തിരുവനന്തപുരം ∙ ആധുനിക സൗകര്യങ്ങളോടെ നിർമിച്ച ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനം പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നഡ നിർവഹിച്ചു. രണ്ടു നിലകളിലായി 1200 ചതുരശ്ര വിസ്തീർണമുള്ളതാണ് തൈക്കാട് പൊലീസ് ട്രയ്നിങ് കോളജിനു സമീപം നിർമിച്ച കെട്ടിടം. മുൻകാല നേതാക്കളുടെ ഛായാ ചിത്രംഅദ്ദേഹം അനാവരണം ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ആധുനിക സൗകര്യങ്ങളോടെ നിർമിച്ച ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനം പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നഡ നിർവഹിച്ചു. രണ്ടു നിലകളിലായി 1200 ചതുരശ്ര വിസ്തീർണമുള്ളതാണ് തൈക്കാട് പൊലീസ് ട്രയ്നിങ് കോളജിനു സമീപം നിർമിച്ച കെട്ടിടം. മുൻകാല നേതാക്കളുടെ ഛായാ ചിത്രംഅദ്ദേഹം  അനാവരണം ചെയ്തു. ഓഫിസിനു മുന്നിൽ പാർട്ടി പതാകയും ഉയർത്തി.  ലൈബ്രറി, പ്രവർത്തകർക്കുള്ള വിശ്രമ സ്ഥലം, ഐടി സെൽ, മഹിളാ മോർച്ച സംഘടനാ ഓഫിസ്, അടുക്കള എന്നിവയാണ് ഒന്നാം നിലയിൽ സജ്ജീകരിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാരിന്റെ ക്ഷേമ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിനുള്ള ഹെൽപ് ഡസ്കും ഇവിടെയുണ്ട്.

തൈക്കാട് പുതിയതായി നിർമിച്ച ബിജെപി ജില്ലാ ഓഫിസ് ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ ഉദ്ഘാടനം ചെയ്യുന്നു. ജില്ല പ്രസിഡന്റ് വി.വി രാജേഷ്, കേരള പ്രഭാരി പ്രകാശ് ജാവഡേക്കർ, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ജെ. ആർ പത്മകുമാർ, സി.കെ പത്മനാഭൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ, പി.കെ കൃഷ്ണദാസ് തുടങ്ങിയവർ സമീപം.

ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർ, ട്രഷറർ എന്നിവർക്കുള്ള പ്രത്യേകം മുറികൾ രണ്ടാം നിലയിലാണ്. വിവിധ മോർച്ചകളുടെ ഓഫിസും പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. ഓൺലൈൻ യോഗങ്ങളിലും ചാനൽ ചർച്ചകളിലും പങ്കെടുക്കുന്നതിനു ഒരു മുറിയിൽ പ്രത്യേക സജ്ജീകരണം ഏർപ്പെടുത്തി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ എംപി, കേന്ദ്രമന്ത്രി വി.മുരളീധരൻ, സഹ പ്രഭാരി രാധാ മോഹൻ അഗർവാൾ, ഒ. രാജഗോപാൽ, കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, ജെ.ആർ. പത്മകുമാർ, സി. ശിവൻകുട്ടി, കരമന ജയൻ, ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.