തിരുവനന്തപുരം∙ തലസ്ഥാനത്ത് എത്തിയ നവരാത്രി വിഗ്രഹ ഘോഷയാത്ര തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ ആചാരപരമായി വരവേറ്റു. ഇന്ന് രാവിലെ നവരാത്രി മണ്ഡപത്തിലും മറ്റ് ക്ഷേത്രങ്ങളിലും വിഗ്രഹങ്ങളെ പൂജയ്ക്കിരുത്തും. ഘോഷയാത്രയിൽ അകമ്പടിയായി കൊണ്ടുവന്ന ഉടവാൾ നവരാത്രി മണ്ഡപത്തിന് മുന്നിൽ രാജകുടുംബം സ്ഥാനി മൂലം

തിരുവനന്തപുരം∙ തലസ്ഥാനത്ത് എത്തിയ നവരാത്രി വിഗ്രഹ ഘോഷയാത്ര തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ ആചാരപരമായി വരവേറ്റു. ഇന്ന് രാവിലെ നവരാത്രി മണ്ഡപത്തിലും മറ്റ് ക്ഷേത്രങ്ങളിലും വിഗ്രഹങ്ങളെ പൂജയ്ക്കിരുത്തും. ഘോഷയാത്രയിൽ അകമ്പടിയായി കൊണ്ടുവന്ന ഉടവാൾ നവരാത്രി മണ്ഡപത്തിന് മുന്നിൽ രാജകുടുംബം സ്ഥാനി മൂലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ തലസ്ഥാനത്ത് എത്തിയ നവരാത്രി വിഗ്രഹ ഘോഷയാത്ര തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ ആചാരപരമായി വരവേറ്റു. ഇന്ന് രാവിലെ നവരാത്രി മണ്ഡപത്തിലും മറ്റ് ക്ഷേത്രങ്ങളിലും വിഗ്രഹങ്ങളെ പൂജയ്ക്കിരുത്തും. ഘോഷയാത്രയിൽ അകമ്പടിയായി കൊണ്ടുവന്ന ഉടവാൾ നവരാത്രി മണ്ഡപത്തിന് മുന്നിൽ രാജകുടുംബം സ്ഥാനി മൂലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ തലസ്ഥാനത്ത് എത്തിയ നവരാത്രി വിഗ്രഹ ഘോഷയാത്ര തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ ആചാരപരമായി വരവേറ്റു. ഇന്ന് രാവിലെ നവരാത്രി മണ്ഡപത്തിലും മറ്റ് ക്ഷേത്രങ്ങളിലും വിഗ്രഹങ്ങളെ പൂജയ്ക്കിരുത്തും. ഘോഷയാത്രയിൽ അകമ്പടിയായി കൊണ്ടുവന്ന ഉടവാൾ നവരാത്രി മണ്ഡപത്തിന് മുന്നിൽ രാജകുടുംബം സ്ഥാനി മൂലം തിരുനാൾ രാമവർമ ഏറ്റുവാങ്ങി.

കവടിയാർ രാജകുടുംബാംഗങ്ങളായ പൂയം തിരുനാൾ ഗൗരിപാർവതിബായി, അശ്വതി തിരുനാൾ ഗൗരിലക്ഷ്മിബായി,  ആദിത്യവർമ, നവരാത്രി ട്രസ്റ്റ് ഭാരവാഹികളായ ആർ.രാജരാജവർമ, ഡി.വെങ്കിടേശ്വര അയ്യർ, ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസർ ബി.സുരേഷ്‌കുമാർ, മാനേജർ ബി.ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.

ADVERTISEMENT

പത്മനാഭപുരം കൊട്ടാര ത്തിൽ നിന്നു വേളിമല കുമാരസ്വാമി, സരസ്വതി ദേവി, ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങളാണ് ഘോഷയാത്രയായി എത്തിച്ചത്. നെയ്യാറ്റിൻകരയിൽ നിന്ന് ഇന്നലെ പുറപ്പെട്ട എഴുന്നള്ളത്തിന് നേമത്ത് റവന്യു വകുപ്പ് സ്വീകരണം നൽകി. അവിടെ നിന്നു കരമന ആവടിയമ്മൻ കോവിലിലെത്തിച്ച വിഗ്രഹങ്ങൾക്ക് ഇറക്കിപ്പൂജയും സരസ്വതീദേവിക്ക്  ആറാട്ടും നടത്തി. ശേഷം കുമാരസ്വാമിയെ അലങ്കരിച്ച വെള്ളിക്കുതിരപ്പുറത്ത് എഴുന്നള്ളിച്ചു.

