തിരുവനന്തപുരം∙ മരത്തിൽ കയറി ഡിമാൻഡ് അറിയിച്ചു കാത്തിരിക്കുന്ന തടവുകാരൻ. ഇയാളെ താഴെ ഇറക്കാൻ ഏണിയും വലയും അനുനയവുമായി ഉദ്യോഗസ്ഥർ. ചിരിച്ചും തമാശ പറഞ്ഞു ഈ കാഴ്ചകൾ കണ്ടു പ്രദേശവാസികളും ആശാഭവൻ അന്തേവാസികളും. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിൽ തടവുകാരൻ താഴെ വീണതോടെ ഒരു സിനിമ കണ്ടു തീർത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മരത്തിൽ കയറി ഡിമാൻഡ് അറിയിച്ചു കാത്തിരിക്കുന്ന തടവുകാരൻ.  ഇയാളെ താഴെ ഇറക്കാൻ ഏണിയും വലയും അനുനയവുമായി ഉദ്യോഗസ്ഥർ.  ചിരിച്ചും തമാശ പറഞ്ഞു ഈ കാഴ്ചകൾ കണ്ടു പ്രദേശവാസികളും ആശാഭവൻ അന്തേവാസികളും.  മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിൽ തടവുകാരൻ താഴെ വീണതോടെ ഒരു  സിനിമ കണ്ടു തീർത്ത അവസ്ഥയിലായിരുന്നു ഇവിടെ കൂടിയവർ.

വലവീശിപ്പിടിത്തം: തിരുവനന്തപുരത്തു പൂജപ്പുര സെൻട്രൽ ജയിൽ ചാടാനുള്ള ശ്രമത്തിനിടെ സമീപത്തെ വളപ്പിലുള്ള മരത്തിൽ കയറിപ്പറ്റിയ സുഭാഷിനെ പിടിക്കാൻ പൊലീസും അഗ്നിരക്ഷാ സേനയും മരത്തിൽ കയറുന്നു. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

പൂജപ്പൂര സെൻട്രൽ ജയിലിൽ നിന്നും ഓടി രക്ഷപ്പെട്ട തടവുകാരൻ ആശാഭവൻ വളപ്പിലെ മരത്തിനു മുകളിൽ ഇരിക്കുന്നതായി വിവരം കിട്ടിയതോടെ മാധ്യമങ്ങൾ ഇവിടേയ്ക്ക് പാഞ്ഞു എത്തി. മാധ്യമ വാഹനങ്ങൾ കണ്ടതോടെ കാര്യമറിയാൻ ഇതു വഴി പോയവരും സമീപവാസികളും പിന്നാലെ കൂടി. ആളുകൾ കൂടിയതൊന്നും കാര്യമാക്കാതെ മുകളിലിരുന്നു തടവുകാരൻ ഡിമാൻഡുകൾ പറഞ്ഞു.

തിരുവനന്തപുരത്തു പൂജപ്പുര സെൻട്രൽ ജയിൽ ചാടാനുള്ള ശ്രമത്തിനിടെ സമീപത്തെ വളപ്പിലുള്ള മരത്തിൽ കയറിപ്പറ്റിയ സുഭാഷിനെ പിടിക്കാൻ പൊലീസും അഗ്നിരക്ഷാ സേനയും വലയൊരുക്കുന്നു. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
ADVERTISEMENT

അനുനയ നീക്കം പരാജയപ്പെട്ടതോടെ ജയിൽ ഉദ്യോഗസ്ഥർ അഗ്നിരക്ഷാസേനയുടെ സഹായം തേടി.  ചെങ്കൽച്ചൂള അഗ്നിരക്ഷാസേന സ്‌റ്റേഷൻ ഓഫിസർ രാമമൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെി. ഏണി ഉപയോഗിച്ച് അരുൺ, സനൽ, ശ്രീരാജ് എന്നിവർ മരത്തിലേക്ക് കയറി.

