വെഞ്ഞാറമൂട്∙ കന്യാകുമാരി മുതൽ കശ്മീർ വരെ സ്കേറ്റിങ് ബോർഡിൽ യാത്ര ചെയ്യുന്നതിനിടെ ഹരിയാനയിൽ അപകടത്തിൽ മരിച്ച അനസ് ഹജാസി(31)ന് ജന്മനാട് വിടനൽകി,. പുല്ലമ്പാറ അഞ്ചാംകല്ല് പരിക്കപ്പാറ സുമയ്യ മൻസിലിൽ അലിയാരുകുഞ്ഞ്,ഷൈലാബീവി ദമ്പതികളുടെ മകനാണ്. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കന്യാകുമാരിയിൽ നിന്നു മേയ് 29ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെഞ്ഞാറമൂട്∙ കന്യാകുമാരി മുതൽ കശ്മീർ വരെ സ്കേറ്റിങ് ബോർഡിൽ യാത്ര ചെയ്യുന്നതിനിടെ ഹരിയാനയിൽ അപകടത്തിൽ മരിച്ച  അനസ് ഹജാസി(31)ന് ജന്മനാട് വിടനൽകി,.   പുല്ലമ്പാറ അഞ്ചാംകല്ല് പരിക്കപ്പാറ സുമയ്യ മൻസിലിൽ അലിയാരുകുഞ്ഞ്,ഷൈലാബീവി ദമ്പതികളുടെ മകനാണ്.  ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട്   കന്യാകുമാരിയിൽ നിന്നു മേയ് 29ന്  കശ്മീരിലേക്ക് നടത്തിയ സ്കേറ്റിങ് ബോർഡിലെ സാഹസിക  യാത്ര ലക്ഷ്യത്തിലെത്താൻ അഞ്ചുദിവസം മാത്രം ശേഷിക്കെയായിരുന്നു രണ്ടാം തീയതി ട്രക്ക് ഇടിച്ചുള്ള ദാരുണാന്ത്യം.

ബന്ധുക്കൾ ഹരിയാനയിലെത്തി ഏറ്റുവാങ്ങിയ മൃതദേഹം ഇന്നലെ രാവിലെ ചണ്ഡിഗഡിൽ നിന്നു ചെന്നൈ വഴി വിമാന മാർഗം തിരുവനന്തപുരത്ത് എത്തിച്ചു. അവിടെ നിന്നു  വിലാപയാത്രയായി പുല്ലമ്പാറ മാമൂട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ എത്തിച്ച് പൊതു ദർശനത്തിനു വച്ചു.ഡി.കെ.മുരളി എംഎൽഎ ഉൾപ്പെടെ ഒട്ടേറെപ്രമുഖർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. വൈകിട്ട് 5 മണിയോടെ ചുള്ളാളം ജമാഅത്തിൽ കബറടക്കം നടത്തി.

ADVERTISEMENT

കേരള സമാജം തുണയായി

അനസ് ഹജാസിന്റെ അപകട മരണം സംഭവ ദിവസം വൈകിട്ടോടെയാണ് കേരള സമാജം ചണ്ഡിഗഡ് വിഭാഗത്തിനു ലഭിക്കുന്നതെന്ന് ഭാരവാഹികൾ പറ‍ഞ്ഞു.ഹരിയാനയിലെ കൽക്ക എന്ന സ്ഥലത്ത് അപകടത്തിൽപ്പെട്ട് മരിച്ച അനസ് ഹജാസിന്റെ മൃതദേഹം  നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സമാജം ഭാരവാഹി ഷിബു തേറോട്ടിൽ വഴി കൽക്കയിലെ പ്രകാശ് എസ്.നായരെ അറിയിക്കുകയായിരുന്നു. തുടർന്ന് വിവിധ സ്ഥലങ്ങളിലുള്ള സമാജത്തിന്റെ പ്രവർത്തകർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.ആശുപത്രി രേഖകൾ തയ്യാറാക്കൽ, പോസ്റ്റ്മോർട്ടം, പൊലീസ് സ്റ്റേഷൻ നടപടികൾ,എംബാം ചെയ്യൽ തുടങ്ങിയവ വേഗത്തിലാക്കാൻ സമാജം തുണയായി.

ADVERTISEMENT

വാഹനത്തിനു മതിയായ രേഖകളില്ല

സ്കേറ്റിങ് ബോർഡ് യാത്രക്കിടെ ഹരിയാനയിലെ കൽക്കയിൽ അപകടത്തിൽ അനസ് ഹജാസ് മരിക്കാൻ കാരണമായ ട്രക്കിന് ഇൻഷുറൻസ് ഉൾപ്പെടെ മതിയായ രേഖകളില്ലാത്ത വാഹനമാണെന്ന് അധികൃതരിൽ നിന്നു വിവരം ലഭിച്ചുവെന്ന് ബന്ധുക്കൾ പറയുന്നു. ഇൻഷുറൻസ് തുടർച്ചയായി മുടക്കമാണെന്ന് വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ചു പരിശോധിച്ചപ്പോൾ മനസ്സിലാക്കുന്നുവെന്നാണു അധികൃതർ പറയുന്നത്. അനസ് ഹജാസിനെ ഇടിച്ചിട്ട വാഹനം നിർത്താതെ പോകുകയായിരുന്നു.