പത്മനാഭപുരത്തുനിന്ന് നവരാത്രി പൂജയ്ക്കായി എഴുന്നള്ളിച്ച വിഗ്രഹങ്ങളിൽ കുമാരസ്വാമിയെ വെള്ളിക്കുതിരപ്പുറത്ത് കരമന ആവടി അമ്മൻ കോവിലിൽ നിന്ന് പുറത്തേക്ക് എഴുന്നള്ളിച്ചപ്പോൾ. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

 

തിരുവനന്തപുരം ∙ ക്ഷേത്രങ്ങളിലും സാംസ്കാരിക സ്ഥാപനങ്ങളിലും നവരാത്രി ഉത്സവത്തിന് ഇന്നു തുടക്കമാകും. 

പത്മനാഭപുരത്തുനിന്ന് നവരാത്രി പൂജയ്ക്കായി എഴുന്നള്ളിച്ച വിഗ്രഹങ്ങളിൽ കുമാരസ്വാമിയെ വെള്ളിക്കുതിരപ്പുറത്ത് കരമന ആവടി അമ്മൻ കോവിലിൽ നിന്ന് പുറത്തേക്ക് എഴുന്നള്ളിച്ചപ്പോൾ. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

െള്ളായണി ദേവീക്ഷേത്രം

ADVERTISEMENT

നേമം∙ വെള്ളായണി ദേവീക്ഷേത്രത്തിലെ നവരാത്രി സംഗീത ഉത്സവം നാളെ (26) ആരംഭിക്കും. ഒക്ടോബർ 5 ന് രാവിലെ 7 ന് വിദ്യാരംഭം നടക്കും. ഉത്സവ ദിവസങ്ങളിൽ വൈകിട്ട് 6 ന് സംഗീത കച്ചേരി ആരംഭിക്കും.

കഴക്കൂട്ടം മഹാദേവർ ക്ഷേത്രം

കഴക്കൂട്ടം∙ കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിലെ നവരാത്രി ഉത്സവവും നൃത്ത സംഗീത ഉത്സവവും ഇന്നു മുതൽ 5 വരെ നടക്കും. 2നു വൈകിട്ട് പുസ്തക പൂജ, വിജയദശമി ദിനമായ 5നു രാവിലെ 7നു വിദ്യാരംഭം. 26 മുതൽ 4 വരെ എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ നൃത്ത സംഗീത പരിപാടികൾ.

മധുവനം സത്യസായി ആശ്രമം

പത്മനാഭപുരത്തുനിന്ന് നവരാത്രി പൂജയ്ക്കായി എഴുന്നള്ളിച്ച വിഗ്രഹങ്ങളിൽ കുമാരസ്വാമിയെ വെള്ളിക്കുതിരപ്പുറത്ത് കരമന ആവടി അമ്മൻ കോവിലിൽ നിന്ന് പുറപ്പെട്ട് കരമന ജംക്ഷനിൽ എത്തിയപ്പോൾ. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
ADVERTISEMENT

തിരുവനന്തപുരം ∙ പുളിയറക്കോണം മധുവനം സത്യസായി ആശ്രമത്തിലെ നവരാത്രി ആഘോഷങ്ങൾ ഇന്നു മുതൽ. രാവിലെ  9ന്  സായിസത്ചരിത നവാഹം.  തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ 9 മുതൽ ഹേമദ്പാന്ത് മറാഠിയിൽ രചിച്ച ഷിർദ്ദിസായിസത്ചരിതത്തിന്റെ മലയാള ഭാഷാഗ്രന്ഥം പാരായണം ചെയ്യും.  വൈകിട്ട് 6 മണിക്ക്  പ്രഭാഷണം. വിജയദശമിദിവസത്തെ ഷിർദ്ദിസായിബാബാസമാധി പൂജയോടെയാണിതിനു സമാപനം.

