വിതുര∙ തിരുവനന്തപുരം എസ്എപി ക്യാംപിലെ കോൺസറ്റബിൾ വൈ. ഫിറോസ് മോൻ വിതുര കല്ലാർ വട്ടക്കയത്തിൽ മുങ്ങി മരിച്ചതു തന്റെ മകൻ ഇഹാൻ സാദ് ജനിച്ചു പന്ത്രണ്ടാം നാൾ. ഫിറോസിന്റെ ഭാര്യ ബീമ കഴിഞ്ഞ മാസം 23 നാണു കരമനയിലെ സ്വകാര്യ ആശുപത്രിയിൽ ആൺ കുഞ്ഞിനു ജന്മം നൽകിയത്. ചൊവ്വാഴ്ച രാവിലെ ഭാര്യയെയും കുഞ്ഞിനെയും കണ്ട ശേഷം

വിതുര∙ തിരുവനന്തപുരം എസ്എപി ക്യാംപിലെ കോൺസറ്റബിൾ വൈ. ഫിറോസ് മോൻ വിതുര കല്ലാർ വട്ടക്കയത്തിൽ മുങ്ങി മരിച്ചതു തന്റെ മകൻ ഇഹാൻ സാദ് ജനിച്ചു പന്ത്രണ്ടാം നാൾ. ഫിറോസിന്റെ ഭാര്യ ബീമ കഴിഞ്ഞ മാസം 23 നാണു കരമനയിലെ സ്വകാര്യ ആശുപത്രിയിൽ ആൺ കുഞ്ഞിനു ജന്മം നൽകിയത്. ചൊവ്വാഴ്ച രാവിലെ ഭാര്യയെയും കുഞ്ഞിനെയും കണ്ട ശേഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിതുര∙ തിരുവനന്തപുരം എസ്എപി ക്യാംപിലെ കോൺസറ്റബിൾ വൈ. ഫിറോസ് മോൻ വിതുര കല്ലാർ വട്ടക്കയത്തിൽ മുങ്ങി മരിച്ചതു തന്റെ മകൻ ഇഹാൻ സാദ് ജനിച്ചു പന്ത്രണ്ടാം നാൾ. ഫിറോസിന്റെ ഭാര്യ ബീമ കഴിഞ്ഞ മാസം 23 നാണു കരമനയിലെ സ്വകാര്യ ആശുപത്രിയിൽ ആൺ കുഞ്ഞിനു ജന്മം നൽകിയത്. ചൊവ്വാഴ്ച രാവിലെ ഭാര്യയെയും കുഞ്ഞിനെയും കണ്ട ശേഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിതുര∙ തിരുവനന്തപുരം എസ്എപി ക്യാംപിലെ കോൺസറ്റബിൾ വൈ. ഫിറോസ് മോൻ വിതുര കല്ലാർ വട്ടക്കയത്തിൽ മുങ്ങി മരിച്ചതു തന്റെ മകൻ ഇഹാൻ സാദ് ജനിച്ചു പന്ത്രണ്ടാം നാൾ. ഫിറോസിന്റെ ഭാര്യ ബീമ കഴിഞ്ഞ മാസം 23 നാണു കരമനയിലെ സ്വകാര്യ ആശുപത്രിയിൽ ആൺ കുഞ്ഞിനു ജന്മം നൽകിയത്.  ചൊവ്വാഴ്ച രാവിലെ ഭാര്യയെയും കുഞ്ഞിനെയും കണ്ട ശേഷം ബന്ധുക്കൾക്കൊപ്പം വിനോദ യാത്രയ്ക്കു വന്നതു മരണത്തിലേക്ക് ആയിരുന്നുവെന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. കുഞ്ഞിനെ മതിയാവോളം കണ്ടു കൊതി തീരും മുൻപേ ഫിറോസ് മരണത്തിനു കീഴടങ്ങി.

പിതാവിന്റെ ഊഷ്മളമായ ലാളനയും സ്നേഹവും ഒരു പിഞ്ചു കുഞ്ഞിനു  നിഷേധിക്കപ്പെട്ടതിന്റെ നടുക്കത്തിലാണു ബന്ധുക്കളും സുഹൃത്തുക്കളും. 2020 ജൂലൈയിൽ വിവാഹിതരായ ഫിറോസിനും ബീമയ്ക്കും രണ്ടു വർഷത്തിനു ശേഷമാണു കുഞ്ഞ് ജനിച്ചത്.  വാമനപുരം നദിയിലെ മുങ്ങി മരണങ്ങളുടെ കണക്കെടുത്താൻ ഏറ്റവും കൂടുതൽ മരണം സംഭവിച്ചതു കല്ലാർ വട്ടക്കയത്തിലാണ്. വാമനപുരം നദിയിലെ തന്നെ ഏറ്റവും അപകടകരമായ ഭാഗം. നാളിതുവരെ അറുപതിലേറെ ജീവനെടുത്ത മരണക്കയം. ഇവിടെയാണു തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശികളായ ജവാദ്, ഫിറോസ്, സഫ്‌വാൻ എന്നിവർ കഴിഞ്ഞ ദിവസം മുങ്ങി മരിച്ചത്.

