തിരുവനന്തപുരം∙ മേയർ ആര്യാ രാജേന്ദ്രൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. കൗൺസിലർമാരുടെ നേതൃത്വത്തിൽ നടക്കുന്ന സത്യഗ്രഹസമരത്തിന് പിന്തുണയർപ്പിച്ച് മഹിളാ മോർച്ചയും യുവമോർച്ചയും നഗരസഭയിലേക്ക് മാർച്ച് നടത്തി. ബി.ജെ.പി. ദേശീയ സമിതി അംഗം സി.കെ.പത്മനാഭൻ മാർച്ച് ഉദ്ഘാടനം ചെയ്തു. മാസ്‌ക്കറ്റ് ഹോട്ടലിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മേയർ ആര്യാ രാജേന്ദ്രൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. കൗൺസിലർമാരുടെ നേതൃത്വത്തിൽ നടക്കുന്ന സത്യഗ്രഹസമരത്തിന് പിന്തുണയർപ്പിച്ച് മഹിളാ മോർച്ചയും യുവമോർച്ചയും നഗരസഭയിലേക്ക് മാർച്ച് നടത്തി. ബി.ജെ.പി. ദേശീയ സമിതി അംഗം സി.കെ.പത്മനാഭൻ മാർച്ച് ഉദ്ഘാടനം ചെയ്തു. മാസ്‌ക്കറ്റ് ഹോട്ടലിനു സമീപത്തു നിന്നാരംഭിച്ച മാർച്ച് നഗരസഭയ്ക്കു മുന്നിൽ പൊലീസ് ബാരിക്കേഡുയർത്തി തടഞ്ഞു.

ജനപ്രതിനിധികളുടെ സത്യഗ്രഹ സമര പന്തലിലേക്ക് കടന്നുവരുന്ന പ്രവർത്തകരെ കടത്തി വിടണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും  പൊലീസ് വഴങ്ങിയില്ല. പിരിഞ്ഞുപോകാനുള്ള പൊലീസ് നിർദേശം പ്രവർത്തകർ അവഗണിച്ചതോടെ നാലുതവണ ജലപീരങ്കിയും ഒരുതവണ ഗ്രനേഡും പ്രയോഗിച്ചു. സമരത്തെ അടിച്ചമർത്താനുള്ള ശ്രമം അംഗീകരിക്കില്ലെന്നും മേയർ രാജിവയ്ക്കും വരെ സമരവുമായി മുന്നോട്ടുപോകുമെന്നും സി.കെ.പത്മനാഭൻ പറഞ്ഞു.മാർച്ചിന് മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ജയരാജീവ്, ജനറൽ സെക്രട്ടറിമാരായ ശ്രീകല രാധാകൃഷ്ണൻ, ലതിക, യുവമോർച്ച ജനറൽ സെക്രട്ടറിമാരായ നന്ദു, അഭിലാഷ് തുടങ്ങിയവർ നേതൃത്വം നൽകി.

ADVERTISEMENT

ബി.ജെ.പി. ജില്ലാപ്രസിഡന്റ് വി.വി.രാജേഷ്, പാർലമെന്ററി പാർട്ടി ലീഡർ എം.ആർ.ഗോപൻ പ്രസംഗിച്ചു.  മേയർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി കാട്ടാക്കട മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ സത്യഗ്രഹ സമരവും നടത്തി. തിരുനെല്ലൂർ സുധീഷ്, മുക്കംപാലമൂട് ബിജു, പളളിച്ചൽ ബിജു തുടങ്ങിയവർ പ്രസംഗിച്ചു.  മേയറുടെ രാജി ആവശ്യപ്പെട്ട് സത്യഗ്രഹ സമരം നടത്തുന്ന ബിജെപി കൗൺസിലർമാർ പ്രകടനം നടത്തി.