പാലോട്∙ കഴിഞ്ഞ നാലിന് പെരിങ്ങമ്മല ഇടിഞ്ഞാർ മങ്കയം ആറ്റിലുണ്ടായ മലവെള്ളപ്പാച്ചിലിൽ വിനോദ സഞ്ചാരികളെ രക്ഷിക്കാൻ അവസരോചിതമായി ഇടപെട്ട മങ്കയം, ഇടിഞ്ഞാർ പ്രദേശവാസികളെ പാലോട് ജനമൈത്രി പൊലീസ് ആദരിച്ചു. മങ്കയത്ത് നടന്ന ചടങ്ങ് ഡിവൈഎസ്പി സ്റ്റുവർട്ട് കീലർ ഉദ്ഘാടനം ചെയ്തു. പാലോട് എസ്എച്ച്ഒ പി. ഷാജിമോൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലോട്∙ കഴിഞ്ഞ നാലിന് പെരിങ്ങമ്മല ഇടിഞ്ഞാർ മങ്കയം ആറ്റിലുണ്ടായ മലവെള്ളപ്പാച്ചിലിൽ വിനോദ സഞ്ചാരികളെ രക്ഷിക്കാൻ അവസരോചിതമായി ഇടപെട്ട മങ്കയം, ഇടിഞ്ഞാർ പ്രദേശവാസികളെ പാലോട് ജനമൈത്രി പൊലീസ് ആദരിച്ചു. മങ്കയത്ത് നടന്ന ചടങ്ങ് ഡിവൈഎസ്പി സ്റ്റുവർട്ട് കീലർ ഉദ്ഘാടനം ചെയ്തു. പാലോട് എസ്എച്ച്ഒ പി. ഷാജിമോൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ഭാസുരാംഗി, എസ്ഐ എ.നിസാറുദ്ദീൻആർ, എസ്. ബിജു, ഷെയിസ് ലാൽ എന്നിവർ പ്രസംഗിച്ചു. നെടുമങ്ങാട് സ്വദേശികളായ പത്തംഗ സംഘത്തിലെ ഒഴുക്കിൽപ്പെട്ട ഹൈറ എന്ന കുട്ടിയെയും പാറയിടുക്കിൽ കുടുങ്ങിയ ഏഴുപേരെയും നാട്ടുകാരാണ് രക്ഷിച്ചത്. സംഭവത്തിൽ രണ്ടു പേർ മരണപ്പെട്ടിരുന്നു.

∙ ആദരം ഏറ്റുവാങ്ങിയവർ: അമൽ,വിപിൻ, അപ്പു,അജയ്‌ലാൽ,വിജയലാൽ (മങ്കയം),അനീഷ് അന്തോണി (വെങ്കിട്ടമൂട്),കുഞ്ഞുമോൻ (അടിയോടി കോളനി) വാഷിങ്ടൻ (കല്യാണികരിക്കകം),ഫവാസ് (അടിപ്പറമ്പ്),വിനോദ് (മൈലാടുംകുന്ന്),ഷെയിസ്‌ലാൽ, ജോയി (ഇടിഞ്ഞാർ),ആശാവർക്കർ വിജിത, ഫെലിക്സ് (മങ്കയം).

ADVERTISEMENT

സ്നേഹം നൽകി ഹൈറ

മലവെള്ളപ്പാച്ചിലിൽ ഒലിച്ചു വന്ന ആറു വയസ്സുകാരി ഹൈറയും തന്നെ രക്ഷപ്പെടുത്തിയവരെ കാണാൻ ചടങ്ങിനെത്തിയിരുന്നു. ഒരു കിലോമീറ്ററോളം ഒലിച്ചുവന്ന ഹൈറയെ യുവാക്കൾ സ്വന്തം ജീവൻപോലും നോക്കാതെ കുത്തൊഴുക്കിലേക്കു ചാടി രക്ഷപ്പെടുത്തുകയായിരുന്നു. കരയിലെത്തിച്ച കുട്ടിയുടെ ശ്വാസനില അപകടത്തിലാണെന്നറിഞ്ഞു ആശാവർക്കർ വിജിതയാണ് കൃത്രിമ ശ്വാസവും പ്രാഥമിക ചികിത്സയും നൽകി നില മെച്ചപ്പെടുത്തിയ ശേഷം ആശുപത്രിയിലെത്തിച്ചത്. തന്റെ ജീവൻ രക്ഷിച്ചതിനു എല്ലാവർക്കും ഹൈറ ഉമ്മ നൽകി സ്നേഹം പങ്കുവച്ചു. നാട്ടുകാരുടെ സ്നേഹം നിറയെ ലഭിച്ച ഹൈറയ്ക്ക് പൊലീസ് സമ്മാനവും നൽകി.

ADVERTISEMENT