തിരുവനന്തപുരം∙ ഡിജിപി കർശന നിർദേശം നൽകിയിട്ടും ജില്ലകളിൽ നിന്നു ക്രിമിനൽ കേസുകളിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ പൂർണ പട്ടിക പൊലീസ് ആസ്ഥാനത്തു ലഭിച്ചില്ല. പൊലീസ്–ഗുണ്ടാ ബന്ധം സേനയ്ക്കാകെ നാണക്കേടായതിനു പിന്നാലെയാണു എല്ലാ ജില്ലാ പൊലീസ് മേധാവികളും അടിയന്തരമായി ക്രിമിനൽ കേസുകളിൽ പ്രതികളും ഗുണ്ടാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഡിജിപി കർശന നിർദേശം നൽകിയിട്ടും ജില്ലകളിൽ നിന്നു ക്രിമിനൽ കേസുകളിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ പൂർണ പട്ടിക പൊലീസ് ആസ്ഥാനത്തു ലഭിച്ചില്ല.  പൊലീസ്–ഗുണ്ടാ ബന്ധം സേനയ്ക്കാകെ നാണക്കേടായതിനു പിന്നാലെയാണു എല്ലാ ജില്ലാ പൊലീസ് മേധാവികളും അടിയന്തരമായി ക്രിമിനൽ കേസുകളിൽ പ്രതികളും ഗുണ്ടാ ബന്ധം ഉള്ളവരുമായ ഉദ്യോഗസ്ഥരുടെ പട്ടിക കൈമാറാൻ ഉത്തരവിട്ടത്.

കഴിഞ്ഞ ചൊവ്വാഴ്ചയ്ക്കകം ലഭിക്കണമെന്നായിരുന്നു അന്ത്യശാസനം. ഭൂരിപക്ഷം എസ്പിമാരും ഇന്നലെയോടെ പട്ടിക കൈമാറിയെങ്കിലും ഇനിയും   നൽകാത്ത ജില്ലാ പൊലീസ് മേധാവികളുണ്ട്.മുഖ്യമന്ത്രി നിയമസഭയിൽ വെളിപ്പെടുത്തിയ കണക്കുപ്രകാരം എണ്ണൂറിലേറെ പേർ പട്ടികയിലുണ്ട്. എന്നാൽ ഇവരിൽ പലരും പിന്നീടു കേസിൽ നിന്നു കുറ്റവിമുക്തരാകുന്നതോടെ അവരെ ഒഴിവാക്കും. 

ADVERTISEMENT

ഇപ്പോൾ ജില്ലകളിൽ നിന്നു ലഭിച്ച ചില പട്ടികയിൽ ഒഴിവാക്കപ്പെട്ടവരുമുണ്ട്. ചിലരുടെ പേരിലെ കേസുകളുടെ എണ്ണത്തിലും വൈരുധ്യമുണ്ട്. അതെല്ലാം പൊലീസ് ആസ്ഥാനത്തു സൂക്ഷ്മമായി പരിശോധിച്ച ശേഷമേ അന്തിമ പട്ടിക തയാറാക്കാൻ കഴിയൂ എന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. അതിനു ശേഷമായിരിക്കും നടപടി.