തിരുവനന്തപുരത്തു പൂജപ്പുര സെൻട്രൽ ജയിൽ ചാടാനുള്ള ശ്രമത്തിനിടെ സമീപത്തെ വളപ്പിലുള്ള മരത്തിൽ കയറിപ്പറ്റിയ കൊലക്കേസ് പ്രതി ഈരാറ്റുപേട്ട സ്വദേശി അൻസാരി(സുഭാഷ്) കൂടുതൽ മുകളിലേക്കു കയറാൻ നോക്കിയ തടവുകാരൻ കൊമ്പൊടിഞ്ഞു നേരെ വലയിലേക്ക്. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

ഇതേ സമയം പൊലീസ്, ജയിൽ ജീവനക്കാർ താഴെ വല വിരിച്ചു. എന്നാൽ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ കയറുന്നതനുസരിച്ച് സുഭാഷും മരത്തിന്റെ ബലമില്ലാത്ത ചില്ലകളിലേക്ക് കയറിക്കൊണ്ടേയിരുന്നു. ഒപ്പം കയറിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും അവസാനം അപകടാവസ്ഥയിലായി.

തിരുവനന്തപുരത്തു പൂജപ്പുര സെൻട്രൽ ജയിൽ ചാടാനുള്ള ശ്രമത്തിനിടെ സമീപത്തെ വളപ്പിലുള്ള മരത്തിൽ കയറിപ്പറ്റിയ കൊലക്കേസ് പ്രതി ഈരാറ്റുപേട്ട സ്വദേശി അൻസാരി(സുഭാഷ്) പൊലീസ് ഒരുക്കിയ വലയിലേക്ക് വീണപ്പോൾ ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
ADVERTISEMENT

ഇതോടെ ബലപ്രയോഗത്തിലേക്ക് തിരിയാൻ ഉദ്യോഗസ്ഥർ നിർബന്ധിതരായി. സുഭാഷിനെ ബലമായി പിടിച്ച് താഴേക്കെത്തിക്കാനുള്ള ശ്രമത്തിൽ നിന്നും ഇയാൾ ഒഴിഞ്ഞു മാറി. ഒടുവിൽ 6.20 ഓടെ കൊമ്പൊടിഞ്ഞ് സുഭാഷ് താഴെ വിരിച്ച വലയിലേക്ക് വീണു.

തിരുവനന്തപുരത്തു പൂജപ്പുര സെൻട്രൽ ജയിൽ ചാടാനുള്ള ശ്രമത്തിനിടെ സമീപത്തെ വളപ്പിലുള്ള മരത്തിൽ കയറിയ ഈരാറ്റുപേട്ട സ്വദേശി അൻസാരി(സുഭാഷ്) കൊമ്പൊടിഞ്ഞു പൊലീസ് ഒരുക്കിയ വലയിൽ വീണ പ്രതിയെ പൊലീസ് വലയത്തിൽ ആംബുലൻസിലേക്ക് കൊണ്ടുപോകുന്നു. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

ഇതോടെ കൂടി നിന്നവർക്കും ഉദ്യോഗസ്ഥർക്കും ആശ്വസമായി. ആംബുലൻസിലേക്ക് മാറ്റിയ സുഭാഷിനെ ആശുപത്രിലെത്തിച്ച് പരിശോധന നടത്തി കാര്യമായ പരിക്കുകളൊന്നുമില്ലെന്നും ഉറപ്പിച്ചു. ജയിൽചാട്ട ശ്രമത്തിനും ഇയാൾക്കെതിരേ പൂജപ്പുര പൊലീസ് കേസെടുത്തു.

കൊലക്കേസ് പ്രതി കോട്ടയം ഈരാറ്റുപേട്ട സ്വദേശി അൻസാരി(സുഭാഷ്) പൊലീസ് വലയത്തിൽ ആംബുലൻസിലേക്ക്. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