തിരുവനന്തപുരം ∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വൈകി രോഗി മരിച്ചതു സംഭവിച്ച വിവാദത്തിൽ ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ആശാ തോമസിന്റെ അന്വേഷണം ആരംഭിച്ചു. ഇന്നലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. 19നു വൃക്ക മാറ്റിവയ്ക്കൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വൈകി രോഗി മരിച്ചതു സംഭവിച്ച വിവാദത്തിൽ ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ആശാ തോമസിന്റെ അന്വേഷണം ആരംഭിച്ചു. ഇന്നലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. 19നു വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനാവുകയും 20നു മരിക്കുകയും ചെയ്ത കാരക്കോണം സ്വദേശി സുരേഷ് കുമാറിന്റെ (62) പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇനിയും ലഭിച്ചിട്ടില്ല. സുരേഷ് കുമാറിന്റെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ കഴക്കൂട്ടം അസി. കമ്മിഷണർ സി.എസ്. ഹരി അന്വേഷണം ആരംഭിച്ചു.

പരാതിക്കാരനിൽ നിന്നു മൊഴി രേഖപ്പെടുത്തി. ചികിത്സപ്പിഴവു സംബന്ധിച്ച പരാതി ഡിവൈഎസ്പി റാങ്കിലെ ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന വ്യവസ്ഥ പ്രകാരമാണ് എസിപിക്ക് കൈമാറിയത്. അതേസമയം, രോഗി മരിച്ച സംഭവത്തിൽ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ മെഡിക്കൽ കോളജ് ആശുപത്രിക്കു മുന്നിൽ പ്രതിഷേധ സമരം നടത്തി. മെഡിക്കൽ കോളജ് അധികൃതരുടെ അനാസ്ഥ മൂലം രോഗി മരിക്കാനിടയായ സംഭവത്തിൽ വിദഗ്ധ സമിതി അന്വേഷിക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത മുൻ മന്ത്രി വി.എസ്.ശിവകുമാർ ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്റ് പാലോട് രവി അധ്യക്ഷനായി. വർക്കല കഹാർ പ്രസംഗിച്ചു.