തിരുവനന്തപുരം∙ കെഎസ്ആർടിസി ബസുകളെ കംപ്രസ്ഡ് നാച്വറൽ ഗ്യാസി (സിഎൻജി)ലേക്കും ലിക്വിഫൈഡ് നാച്വറൽ ഗ്യാസി(എൽഎൻജി)ലേക്കും മാറ്റുന്നതിന്റെ തുടർ പഠനങ്ങൾക്കായി വിദഗ്ധ സംഘത്തെയും കെഎസ്ആർടിസിയിലെ 10 ഡ്രൈവർമാരെയും ഗുജറാത്തിലേക്ക് അയയ്ക്കും. 5 ബസുകൾ എൽഎൻജിയിലേക്കു മാറ്റാൻ കെഎസ്ആർടിസി ​ഗെയിലിനോട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കെഎസ്ആർടിസി ബസുകളെ കംപ്രസ്ഡ് നാച്വറൽ ഗ്യാസി (സിഎൻജി)ലേക്കും ലിക്വിഫൈഡ് നാച്വറൽ ഗ്യാസി(എൽഎൻജി)ലേക്കും  മാറ്റുന്നതിന്റെ തുടർ പഠനങ്ങൾക്കായി വിദഗ്ധ സംഘത്തെയും കെഎസ്ആർടിസിയിലെ 10 ഡ്രൈവർമാരെയും ഗുജറാത്തിലേക്ക് അയയ്ക്കും.  5 ബസുകൾ എൽഎൻജിയിലേക്കു മാറ്റാൻ കെഎസ്ആർടിസി ​ഗെയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ബസുകളുടെ സർവീസുകൾ വിലയിരുത്തിയ ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുക.

കഴിഞ്ഞദിവസം മന്ത്രി ആന്റണി രാജുവും ഗതാഗത സെക്രട്ടറി ബിജു പ്രഭാകറും ഗതാഗത കമ്മിഷണർ എസ്.ശ്രീജിത്തും ഗുജറാത്തിലെ വഡോദരയിൽ ഗുജറാത്ത് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (ജി.എസ്.ആർ.ടി.സി) സന്ദർശിച്ചിരുന്നു. ഗുജറാത്തിൽ എൽഎൻജിയിലേക്കു മാറ്റിയിട്ടുള്ള ബസുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. ഇവയ്ക്കു ശരാശരി 5.3 കിലോമീറ്റർ മൈലേജ് ലഭിക്കുന്നുണ്ട്. എൻജിൻ ശബ്ദവും ഡീസൽ ബസുകളെക്കാൾ കുറവാണ്. ഡീസലിനെക്കാൾ ശേഷിയും ഇതിനുണ്ടെന്നാണ് വിലയിരുത്തൽ. മലിനീകരണത്തോത് വളരെ കുറവുമാണ്. 

ADVERTISEMENT

ജിഎസ്ആർടിസി ഉദ്യോഗസ്ഥരുമായി തുടർചർച്ച നടത്താൻ ഗതാഗത സെക്രട്ടറി ബിജു പ്രഭാകറിനെ ചുമതലപ്പെടുത്തി.  എൽഎൻജിയുടെയും സിഎൻജിയുടെയും വില കുറയുമെന്നാണ് പ്രതീക്ഷ. അതിനനുസരിച്ചാകും കെഎസ്ആർടിസി ഇത്തരം ഇന്ധനങ്ങളിലേക്കു മാറുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുകയെന്നു ഗതാഗതവകുപ്പ് അറിയിച്ചു.  ഗുജറാത്തുമായുള്ള കരാർ അനുസരിച്ച് വാഹനത്തിന്റെ മാറ്റം ഏറ്റെടുക്കുന്ന കമ്പനി തന്നെ നടത്തും. അതിന്റെ  ചെലവു ഗെയിൽ നൽകും. ഡീസലിന്റെ മാർക്കറ്റ് വിലയിൽ 10%  താഴ്ത്തിയോ അതല്ലെങ്കിൽ ഡീസൽ വിലയ്ക്കു തന്നെയോ ആകും ഇന്ധനം നൽകുക. അത് 5 വർഷത്തെ കരാർ അടിസ്ഥാനത്തിൽ ആയിരിക്കും .

ADVERTISEMENT