വെള്ളറട∙ ഒറ്റശേഖരമംഗലം പഞ്ചായത്തിലെ വട്ടപ്പറമ്പ് വേറ്റയിൽ പ്രവർത്തിക്കുന്ന പന്നിഫാം നാട്ടുകാർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി പരാതി. ഇതേപഞ്ചായത്തിലെ കളിവിളാകം വാർഡിലുള്ള കൈതറക്കുഴിയിൽ പ്രവർത്തിച്ചിരുന്ന പന്നിഫാം നാട്ടുകാരുടെ പരാതിയെ തുടർന്ന് പഞ്ചായത്തധികൃതർ അടച്ചുപൂട്ടിയപ്പോഴാണ് വേറ്റയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളറട∙ ഒറ്റശേഖരമംഗലം പഞ്ചായത്തിലെ വട്ടപ്പറമ്പ് വേറ്റയിൽ പ്രവർത്തിക്കുന്ന പന്നിഫാം നാട്ടുകാർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി പരാതി. ഇതേപഞ്ചായത്തിലെ കളിവിളാകം വാർഡിലുള്ള കൈതറക്കുഴിയിൽ പ്രവർത്തിച്ചിരുന്ന പന്നിഫാം നാട്ടുകാരുടെ പരാതിയെ തുടർന്ന് പഞ്ചായത്തധികൃതർ അടച്ചുപൂട്ടിയപ്പോഴാണ്  വേറ്റയിൽ മാറ്റി സ്ഥാപിച്ചിരിക്കുന്നത്. നഗരത്തിലെ അറവുശാലകളിൽ നിന്നും ലോറികളിൽ എത്തിക്കുന്ന മാംസാവശിഷ്ടങ്ങളും കോഴിമാലിന്യവുമാണ് പന്നികൾക്ക് ആഹാരമായി നൽകുന്നത്.

സമീപകണ്ടങ്ങളിൽ ഇവ കൊണ്ട് സംഭരിക്കുന്നു. വസ്തു ഉടമകളുടെ അനുവാദമില്ലാതെയാണ് മാലിന്യ സംഭരണം. ഫാം ഉടമയോടൊപ്പമുള്ള ഗുണ്ടാ സംഘത്തെ ഭയന്നാണ് ആരും പ്രതികരിക്കാത്തതെന്ന് നാട്ടുകാർ പറയുന്നു. സമീപത്തെ ഒരു വസ്തു ഉടമ കയ്യേറ്റത്തെ ചോദ്യം ചെയ്തപ്പോൾ വിരട്ടിയോടിച്ചു. മാംസാവശിഷ്ടങ്ങൾ പക്ഷികൾ കൊത്തിവലിച്ച് സമീപത്തെ ജനവാസമേഖലയിൽ എത്തിക്കുകയാണ്. ദുർഗന്ധം കാരണം ഫാം പ്രവർത്തിക്കുന്ന ഭാഗത്തേക്ക് സമീപ വസ്തു ഉടമകൾക്ക് പോകാനും സാധിക്കുന്നില്ല.

ADVERTISEMENT

തെരുവ് നായകളുടെ വലിയൊരുകൂട്ടവും ഇവിടെ തമ്പടിച്ചിരിക്കുന്നു.  മാത്രമല്ല ചിറ്റാറിലെ വേറ്റയിൽ കടവിലേക്കാണ് പന്നിഫാമിൽ നിന്ന് മലിനജലം ഒഴുക്കിവിടുന്നത്. പന്നിഫാമിനോട് അടുത്ത പ്രദേശങ്ങളിൽ ഈച്ചശല്യവും രൂക്ഷമായി. ദുർഗന്ധവും ഈച്ചശല്യവും കാരണം ഫാമിന്റെ സമീപപ്രദേശങ്ങളിലെ തൊഴിലുറപ്പ് പണിയും തൊഴിലാളികൾ ഒഴിവാക്കുന്നു. നാട്ടുകാർ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. കുറ്റമറ്റ മാലിന്യ നിർമാർജന സംവിധാനവും ബന്ധപ്പെട്ട അനുമതികളും ഇല്ലാതെ പ്രവർത്തിക്കുന്ന പന്നിഫാം അടച്ചുപൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.