ചിറയിൻകീഴ്∙ സിനിമ അഭിനയരംഗത്തെ എക്കാലത്തേയും വിസ്മരിക്കാനാവാത്ത മഹാപ്രതിഭയാണു പ്രേംനസീറെന്നു മന്ത്രി വി.ശിവൻകുട്ടി അഭിപ്രായപ്പെട്ടു. കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഓർമകളിൽ പ്രേംനസീർ എന്ന പേരിൽ സംഘടിപ്പിച്ച പ്രേംനസീർ അനുസ്മരണസമ്മേളനവും പ്രതിഭാസംഗമവും ഉദ്ഘാടനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിറയിൻകീഴ്∙ സിനിമ അഭിനയരംഗത്തെ എക്കാലത്തേയും വിസ്മരിക്കാനാവാത്ത മഹാപ്രതിഭയാണു പ്രേംനസീറെന്നു മന്ത്രി വി.ശിവൻകുട്ടി അഭിപ്രായപ്പെട്ടു. കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഓർമകളിൽ പ്രേംനസീർ എന്ന പേരിൽ സംഘടിപ്പിച്ച പ്രേംനസീർ അനുസ്മരണസമ്മേളനവും പ്രതിഭാസംഗമവും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സിനിമയോടൊപ്പം ജീവിക്കുമ്പോൾ തന്നെ സാധാരണമനുഷ്യരുടെ സുഖദുഃഖങ്ങളിൽ പങ്കാളിയാവാനുള്ള സന്മനസു കാണിച്ചിട്ടുള്ളതു പ്രേംനസീറിന്റെ വേറിട്ട വ്യക്തിത്വത്തിനുള്ള അടയാളമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

വി.ശശി എംഎൽഎയുടെ അധ്യക്ഷതയിൽ പത്മശ്രീ ബാലചന്ദ്രമേനോൻ മുഖ്യതിഥിയായി. എസ്.വി.അനിലാൽ അനുസ്മരണപ്രസംഗം നടത്തി. ചടങ്ങിൽ സ്കൂളിൽ നിന്നു എസ്എസ്എൽസി–പ്ലസ്ടൂ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കും സ്കൂൾ യുവജനോൽസവത്തിലും കായിക മൽസരങ്ങളിലും പ്രതിഭകളായവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. പ്രേംനസീർ സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കി സംഗീതവിരുന്നും നടന്നു.

ADVERTISEMENT

പ്രിൻസിപ്പാൾ വി.ഉദയകുമാർ,ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് എ.ഷൈലജബീഗം,ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രി.പി.സി, കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.മനോന്മണി,ജില്ലപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ വി.ആർ.സലൂജ,പിടിഎ പ്രസിഡന്റ് എസ്.അനസ്,കിഴുവിലം സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് എൻ.വിശ്വനാഥൻനായർ,ഷെരീഫ് പനയത്തറ,എസ്.എൽ.ഷൈജു, പ്രധാനാധ്യാപിക അനിതകുമാരി, ഷൗജമോൻ,ജഹാംഗീർ,സ്റ്റാഫ്സെക്രട്ടറി ഗോവിന്ദ്‌രാജ്, വൈസ്പ്രിൻസിപ്പാൾ ഡി.ബിന്ദു എന്നിവർ പ്രസംഗിച്ചു. ലഹരിമുക്ത സന്ദേശമുണർത്തി വിദ്യാഭ്യാസവകുപ്പിന്റെ ലഘുനാടകവും ഫ്ളാഷ്മോബും നടന്നു.