ADVERTISEMENT

വട്ടക്കയത്തിനു സമീപം വിനോദ സഞ്ചാരികൾ ഇറങ്ങുന്നതും അപകടത്തിൽപ്പെടുന്നതും തടയാൻ ബന്ധപ്പെട്ടവർ അവധി ദിനങ്ങളിൽ പോലും സംവിധാനം ഒരുക്കുന്നില്ല എന്നതാണു ദുഃഖകരം. കഴിഞ്ഞ തവണ അപകടം ഉണ്ടായപ്പോൾ നദിയിലെ വട്ടക്കയം ഉൾപ്പെടെയുള്ള അപകട മേഖലകൾ പൊലീസ് കെട്ടി അടച്ചെങ്കിലും പിന്നീടതു പഴയതു പേലെയായി.  നദിയിലെ വട്ടക്കയത്തെ ഭാഗം ആദ്യ കാഴ്ചയിൽ ആഴം തോന്നിക്കില്ല. നദിയുടെ അടിത്തട്ടിൽ ഒളിച്ചിരിക്കുന്ന മരണക്കെണി ആഴം ഒളിപ്പിക്കുന്നു. ആഴത്തിന്റെ വ്യാപ്തിയോ കുഴിയോ അപകടാവസ്ഥയോ തിരിച്ചറിയാതെ ഇറങ്ങുന്നവരാണു കയത്തിൽ തുടങ്ങുന്നത്. നാളിതുവരെ പ്രദേശ വാസികൾ അല്ലാത്തവരാണു കൂടുതലും മരിച്ചത്.

അപകട മേഖല ആയിട്ടു കൂടി മതിയായ ഗൈഡുകളെ ഇവിടെ നിയോഗിച്ചിട്ടില്ല. മുന്നറിയിപ്പ് ബോർഡുകളും ആവശ്യത്തിനില്ല. എങ്കിലും തിരക്കുള്ള ദിവസങ്ങളിൽ താൽക്കാലികമായെങ്കിലും ഗൈഡുകളെ നിയോഗിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. ഓരോ തവണ ജീവൻ പൊലിയുമ്പോഴും ഭാവിയിൽ അപകടങ്ങൾ ഒഴിവാക്കാൻ പര്യാപ്തമായ നടപടികൾ കൈക്കൊള്ളുമെന്നു ബന്ധപ്പെട്ടവർ ആവർത്തിച്ചു പറയാറുണ്ട്. എന്നാൽ സുരക്ഷാ ബോർഡുകൾ സ്ഥാപിക്കാമെന്നും ഗാർഡുകളെ നിയമിക്കാം എന്നുമുള്ള പതിവ് പല്ലവി ദുരന്തത്തിന്റെ ചൂട് മായുമ്പോഴേക്കും ബന്ധപ്പെട്ടവർ സൗകര്യ പൂർവം മറക്കും.

ADVERTISEMENT

മണ്ണിടിച്ചിലിനെ തുടർന്നു പൊന്മുടിയിലേക്കു പോകാനാകില്ല; കല്ലാറിലും പരിസരത്തും തിരക്കോടു തിരക്ക്

വിതുര∙ പന്ത്രണ്ടാം വളവിൽ മണ്ണിടിഞ്ഞു റോഡ് തകർന്നതോടെ പൊന്മുടിയിലേക്കുള്ള പ്രവേശനം നിരോധിച്ച സാഹചര്യത്തിൽ കല്ലാറിലും പരിസര പ്രദേശങ്ങളിലും ആണു സഞ്ചാരികൾ കൂടുതലും തമ്പടിക്കുന്നത്. മീൻമുട്ടി വെള്ളച്ചാട്ടം തുറന്നിരിക്കുന്നതിനാൽ ഒരു വിഭാഗം അങ്ങോട്ടേക്കു പോകും. എന്നാൽ അവിടെ തിരക്ക് കൂടുമ്പോൾ വാമനപുരം നദിയിലെ കല്ലാർ ഭാഗത്തെ വിവിധയിടങ്ങളിൽ സന്ദർശകർ ഇറങ്ങു.ം ചിലർ നദിയുടെ ഭംഗി ആസ്വദിക്കും. മറ്റു ചിലർ ഫോട്ടോയ്ക്കു പോസ് ചെയ്യും. ചിലർ നദിയിലെ ഇളം തണുപ്പുള്ള വെള്ളത്തിന്റെ കുളിര് അറിയാനായി കുളിക്കാനിറങ്ങും.

ADVERTISEMENT

വട്ടക്കയം, ആഞ്ഞിലിക്കയം, പൊന്നമ്പിക്കോണം, കമ്പിപ്പാലക്കയം തുടങ്ങി വാമനപുരം നദിയിലെ കല്ലാർ ഭാഗത്തെ ആഴം കൂടി സ്ഥലങ്ങളെ കുറിച്ചൊന്നും വരുന്നവർക്കു ധാരണയില്ല. ഉള്ള സ്ഥലത്ത് ഇറങ്ങി കുളിക്കുക മാത്രമാണു പലരുടെയും ലക്ഷ്യം. പൊന്മുടിയിലേക്കു പ്രവേശനം ഇല്ലാത്തതിനാൽ വാമനപുരം നദിയിലെ വിവിധയിടങ്ങളിൽ കുളിക്കാൻ ഇറങ്ങുന്നതു ഇനിയും അപകടം ക്ഷണിച്ചു വരുത്തിയേക്കാം. സംഭവത്തിൽ പൊലീസിന്റെ ഭാഗത്തു നിന്നു കൃത്യമായ ഇടപെടൽ വരിക തന്നെ വേണം. കല്ലാർ മേഖലയിൽ പ്രദേശ വാസികളെ ബുദ്ധമുട്ടിക്കുന്ന രീതിയിൽ പലയിടത്തും തിരക്ക് കൂടിയിട്ടും നിയന്ത്രിക്കാൻ പൊലീസ് ശ്രമിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. അപകട മേഖലകളിൽ മുൻ സിഐ ഉണ്ടായിരുന്ന സമയത്തു കെട്ടി അടച്ചതു പോലെ കെട്ടി അടയ്ക്കണം എന്നാണു നാട്ടുകാരുടെ ആവശ്യം.