കാട്ടാക്കട ∙ കോവിഡ് കാലത്ത് ഭക്ഷ്യ കിറ്റ് പാക്കിങിന് നിയോഗിച്ചവർക്കുള്ള കൂലി എഐവൈഎഫ് നേതാവ് തട്ടിയെടുത്ത സംഭവത്തിൽ അന്വേഷണം തുടങ്ങി. ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകാൻ ചുമതലപ്പെടുത്തിയ എഐവൈഎഫ് ജില്ലാ നേതൃത്വം ഇന്നലെ കാട്ടാക്കടയിൽ എത്തി തെളിവെടുപ്പ് നടത്തി. ഇന്ന് ചേരുന്ന സിപിഐ ജില്ലാ എക്സിക്യുട്ടീവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാട്ടാക്കട ∙ കോവിഡ് കാലത്ത് ഭക്ഷ്യ കിറ്റ് പാക്കിങിന് നിയോഗിച്ചവർക്കുള്ള കൂലി എഐവൈഎഫ് നേതാവ് തട്ടിയെടുത്ത സംഭവത്തിൽ അന്വേഷണം തുടങ്ങി. ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകാൻ ചുമതലപ്പെടുത്തിയ എഐവൈഎഫ് ജില്ലാ നേതൃത്വം ഇന്നലെ കാട്ടാക്കടയിൽ എത്തി തെളിവെടുപ്പ് നടത്തി. ഇന്ന് ചേരുന്ന സിപിഐ ജില്ലാ എക്സിക്യുട്ടീവും കൗൺസിലും റിപ്പോർട്ട് ചർച്ച ചെയ്തേക്കും. പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയ സംഭവമെന്ന നിലയിൽ കർശന നടപടിക്കാണ് നീക്കം. സമ്മേളനത്തിൽ വിഷയം ചർച്ചയാക്കിയ ലോക്കൽ നേതൃത്വങ്ങൾക്ക് എതിരെയും നടപടി ഉണ്ടായേക്കും.

കോവിഡ് കാലത്ത് ഭക്ഷ്യ കിറ്റ് പാക്കിങ് നടത്തിയ എഐവൈഎഫ്–എഐഎസ്എഫ് പ്രവർത്തകർക്ക് നൽകേണ്ട കൂലി എഐവൈഎഫ് നേതാവ് സ്വന്തം പോക്കറ്റിലാക്കി എന്നായിരുന്നു സിപിഐ മണ്ഡലം സമ്മേളനത്തിൽ ഉയർന്ന ആക്ഷേപം. എന്നാൽ പാക്കിങ് നടത്തിയവർക്ക് ഒരു സ്ഥലത്തും സപ്ലൈകോ കൂലി നൽകിയില്ലെന്ന് സമ്മേളനത്തിൽ പങ്കെടുത്ത ഭക്ഷ്യ മന്ത്രി ജി.ആർ.അനിൽ വാദിച്ചു. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ ഉയർത്തി കാട്ടി പ്രതിനിധികൾ ഇതിനെ ഖണ്ഡിച്ചു. ഇതോടെ അന്വേഷിക്കാമെന്ന നിലപാട് സ്വീകരിച്ച് മന്ത്രി തടിയൂരി.

ADVERTISEMENT

കാട്ടാക്കട,ആമച്ചൽ ലോക്കൽ കമ്മിറ്റികളിലെ പ്രവർത്തകർക്കാണ് പാക്കിങ് കൂലി ലഭിക്കാത്തത്. സേവനമെന്ന പേരിൽ ചായയും വടയും നൽകി പ്രവർത്തകരെ തൃപ്തിപ്പെടുത്തി. പാക്കിങ്,ഇറക്ക് കൂലി ഇനത്തിൽ വൗച്ചർ നൽകി പത്തു ലക്ഷത്തോളം രൂപ എഐവൈഎഫ് നേതാവ് പോക്കറ്റിലാക്കി. ഇതിൽ 62,000 രൂപ ഒരു സഹകരണ ബാങ്കിൽ എഐവൈഎഫ് അക്കൗണ്ടിൽ നിക്ഷേപിച്ചു. ബാക്കി തുക നേതാവ് തട്ടിയെടുത്തു എന്നാണ് പരാതി. പണം ലഭിച്ച കാര്യം വകുപ്പ് ഭരിക്കുന്ന മന്ത്രി പോലും അറിഞിരുന്നില്ല എന്നതാണ് വിചിത്രം.

മറ്റ് പല സ്ഥലങ്ങളിലും പാക്കിങ് നടത്തിയവർക്കുള്ള പണം ലഭിക്കാതിരിക്കെ കാട്ടാക്കട മാത്രം എങ്ങനെ ലഭിച്ചു എന്ന് മന്ത്രി സമ്മേളനത്തിൽ ചോദിച്ചിരുന്നു. വിവരാവകാശ രേഖ ഉയർത്തി കാട്ടി പ്രതിനിധികൾ ഇത് പ്രതിരോധിച്ചു.  സത്യമറിയാൻ സപ്ലൈകോ ഉദ്യോഗസ്ഥരുമായി മന്ത്രി ആശയ വിനിമയം നടത്തി. ഇതിനു ശേഷമാണ് എഐവൈഎഫ് നേതാക്കളെ പാർട്ടി അന്വേഷണത്തിനു ചുമതലപെടുത്തിയത്. അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് സിപിഐ ജില്ലാ നേതൃത്വം നൽകിയ നിർദേശം. ഇതനുസരിച്ച് ഇന്നലെ കാട്ടാക്കട എത്തിയ എഐവൈഎഫ് ജില്ലാ നേതാക്കൾ പരാതിക്കാരെ നേരിട്ട് കണ്ട് തെളിവ് ശേഖരിച്ചു.

ADVERTISEMENT

ഇന്ന് ചേരുന്ന സിപിഐ ജില്ലാ എക്സിക്യൂട്ടിവും കൗൺസിലും ഈ വിഷയം ചർച്ച ചെയ്യുമെന്നാണ് വിവരം. പാർട്ടിയെയും യുവജന സംഘടനയെയും നാണക്കേടിലാക്കിയ സംഭവത്തിൽ കർശന നടപടിയ്ക്കാണ് നീക്കം. ആരോപണ വിധേയനായ എഐവൈഎഫ് നേതാവിനെ മണ്ഡലം കമ്മിറ്റിയിൽ ഉൾപ്പെടുത്തിയ ശേഷം ആദ്യ കമ്മിറ്റിയിൽ പങ്കെടുക്കാൻ അനുവദിക്കാതെ മാറ്റി നിർത്തി. അന്വേഷണത്തിനു ശേഷം കമ്മിറ്റിയിൽ പങ്കെടുപ്പിക്കാമെന്നായിരുന്നു നേതൃത്വത്തിന്റെ നിർദേശം. പുതിയ മണ്ഡലം കമ്മിറ്റിയിലെ ചിലരുടെ അംഗത്വം പേയ്മന്റ് സീറ്റ് എന്ന ആക്ഷേപവും ഉയർന്നിരുന്നു.