തിരുവനന്തപുരം∙ കെഎസ്ആർടിസി സിറ്റിസർക്കുലർ സർവീസിന്റെ ഭാഗമായി ഇന്നലെ നിരത്തിലിറങ്ങിയ ഇലക്ട്രിക് ബസുകൾ ആദ്യദിവസം നല്ല തിരക്ക്. ഇലക്ട്രിക് ബസിലെ യാത്ര എങ്ങനെയാണന്നറിയാൻ തന്നെ ചില യാത്രക്കാർ കയറിയെന്നാണ് ജീവനക്കാരുടെ അഭിപ്രായം. അതേ സമയം രണ്ടാം ദിനം തന്നെ ബ്ലൂസർക്കിളിൽ ഉൾപ്പെട്ട ഒരു ഇലക്ട്രിക് ബസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙  കെഎസ്ആർടിസി സിറ്റിസർക്കുലർ സർവീസിന്റെ ഭാഗമായി ഇന്നലെ നിരത്തിലിറങ്ങിയ ഇലക്ട്രിക് ബസുകൾ ആദ്യദിവസം നല്ല തിരക്ക്. ഇലക്ട്രിക് ബസിലെ യാത്ര എങ്ങനെയാണന്നറിയാൻ തന്നെ ചില യാത്രക്കാർ കയറിയെന്നാണ് ജീവനക്കാരുടെ അഭിപ്രായം. അതേ സമയം രണ്ടാം ദിനം തന്നെ ബ്ലൂസർക്കിളിൽ ഉൾപ്പെട്ട ഒരു ഇലക്ട്രിക് ബസ് നടുറോഡിൽ പണിമുടക്കി. പിന്നെ സ്റ്റാർട്ടാകാതെ വന്നതോടെ ബസിനെ കെട്ടിവലിച്ച് വികാസ് ഭവൻ ഡിപ്പോയിലെത്തിച്ചു.  ഇലക്ട്രിക് ബസിന്റെ നിർമാണകമ്പനിയിൽ നിന്ന് തന്നെ എൻജിനിയർമാർ തന്നെ ബസിന്റെ സാങ്കേതിക പിഴവ് പരിശോധിച്ചു. കനത്ത മഴയായതിനാൽ വെളളക്കെട്ടിലിറങ്ങി ബാറ്ററി ഭാഗത്ത് വെള്ളം കയറിയതിനാലാണ് ബസ് നിന്നുപോയതെന്നാണ് പ്രാഥമിക നിഗമനം.

തങ്ങൾ സ്വിഫ്റ്റിനെതരില്ല: സിഐടിയു

ADVERTISEMENT

തങ്ങൾ സ്വിഫ്റ്റിനെതിരല്ലന്നും ട്രേഡ് യൂണിയനുകളുടെ അഭിപ്രായത്തെ കേൾക്കാതെ ഇത്തരം സർവീസുകൾ തുടങ്ങിയപ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുകയാണ് ചെയ്യുന്നതെന്നും കെഎസ്ആർടി എംപ്ലോയിസ് അസോസിയേഷൻ (സിഐടിയു) പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ വ്യക്തമാക്കി. കെഎസ്ആർടിസി പിൻവലിച്ചിട്ട് അതേ റൂട്ടിലാണ് ഇൗ വാഹനങ്ങൾ ഓടിക്കുന്നത്.ഇൗ ഷെഡ്യൂളുകളിൽ ജോലി ചെയ്തിരുന്ന സ്ഥിരം ജീവനക്കാർക്ക് പകരം എന്ത് ജോലി നൽകുമെന്നു പോലും മാനേജ്മെന്റ് വ്യക്തമാക്കുന്നില്ല.

പലപ്പോഴും ഭരണനടത്തിപ്പിലെ പരാജയങ്ങൾ മറച്ചുപിടിക്കാൻ ഗവൺമെന്റിന്റെ നയമാണ് ഇതെല്ലാമെന്ന് പറയുന്നത് സിഎംഡിയുടെ രക്ഷപ്പെടൽ വാദമാണെന്നും ആനത്തലവട്ടം ആനന്ദൻ ആരോപിച്ചു. സ്വിഫ്റ്റ് കമ്പനിയും കെഎസ്ആർടിസിയുമായുള്ള ബന്ധമെന്താണെന്ന് ഇതുവരെ വ്യക്തമല്ല. പ്രതിഷേധ സമരത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ മുന്നിലാണ് ഏകപക്ഷീയമായ ഇൗ പരിഷ്കാരം നടപ്പാക്കിയതെന്നും ആനന്ദത്തലവട്ടം ആനന്ദൻ പറഞ്ഞു. ട്രാൻ്പോർട്ട് ഭവന് മുന്നിൽ സിഐടിയു നടത്തുന്ന അനിശ്ചിത കാല റിലേ നിരാഹാര സമരം 30–ാം ദിവസം കടന്നു. 

ADVERTISEMENT

സർക്കാർ നിലപാട് വഞ്ചനാപരം : ശിവകുമാർ

കെഎസ്‌.ആർടിസി ഏറ്റെടുക്കാൻ കഴിയില്ലെന്ന സർക്കാർ നിലപാട്‌ വഞ്ചാനപരമാണെന്ന്  കെ.എസ്‌.ടി. ഡ്രൈവേഴ്‌സ്‌ യൂണിയൻ പ്രസിഡന്റും ടി.ഡി.എഫ്‌ ജനറൽ സെക്രട്ടറിയുമായ വി.എസ്‌.ശിവകുമാർ പറഞ്ഞു .ശമ്പളവും പെൻഷനും സർക്കാർ ഏറ്റെടുക്കുമെന്ന്‌ എൽ.ഡി.എഫിന്റെ പ്രകടനപത്രികയിൽ തന്നെ വ്യക്തമാക്കിയിരുന്നതാണ്‌. അതിൽ നിന്നും പുറകോട്ട്‌ പോകുന്ന നിലപാടാണ്‌ ഇന്ന്‌ ഹൈക്കോടതിയിൽ സർക്കാർ സ്വീകരിച്ചത്‌. കെ.എസ്‌.ആർ.ടി.സിയെ തകർക്കുന്നതിവേണ്ടിയുള്ള പ്രത്യേക അജണ്ടയുടെ ഭാഗമായിട്ടാണ്‌ ഹൈക്കോടതിയിൽ സർക്കാരിന്റെ ഈ നിലപാട്‌. – ശിവകുമാർ ആരോപിച്ചു.