ഇന്നു വൈകിട്ട് 5:30 മുതൽ ബംഗാളിൽ നിന്നുള്ള ശിൽപികൾ നിർമിച്ച സാർവജനീന ദുർഗാവിഗ്രഹം പ്രതിഷ്ഠിച്ച് നവരാത്രിപൂജ ആരംഭിക്കും. തമിഴ്‌രീതിയിലുള്ള കൊലുവും കേരളീയമായ സരസ്വതീപൂജയും യഥാവിധി ഇതോടൊപ്പം നടക്കും. ഒക്‌ടോബർ 2 വൈകിട്ട് 4നു പുസ്തകമണ്ഡലത്തിലെ സരസ്വതീപൂജ തുടങ്ങും. മഹാനവമി ദിവസമായ ഒക്‌ടോബർ 4 വൈകിട്ട് 8 മണി മുതൽ വാഹനപൂജ.

ഒക്‌ടോബർ 5 വിജയദശമി ദിവസം രാവിലെ 7  മുതൽ 9 വരെ  വിദ്യാരംഭം . ഷിർദ്ദിസായിബാബയുടെ മഹാസമാധിദിവസമായ അന്ന് രാവിലെ 8 മണി മുതൽ ഷിർദ്ദിസായിവിഗ്രഹത്തിൽ ഏകാദശരുദ്രാഭിഷേകവും 12 മണിക്ക് മധ്യാഹ്‌ന ആരതിയും. തുടർന്ന് ഭക്തജനങ്ങൾ നടത്തുന്ന ഭസ്മാഭിഷേകം. 3 നു സമാധിപൂജ. വൈകിട്ട് 4 നു നടക്കുന്ന  ദുർഗാവിഗ്രഹ നിമജ്ജന ഘോഷയാത്രയോടെ  ആഘോഷങ്ങൾ സമാപിക്കും.

പട്ടം മാങ്കുളം പരാശക്തി ദേവീ ക്ഷേത്രം

പട്ടം മാങ്കുളം പരാശക്തി ദേവീ ക്ഷേത്രത്തിലെ നവരാത്രി ഉത്സവം ഇന്നു  മുതൽ ഒക്ടോബർ 5 വരെ നടക്കും. ഒക്ടോബർ 4 വരെ എല്ലാ ദിവസവും രാത്രി 7.30 മുതൽ കലാപരിപാടികൾ. 3 ന് വൈകിട്ട് 6 മണിക്കു  നവരാത്രി മണ്ഡപത്തിൽ പൂജവയ്പ്. 4 ന് രാവിലെ 7.30 മുതൽ മഹാ ചണ്ഡികാ ഹോമം തുടങ്ങും. 12 മണി മുതൽ അന്നദാനം. 5 ന് രാവിലെ 8 മണിക്ക് സരസ്വതി പൂജയും വിദ്യാരംഭവും ഉണ്ടാകുമെന്ന് ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി സി.കെ.ജയമോഹൻ നായർ അറിയിച്ചു.

ആലുംമൂട് ഭഗവതി ക്ഷേത്രം 

കഴക്കൂട്ടം∙ ആലുംമൂട് ഭഗവതി ക്ഷേത്ര (കഴക്കൂട്ടം അമ്മൻകോവിൽ)ത്തിലെ നവരാത്രി ഉത്സവം ഇന്നു മുതൽ 6 വരെയും ഭാഗവത സപ്താഹം 6 മുതൽ 14 വരെയും നടക്കും. ഇന്ന് മുതൽ 4 വരെ എല്ലാ ദിവസവും വൈകിട്ട് 7 മുതൽ സംഗീതോത്സവം. 13ന് ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് ആറാട്ട് ഘോഷയാത്ര. 14നു രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമം, ഉച്ചയ്ക്ക് പ്രസാദം ഊട്ട്, വൈകുന്നേരം 5.30ന് ഐശ്വര്യ പൂജ.

