വെള്ളറട∙ ഇസ്രായേലിന്റെ ദേശീയപക്ഷിയായ ഉപ്പൂപ്പൻ(കോമൺ ഹൂപ്പോ) ആനാവൂരിൽ എത്തി. ആനാവൂർ സ്കൂളിന് സമീപം രാജേഷിന്റെ വീട്ടുപരിസരത്താണ് കഴിഞ്ഞ ദിവസം ഉപ്പൂപ്പൻപക്ഷി പറന്നിറങ്ങിയത്.വീട്ടുമുറ്റത്തുണ്ടായിരുന്ന ചെടികളുടെ ചുവട്ടിൽ കുറച്ചുനേരം ഇരതേടിയ ശേഷം പറന്നുപോയി. തമിഴ്നാട്ടിൽ കാണാറുണ്ടെങ്കിലും കേരളത്തിൽ ഇവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളറട∙ ഇസ്രായേലിന്റെ ദേശീയപക്ഷിയായ ഉപ്പൂപ്പൻ(കോമൺ ഹൂപ്പോ) ആനാവൂരിൽ എത്തി. ആനാവൂർ സ്കൂളിന് സമീപം രാജേഷിന്റെ വീട്ടുപരിസരത്താണ് കഴിഞ്ഞ ദിവസം ഉപ്പൂപ്പൻപക്ഷി പറന്നിറങ്ങിയത്.വീട്ടുമുറ്റത്തുണ്ടായിരുന്ന ചെടികളുടെ ചുവട്ടിൽ കുറച്ചുനേരം ഇരതേടിയ ശേഷം പറന്നുപോയി. തമിഴ്നാട്ടിൽ കാണാറുണ്ടെങ്കിലും കേരളത്തിൽ ഇവ അപൂർവമാണെന്ന് പക്ഷി നിരീക്ഷകനായ ഹരികുമാർ മാന്നാർ പറഞ്ഞു. ഇവയ്ക്ക് ഹുപ്പുവെന്നും വിളിപ്പേരുണ്ട്. ഉപുപ ഇപോപ്സ് എന്നാണ് ശാസ്ത്രീയനാമം.

തലയിൽ കിരീടംപോലെ പൊങ്ങിനിൽക്കുന്ന തൂവലുകളും  വെള്ളയും കറുപ്പും ഇടവിട്ട് വരകളുള്ള ചിറകുകളുമാണുള്ളത്. 2017 ജനുവരിയിൽ ഇത്തരം ഒരു പക്ഷിയെ നങ്ങ്യാർകുളങ്ങര ടികെഎംഎം കോളജ് പരിസരത്ത് പക്ഷി നിരീക്ഷകർ കണ്ടിരുന്നു. ഇസ്രായേലിന്റെ ദേശീയപക്ഷിയാണ് ഉപ്പൂപ്പൻ എന്ന കോമൺ ഹൂപ്പോ. സംരക്ഷിത പക്ഷികളുടെ പട്ടികയിൽപെട്ട ഇവയ്ക്ക് ലോകത്ത് 2 ഇനങ്ങളിലായി 9 ഉപജാതികളുണ്ട്. ഇതിലൊന്ന് വംശനാശം സംഭവിച്ച് ഭൂമുഖത്തുനിന്നുതന്നെ അപ്രത്യക്ഷമായിക്കഴിഞ്ഞു .നിറത്തിന്റെയും വലിപ്പത്തിന്റെയും വ്യാത്യസത്തിലാണ് ഉപജാതികൾ.