പോത്തൻകോട് ∙ കഴക്കൂട്ടം - തൈക്കാട് ബൈപാസിൽ ശാന്തിഗിരിക്കു സമീപം പൂലന്തറയിൽ കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഹോട്ടലിനുള്ളിലേക്ക് പാഞ്ഞ് കയറി. ഹോട്ടൽ ബിസ്മില്ലയിലെ ജീവനക്കാരൻ അസം സ്വദേശി ഷാജഹാനെ ( 23 ) ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്നവർക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോത്തൻകോട് ∙ കഴക്കൂട്ടം - തൈക്കാട് ബൈപാസിൽ ശാന്തിഗിരിക്കു സമീപം പൂലന്തറയിൽ കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഹോട്ടലിനുള്ളിലേക്ക് പാഞ്ഞ് കയറി. ഹോട്ടൽ ബിസ്മില്ലയിലെ ജീവനക്കാരൻ അസം സ്വദേശി ഷാജഹാനെ ( 23 ) ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്നവർക്കു പരുക്കേറ്റില്ല. ഇന്നലെ ഉച്ചയ്ക്ക് 12.30 നായിരുന്നു അപകടം.  ഈ സമയം ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. അടൂർ നെടുമൺ കാർത്തികയിൽ പി. അനന്തുകൃഷ്ണ ( 27 ) യാണ് കാർ ഓടിച്ചിരുന്നത്.

ഒപ്പം സ്ത്രീയടക്കം ബന്ധുക്കളായ മൂന്നുപേരും ഉണ്ടായിരുന്നു. ഇവർ തിരുവല്ലം ക്ഷേത്രത്തിലും പിന്നീട് കോവളത്തും പോയശേഷം അടൂരിലേക്ക് മടങ്ങുകയായിരുന്നു. പൂലന്തറ വളവ് തിരിയവെ പെട്ടെന്ന് നിയന്ത്രണം വിട്ട കാർ ഹോട്ടലിന്റെ പാചകമുറി ഇടിച്ചു തകർത്തു നിന്നു. അവിടെ ഈ സമയത്ത് ഷാജഹാൻ മാത്രമാണ് ഉണ്ടായിരുന്നത്.  പാചകവാതക സിലിണ്ടർ തകർന്ന് വാതകം പുറത്തേക്ക് വന്നത് ഏറെനേരം പരിഭ്രാന്തിയുണ്ടാക്കി. വെഞ്ഞാറമൂട് നിന്നും ഫയർഫോഴ്സ് എത്തിയാണ് ചോർച്ചയടച്ചത്. കടയുടെ  ഗ്ലാസ് ഭിത്തി പൊട്ടിച്ചിതറി. ഗ്യാസ് അടുപ്പുകളും പാത്രങ്ങളുമെല്ലാം ദൂരേക്ക് തെറിച്ചു. പോത്തൻകോട് പൊലീസ് കേസെടുത്തു.