ബാലരാമപുരം∙ ഗ്രാമസഭയിൽ മിനിറ്റ്സ് സംബന്ധിച്ച തർക്കത്തിനിടെ പഞ്ചായത്ത് അംഗവും മുൻ അംഗവും തമ്മിൽ കയ്യാങ്കളി. വെങ്ങാനൂർ ഗ്രാമപ്പഞ്ചായത്തിലെ സിസിലിപുരം വാർഡ് ബിജെപി അംഗം മിനി വേണുഗോപാലും മുൻ സിപിഎം അംഗം സീതയും തമ്മിലാണ് വാക്കുതർക്കവും കയ്യാങ്കളിയും നടന്നത്. മിനി വേണുഗോപാലിന്റെ തോളിൽ സീത കടിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാലരാമപുരം∙ ഗ്രാമസഭയിൽ മിനിറ്റ്സ് സംബന്ധിച്ച തർക്കത്തിനിടെ പഞ്ചായത്ത് അംഗവും മുൻ അംഗവും തമ്മിൽ കയ്യാങ്കളി. വെങ്ങാനൂർ ഗ്രാമപ്പഞ്ചായത്തിലെ സിസിലിപുരം വാർഡ് ബിജെപി അംഗം മിനി വേണുഗോപാലും മുൻ സിപിഎം അംഗം സീതയും തമ്മിലാണ് വാക്കുതർക്കവും കയ്യാങ്കളിയും നടന്നത്. മിനി വേണുഗോപാലിന്റെ തോളിൽ സീത കടിച്ചു പരുക്കേൽപിച്ചപ്പോൾ തിരിച്ച്, സീതയുടെ കഴുത്ത് പിടിച്ചു തിരിച്ചാണ് മിനി പകരം വീട്ടിയത്.   ശനിയാഴ്ച വൈകിട്ടാണ് സംഭവം. ഇരുവരും നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയശേഷം ബാലരാമപുരം പൊലീസിൽ പരാതി നൽകി.

ഇരുവരെയും ഇന്നലെ സ്റ്റേഷനിൽ വിളിപ്പിച്ചെങ്കിലും ഹാജരായില്ല. ഇതിനെതിരെ ശനിയാഴ്ച ബിജെപിയും ഇന്നലെ സിപിഎമ്മും പ്രകടനം നടത്തി. ഗ്രാമസഭയിൽ ലൈഫ് ഭവന പദ്ധതി സംബന്ധിച്ച് മുൻ അംഗം സീത ഉന്നയിച്ച ആരോപണം മിനിറ്റ്സിൽ രേഖപ്പെടുത്തണമെന്ന ആവശ്യം സംബന്ധിച്ച തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. ഗ്രാമസഭ അവസാനിച്ചപ്പോൾ മിനിറ്റ്സ് വായിക്കാൻ സീത ആവശ്യപ്പെട്ടെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അതിന് തയാറായില്ല. ഇതേത്തുടർന്ന് ഉദ്യോഗസ്ഥരെ തടഞ്ഞു വയ്ക്കാൻ സീത ശ്രമിച്ചു. ഇവരെ പിടിച്ചുമാറ്റാൻ മിനി വേണുഗോപാൽ ശ്രമിക്കുന്നതിനിടെയാണ് കയ്യാങ്കളി നടന്നത്.