ചാന്നാങ്കര ദുർഗാ ഭഗവതി ക്ഷേത്രം

കഠിനംകുളം∙ ചാന്നാങ്കര ദുർഗാ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ഉത്സവം തിങ്കളാഴ്ച തുടങ്ങി അഞ്ചിന് വിദ്യാരംഭത്തോടെ സമാപിക്കും. എല്ലാ ദിവസവും രാവിലെയും വൈകിട്ടും പ്രത്യേക പൂജകൾ. 2നു  വൈകിട്ട് 6:30നു പൂജവയ്പ് . 4നു മഹാനവമി പൂജകൾ. 5ന് 7:30 നു ക്ഷേത്ര മേൽ ശാന്തിയുടെ കാർമികത്വത്തിൽ വിദ്യാരംഭം.

പണിമൂല ദേവീക്ഷേത്രം

പോത്തൻകോട് .∙ പണിമൂല ദേവീക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് ഇന്നു തുടക്കം. സരസ്വതീ മണ്ഡപത്തിൽ 8 ദിവസവും  വൈകിട്ട് 6.45 ന് കുമാരി പൂജ ഉണ്ടാകും. ഇന്ന് രാത്രി 7.15ന് നാദസ്വര കച്ചേരി, തുടർന്ന് ന്യത്താർച്ചന . നാളെയും മറ്റെന്നാളും രാത്രി 7.15ന് ഭജന . 29 ന് രാത്രി 7.15ന് നൃത്തം . 30 ന് രാത്രി  7.15ന് കരോക്കെ ഭക്തിഗാനം . ഒന്നിന് രാത്രി 7.15ന്  സംഗീതകച്ചേരി, 8 ന് ഭക്തിഗാനമേള . 2 ന് രാത്രി 7.15ന് വയലിൻ കച്ചേരി, 7 .45 ന്  ഭക്തിഗാനസുധ . 3 ന് വൈകിട്ട് 6ന് പൂജവയ്പ് , രാത്രി 7.15 നൃത്തം , 8.15 ന് ഭക്തിസങ്കീർത്തനം .4 ന്  രാത്രി 7.15ന് സംഗീതകച്ചേരി . 5 ന്  രാവിലെ 6.30 ന് സരസ്വതീപൂജ തുടർന്ന് പൂജയെടുപ്പും വിദ്യാരംഭവും നടക്കും.

വെങ്ങാനൂർ ചാവടിനട ശ്രീ പൗർണമി കാവ് ദേവീക്ഷേത്രം.

വെങ്ങാനൂർ ചാവടിനട പൗർണമി കാവ് ദേവീക്ഷേത്രം

തിരുവനന്തപുരം ∙ വെങ്ങാനൂർ ചാവടിനട ശ്രീ പൗർണമി കാവ് ദേവീക്ഷേത്രത്തിലെ 51 അക്ഷര ദേവതാ ക്ഷേത്രത്തിലെ  ഈ വർഷത്തെ നവരാത്രി ഉത്സവത്തിന് ഇന്നു തുടക്കം . നവാഹം ലളിതസഹസ്രനാമം ദേവി ഭാഗവതം ശിവപുരാണം തുടങ്ങിയവ നടക്കും. ഉത്സവം ഒൿടോബർ 9നു സമാപിക്കും. കുട്ടികളുടെ പേരിന്റെ ആദ്യ അക്ഷരം ദേവതയെ പൂജിച്ചു കൊണ്ട് പുസ്തകം പൂജ വയ്ക്കാം.

ഐഎസ്ആർഒ ചെയർമാൻ സോമനാഥൻ, മുൻ ഐഎസ്ആർഒ ചെയർമാൻ മാധവൻ നായർ,കൈതപ്രം ദാമോദരൻ നമ്പൂതിരി, നന്ദകുമാർ,  പള്ളിക്കൽ സുനിൽ തുടങ്ങിയവർ വിദ്യാരംഭത്തിനു നേതൃത്വം നൽകും. കുരുന്നുകൾക്ക് അവരുടെ പേരിന്റെ ആദ്യക്ഷര ദേവതയെ പൂജിച്ച വിദ്യാരംഭം കുറിക്കാം