കഴക്കൂട്ടം∙പഠനം പൂർത്തിയാക്കി ഇറങ്ങിയ എസ്എഫ്ഐ നേതാവിന് കാര്യവട്ടം ഗവ. കോളജിൽ വീണ്ടും അതേ ക്ലാസിൽ പ്രവേശനം നൽകാത്തതിൽ പ്രതിഷേധിച്ച് കോളജിലെ വനിത പ്രിൻസിപ്പലിനെ തടഞ്ഞു വയ്ക്കുകയും കോളജ് ഗേറ്റ് അടച്ചുപൂട്ടി സംഘർഷം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്ത 6 എസ്എഫ്ഐ പ്രവർത്തകരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴക്കൂട്ടം∙പഠനം പൂർത്തിയാക്കി ഇറങ്ങിയ എസ്എഫ്ഐ നേതാവിന് കാര്യവട്ടം ഗവ. കോളജിൽ വീണ്ടും അതേ ക്ലാസിൽ പ്രവേശനം നൽകാത്തതിൽ പ്രതിഷേധിച്ച് കോളജിലെ വനിത പ്രിൻസിപ്പലിനെ തടഞ്ഞു വയ്ക്കുകയും കോളജ് ഗേറ്റ് അടച്ചുപൂട്ടി സംഘർഷം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്ത 6 എസ്എഫ്ഐ പ്രവർത്തകരെ കേസ് എടുത്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

പ്രിൻസിപ്പലിനെ തടഞ്ഞു വയ്ക്കൽ, പൊലീസിന്റെ കൃത്യ നിർവഹണം തടസ്സപ്പെടുത്തൽ, സംഘർഷാവസ്ഥ സൃഷ്ടിക്കൽ തുടങ്ങിയ കേസുകളാണ് ഇവർക്കെതിരെ എടുത്തിട്ടുള്ളത്. എസ്എഫ്ഐ പ്രവർത്തകർ കോളജിൽ ഉണ്ടാക്കിയ സംഘർഷം പ്രിൻസിപ്പൽ എ.എസ്.ജയ സർവകലാശാല അധികൃതരെ അറിയിച്ചതിനെ തുടർന്ന് സർവകലാശാലയിൽ നിന്ന് അന്വേഷണ സംഘം എത്തി തെളിവെടുപ്പ് നടത്തി.

ADVERTISEMENT

കാര്യവട്ടം ഗവ കോളജിലെ എസ്എഫ്ഐ യൂണിയൻ സെക്രട്ടറി ആയിരുന്ന രോഹിത് രാജ് ഇൗ കോളജിൽ നിന്ന് ബിഎസ്‌സി സ്റ്റാറ്റിസ്റ്റിക്സിൽ കോഴ്സ് പൂർത്തിയാക്കി കഴിഞ്ഞ വർഷം ഇറങ്ങിയിരുന്നു.പരീക്ഷയിൽ തോറ്റ രോഹിത് രാജിന് ഇനി മൂന്നു പേപ്പറുകൾ എഴുതി എടുക്കേണ്ടതുണ്ട്. ഇപ്പോൾ എസ്എഫ്ഐ യുടെ കഴക്കൂട്ടം ഏരിയ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗമായ. ഇയാൾ വീണ്ടും ഇതേ കോഴ്സിന് ഏക ജാലക സംവിധാനത്തിലൂടെ എസ്‌‌സി ക്വോട്ടയിൽ സർവകലാശാലയിൽ പ്രവേശനം നേടി.

എന്നാൽ ഇതേ കോഴ്സ് നേരത്തെ പൂർത്തിയാക്കിയിരുന്നതു കൊണ്ടും പഠന സമയത്ത് പ്രിൻപ്പലിനെ പൂട്ടിയിട്ട് സമരം ചെയ്ത ഉൾപ്പെടെ ഉള്ള സംഭവങ്ങളിൽ ഒട്ടേറെ തവണ അച്ചടക്ക നടപടിക്കു വിധേയമായിട്ടുള്ളതു കൊണ്ടും പ്രവേശനം നൽകേണ്ട എന്ന് കോളജ് കൗൺസിൽ തീരുമാനിച്ചിരുന്നു. ഇതു പ്രകാരം പ്രിൻസിപ്പൽ പ്രവേശനം നൽകാൻ വിസമ്മതിച്ചു. ഇതിനെത്തുടർന്നാണ്  എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിനെ ഓഫിസിൽ പൂട്ടി ഇട്ടത്. കോളജ് ഗേറ്റ് അടച്ച് കൊടി നാട്ടി സംഘർഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. പൊലീസ് ബലം പ്രയോഗിച്ച് എസ്എഫ്ഐ പ്രവർത്തകരെ മാറ്റിയാണ് പ്രിൻസിപ്പലിനെ പൊലീസ് ജീപ്പിൽ കോളജിനു പുറത്തെത്തിച്ചത്. . സംഘട്ടനത്തിൽ പൊലീസുകാർക്കും ഏതാനും എസ്എഫ്ഐ പ്രവർത്തകർക്കും മർദനം ഏറ്റു.