങൾ അടിഞ്ഞുകൂടി നീരൊഴുക്ക് നിലച്ച അവസ്ഥയിലാണിപ്പോൾ. പാതയോരങ്ങളിലെ ഓടകളുടെ സ്ഥിതിയും ഭിന്നമല്ല. മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞും മണ്ണു നിറഞ്ഞും ഒലിപ്പുവെള്ളം പാതയിലൊട്ടാകെ കെട്ടിക്കിടന്നു പ്രദേശമാകെ ദുർഗന്ധം പരക്കുകയാണ്. വിദ്യാലയങ്ങൾ തുറക്കാൻ ഒരാഴ്ച മാത്രം ശേഷിക്കേ യുദ്ധകാലാടിസ്ഥാനത്തിൽ ശുചീകരണപ്രവർത്തനങ്ങൾക്കു തുടക്കമിട്ടില്ലെങ്കിൽ കാലവർഷം ശക്തമാവുന്നതോടെ പകർച്ചവ്യാധികളടക്കം പിടിപെടുമെന്ന ആശങ്കയിലാണു നാട്ടുകാർ.