മലയിൻകീഴ് ∙ പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് വിളപ്പിൽ സന്തോഷിന്റെ വീട്ടിൽ കഞ്ചാവ് ചെടികൾ പൊലീസ് കണ്ടെത്തി. സന്തോഷിന്റെ മകളുടെ ഭർത്താവ് വിളപ്പിൽ നൂലിയോട് കൊങ്ങപ്പള്ളി സംഗീതാലയത്തിൽ രഞ്ജിത്തിനെ ( 33) വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനു പിന്നാലെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതായി സന്തോഷ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയിൻകീഴ് ∙ പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് വിളപ്പിൽ സന്തോഷിന്റെ വീട്ടിൽ കഞ്ചാവ് ചെടികൾ പൊലീസ് കണ്ടെത്തി. സന്തോഷിന്റെ മകളുടെ ഭർത്താവ് വിളപ്പിൽ നൂലിയോട് കൊങ്ങപ്പള്ളി സംഗീതാലയത്തിൽ രഞ്ജിത്തിനെ ( 33) വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനു പിന്നാലെ  പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതായി സന്തോഷ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. സന്തോഷിന്റെ വീടിന്റെ രണ്ടാം നിലയിലെ ഒറ്റമുറിയിലാണ് രഞ്ജിത്ത് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്.

പച്ചക്കറി കൃഷിക്ക് ഇടയിലായി 2 പ്ലാസ്റ്റിക് പാത്രങ്ങളിൽ ആണ് രഞ്ജിത്ത് 17 കഞ്ചാവ് ചെടികൾ വളർത്തിയത്. പൊലീസിന്റെ ഷാഡോ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. കാട്ടാക്കട ഡിവൈഎസ്പി കെ.എസ്.പ്രശാന്ത്, വിളപ്പിൽശാല ഇൻസ്പെക്ടർ എൻ.സുരേഷ് കുമാർ, എസ്ഐ അനിൽ കുമാർ, ഷാഡോ ടീം അംഗങ്ങളായ എഎസ്ഐ സുനിൽലാൽ, നെവിൽരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

ADVERTISEMENT

രാജി പ്രഖ്യാപിച്ച് വിളപ്പിൽ‍ സന്തോഷിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്

‘ വീട് നിയന്ത്രിക്കാൻ കഴിയാത്തവൻ നാടിനെ നയിക്കാൻ യോഗ്യനല്ല ’ എന്ന് കുറിപ്പിട്ടാണ് വിളപ്പിൽ സന്തോഷ് പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതായി അറിയിച്ചത്. ഇന്നലെ രാവിലെ പന്ത്രണ്ടോടെയാണ് സന്തോഷിന്റെ വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളുമായി രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തൊട്ടുപിന്നാലെ ബിജെപി നേതാവ് വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയതിനു അറസ്റ്റിലായി എന്ന വാർത്ത പരന്നു.

ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ ട്രോളുകളും നിറഞ്ഞു. ഇതോടെ താൻ നിരപരാധിയാണെന്നും മകളുടെ ഭർത്താവിനെയാണ് പിടികൂടിയതെന്നും ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തി സന്തോഷ് രംഗത്തെത്തി. മരുമകന്റെ സാമൂഹിക വിരുദ്ധ പ്രവർത്തനവും കഞ്ചാവ് ചെടി വളർത്തലും താൻ തന്നെയാണ് ബന്ധപ്പെട്ടവരോടു പറഞ്ഞതെന്നും ഫെയ്സ്ബുക് കുറിപ്പിൽ സൂചിപ്പിച്ചു. ഇതിനൊപ്പമായിരുന്നു രാജിപ്രഖ്യാപനം കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാപഞ്ചായത്ത് മലയിൻകീഴ് ഡിവിഷനിലെ എൻഡിഎ സ്ഥാനാർഥിയായിരുന്നു സന്തോഷ്.

ADVERTISEMENT