പോത്തൻകോട് ∙ മദ്യലഹരിയിലെത്തിയ രണ്ട് യുവാക്കൾ കോൺഗ്രസ് പ്രവർത്തകർ ‘ഗാന്ധി സ്ക്വയർ’‍ എന്ന് നാമകരണം ചെയ്ത് രണ്ടു ദിവസത്തിനു മുൻപ് സ്ഥാപിച്ച ഗാന്ധിജിയുടെ ചിത്രം തകർത്തു. സംഭവം അന്വേഷിച്ചെത്തിയ പോത്തൻകോട് പ്രിൻസിപ്പൽ എസ്ഐ രാജീവ്, പ്രൊബേഷൻ എസ് ഐ ആഷിഖ്, ഒപ്പം ഉണ്ടായിരുന്ന പൊലീസുകാരനെയടക്കം യുവാക്കൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോത്തൻകോട് ∙  മദ്യലഹരിയിലെത്തിയ രണ്ട് യുവാക്കൾ കോൺഗ്രസ് പ്രവർത്തകർ ‘ഗാന്ധി സ്ക്വയർ’‍ എന്ന് നാമകരണം ചെയ്ത് രണ്ടു ദിവസത്തിനു മുൻപ് സ്ഥാപിച്ച ഗാന്ധിജിയുടെ ചിത്രം തകർത്തു. സംഭവം അന്വേഷിച്ചെത്തിയ പോത്തൻകോട് പ്രിൻസിപ്പൽ എസ്ഐ രാജീവ്, പ്രൊബേഷൻ എസ് ഐ ആഷിഖ്, ഒപ്പം ഉണ്ടായിരുന്ന പൊലീസുകാരനെയടക്കം യുവാക്കൾ മർദ്ദിച്ചു. നെഞ്ചിലും വയറ്റിലും ചവിട്ടുകയും മുഖത്ത് ഇടിച്ച് പരുക്കേൽപ്പിക്കുകയും ചെയ്തു. സാഹസികമായാണ് പൊലീസ് ഇരുവരെയും കീഴടക്കിയത്.  ഓട്ടോറിക്ഷാ ഡ്രൈവർ പോത്തൻകോട് യുപി സ്കൂളിനു സമീപം ശോഭന ഭവനിൽ എം. ജിതിൻ (36) , പ്രവാസി കൂടിയായ സുഹൃത്ത് പുലിവീട് വാർഡിൽ ശ്യാം നിവാസിൽ ശ്യാം (38) എന്നിവരാണ് ആക്രമണം നടത്തിയത്.

പൊതു സ്ഥലത്തു സ്ഥാപിച്ച ഗാന്ധിജിയുടെ ചിത്രം കീറി വലിച്ചെറിഞ്ഞതിനും, പൊലീസുകാരെ ആക്രമിച്ച് കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും ഇവർക്കെതിരെ കേസെടുത്തതായി എസ്എച്ച്ഒ മിഥുൻ പറഞ്ഞു. ചൊച്ചാഴ്ച രാത്രി 9 ന് ആയിരുന്നു സംഭവം.  ഒരാഴ്ച മുൻപ് ശ്യാം ഓട്ടോറിക്ഷാ സ്റ്റാന്റിൽ വച്ച് അച്ഛനും മകളുമായി വന്ന സ്കൂട്ടർ മാറി എടുക്കുകയും അച്ഛനെ മർദ്ദിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ. ശ്യാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഒത്തു തീർപ്പിനെ തുടർന്നും പരാതി ലഭിക്കാത്തതിനാലും  വിട്ടയച്ചിരുന്നു. പ്രവാസിയായ ശ്യാം അടുത്തിടെയാണ് നാട്ടിലെത്തിയത്.   

ADVERTISEMENT

പോത്തൻകോട് ജംഗ്ഷനിൽ ഗാന്ധി സ്ക്വയറിൽ  സ്ഥാപിച്ചിരുന്ന ഗാന്ധിജിയുടെ ചിത്രം സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരായ സാമൂഹിക വിരുദ്ധരാണ് നശിപ്പിച്ചതെന്നും  ഇനിയും ഇത്തരത്തിൽ കോൺഗ്രസിനെയും പോഷക സംഘടനകളുടെയും ബോർഡുകളും മറ്റും നശിപ്പിക്കാൻ തുടങ്ങിയാൽ കൈയ്യും കെട്ടി നോക്കിയിരിക്കില്ലെന്നും ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും  മണ്ഡലം പ്രസിഡന്റ് അനസ് അറിയിച്ചു. പൊതു സ്ഥലങ്ങളിലെ അനധികൃത ബോർഡുകളും കൊടികളും നീക്കം ചെയ്യുന്ന കാര്യത്തിൽ അധികൃതർ നടപടിയെടുക്കാൻ മടിക്കുന്നതായും അനസ് ആരോപിച്ചു.  അതേസമയം ഓട്ടോറിക്ഷാ ഡ്രൈവർ ജിതിനും ശ്യാമിനും സിപിഎമ്മുമായോ അനുബന്ധ സംഘടനകളുമായോ യാതൊരു ബന്ധവുമില്ലെന്നും സംഭവത്തിൽ തങ്ങൾക്കു പങ്കില്ലെന്നും ‌നേതാക്കൾ അറിയിച്ചു.