വിഴിഞ്ഞം ∙ തുറമുഖത്തു നിന്നു കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിനു പോയി കടലിൽ കാണാതായ രണ്ടു മത്സ്യത്തൊഴിലാളികളെയും തമിഴ്നാട് കന്യാകുമാരി ഭാഗത്തു നിന്നു കണ്ടെത്തി. പൂന്തുറ സ്വദേശികളായ ക്ലീറ്റസ്, ചാർലി എന്നിവരെ ഇവർ സഞ്ചരിച്ച ബോട്ടുൾപ്പെടെയാണ് അവിടുത്തെ മത്സ്യത്തൊഴിലാളികൾ ഇന്നലെ രാവിലെ കണ്ടെത്തിയത്. തുടർന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിഴിഞ്ഞം ∙ തുറമുഖത്തു നിന്നു കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിനു പോയി കടലിൽ കാണാതായ രണ്ടു മത്സ്യത്തൊഴിലാളികളെയും തമിഴ്നാട് കന്യാകുമാരി ഭാഗത്തു നിന്നു കണ്ടെത്തി. പൂന്തുറ സ്വദേശികളായ ക്ലീറ്റസ്, ചാർലി എന്നിവരെ ഇവർ സഞ്ചരിച്ച ബോട്ടുൾപ്പെടെയാണ് അവിടുത്തെ മത്സ്യത്തൊഴിലാളികൾ ഇന്നലെ രാവിലെ കണ്ടെത്തിയത്. തുടർന്ന് ഇവരെ കരക്കെത്തിച്ചു.ഒഴുക്കിൽപ്പെട്ടാണ് ഇവർ ഇത്രയും അകലെ ആയതെന്ന് വിവരം കൈമാറിയ മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗം അറിയിച്ചു. 2ന് കടലിൽ പോയ 4 അംഗ സംഘമുൾപ്പെട്ട വള്ളത്തിന്റെ എൻജിൻ കേടായതിനെ തുടർന്ന് രണ്ടു പേർ മറ്റൊരു വള്ളത്തിൽ കയറി കരക്കെത്തി ശേഷിച്ചവരെ വള്ളമുൾപ്പെടെ കരക്കെത്തിക്കാൻ രണ്ടാമതു പോയപ്പോഴാണ് നിശ്ചിത സ്ഥാനത്തു നിന്നു ഇവരെ കാണാതാത്.

കാണാതായവർക്കായി മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മറൈൻ ആംബുലൻസ് ‘പ്രതീക്ഷ’ തിരച്ചിൽ‌ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മറൈൻ എൻഫോഴ്സ്മെന്റ് ആംബുലൻസ് കൂടാതെ തീരസംരംക്ഷണ സേനയും ഡോർണിയർ വിമാനം,ഹെലികോപ്റ്റർ എന്നിവയും തിരച്ചിലിനിറങ്ങിരുന്നു. കാണാതായവരുടെ ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ തമിഴ്നാട് സർക്കാരിന് കൈമാറിയിരുന്നു. രക്ഷപ്പെട്ടവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇവരെ നാട്ടിലെത്തിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.

ADVERTISEMENT