പോത്തൻകോട് ∙ ചെവിവേദനയെ തുടർന്ന് ഇഎൻടി വിഭാഗത്തിൽ ചികിത്സ തേടിയെത്തിയ വെമ്പായം കൊഞ്ചിറ തീർഥത്തിൽ രാജേന്ദ്രൻ ( 53 ) ന്റെ വലതു കണ്ണിന്റെ കാഴ്ച നഷ്‌ടപ്പെട്ടുവെന്ന് പരാതി. ചികിത്സയ്ക്കിടെ ഹൗസ് സർജൻസിക്കു പഠിക്കുന്ന വനിതാ ഡോക്ടർമാർ വയറിൽ മുട്ടുകയറ്റി അമർത്തിയെന്നും പരാതി. തിരുവനന്തപുരം മെഡിക്കൽകോളജ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോത്തൻകോട് ∙  ചെവിവേദനയെ തുടർന്ന് ഇഎൻടി വിഭാഗത്തിൽ  ചികിത്സ തേടിയെത്തിയ വെമ്പായം കൊഞ്ചിറ തീർഥത്തിൽ രാജേന്ദ്രൻ ( 53 ) ന്റെ വലതു കണ്ണിന്റെ കാഴ്ച നഷ്‌ടപ്പെട്ടുവെന്ന് പരാതി.  ചികിത്സയ്ക്കിടെ ഹൗസ് സർജൻസിക്കു പഠിക്കുന്ന വനിതാ ഡോക്ടർമാർ വയറിൽ മുട്ടുകയറ്റി അമർത്തിയെന്നും പരാതി. തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിലാണ് സംഭവം. വിവരം സൂപ്രണ്ടിനെ അറിയിച്ചിട്ടും നടപടിയില്ലെന്നും ആക്ഷേപം. മേയ് 10 ന് ആണ് കഠിനമായ ചെവിവേദനയെ തുടർന്ന് മെഡിക്കൽകോളജിലെ ഇഎൻടി വിഭാഗത്തിൽ രാജേന്ദ്രൻ ചികിത്സ തേടിയത്.

അന്നു തിരി കയറ്റി ചിത്സയ്ക്കു ശേഷം മടങ്ങിയെങ്കിലും വേദന കുറയാത്തതിനാൽ 31ന്  വീണ്ടും ആശുപത്രിയിലെത്തി.  ചെവിയിൽ ഇയർ പാക്ക് ഇടണമെന്ന് നിർദേശിച്ചെങ്കിലും കൂട്ടിരിപ്പുകാർ ആരും ഇല്ലാത്തതിനാൽ മടക്കി അയച്ചു. ജൂൺ 6ന് വീണ്ടും ആശുപത്രിയിലെത്തിയപ്പോൾ ഇയർപാക്ക് വച്ച ശേഷം മടക്കിവിട്ടു. ഇത് എപ്പോൾ മാറ്റണം എന്നു നിർദേശം നൽകിയില്ലെന്ന് രാജേന്ദ്രൻ പറയുന്നു.  ഒരാഴ്ച കഴിഞ്ഞപ്പോൾ കടുത്ത പല്ലുവേദനയും ഒരു കണ്ണിനു വേദനയും ഉണ്ടായി. വട്ടപ്പാറയിൽ സ്വകാര്യ ഡെന്റൽ ‍ആശുപത്രിയിലെത്തി ഒരു പല്ലും നീക്കം ചെയ്തു.

ADVERTISEMENT

എന്നിട്ടും വേദന മാറിയില്ല. ശരീരത്തിന്റെ വലതുവശത്തും വേദന കൂടി.  തുടർന്നാണു വലതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടത്. ഇതോടെ 30ന് ജനറലാശുപത്രിയിലെ കണ്ണാശുപത്രിയിൽ ചികിത്സ തേടി. അവർ വിദഗ്ധ ചികിത്സയ്ക്കായി വീണ്ടും മെഡിക്കൽ കോളജിലെ ഇഎൻടി വിഭാഗത്തിലേക്ക് നിർദേശിക്കുകയായിരുന്നു. മെ‍ഡി. കോളജിൽ ന്യൂറോ വിഭാഗം ഡോക്ടർമാരുടെ നിർദേശ പ്രകാരം നടത്തിയ എംആർഐ സ്കാനിങ്ങിൽ‍ ചെവിക്കുള്ളിലിട്ട ഇയർപാക്കും കണ്ണിലെ ഞരമ്പുകളും തമ്മിൽ ഞെരുങ്ങിയ നിലയിലാണെന്നു കണ്ടെത്തി. 

തുടർന്ന്  ഇക്കഴിഞ്ഞ 7ന് നടത്തിയ ശസ്ത്രക്രിയയിലൂടെ ഇയർപാക്ക് പുറത്തെടുത്തു. മൂക്കിൽ നിന്നും ചെവിയിൽ നിന്നും ഒഴുകിയ രക്തം പോലും തുടച്ചു മാറ്റാതെ മണിക്കൂറുകൾ അവിടെ കിടത്തിയതായും പരാതിയുണ്ട്. ഭയന്ന് വീട്ടിലേക്ക് പോയെന്നും  രാജേന്ദ്രൻ പരാതിയിൽ പറയുന്നു. വാർഡിൽ നിന്നു കാണാനില്ലെന്ന ആശുപത്രി അധികൃതരുടെ പരാതി പ്രകാരം ബന്ധപ്പെട്ട മെഡിക്കൽകോളജ് പൊലീസിനോടും വിവരങ്ങൾ ധരിപ്പിച്ചെന്നും രാജേന്ദ്രൻ പറഞ്ഞു.