തിരുവനന്തപുരം ∙ വാഹനത്തിൽ തീ പിടിക്കാതിരിക്കാൻ വണ്ടിനെയും സൂക്ഷിക്കുക–മോട്ടർ വാഹനവകുപ്പിന്റെ മുന്നറിയിപ്പാണിത്. വാഹനങ്ങളിൽ അഗ്നിബാധയുണ്ടാകുന്നതു തടയുന്നതിനു മുന്നോടിയായി മോട്ടർ വാഹനവകുപ്പ് സംഘടിച്ച ഓൺലൈൻ സർവേയിലാണു വണ്ടിന്റെ ആക്രമണം മൂലവും വാഹനങ്ങൾ തീപിടിക്കാൻ സാഹചര്യമുണ്ടെന്നു കണ്ടെത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ വാഹനത്തിൽ തീ പിടിക്കാതിരിക്കാൻ വണ്ടിനെയും സൂക്ഷിക്കുക–മോട്ടർ വാഹനവകുപ്പിന്റെ മുന്നറിയിപ്പാണിത്. വാഹനങ്ങളിൽ അഗ്നിബാധയുണ്ടാകുന്നതു തടയുന്നതിനു മുന്നോടിയായി മോട്ടർ വാഹനവകുപ്പ് സംഘടിച്ച ഓൺലൈൻ സർവേയിലാണു വണ്ടിന്റെ ആക്രമണം മൂലവും വാഹനങ്ങൾ തീപിടിക്കാൻ സാഹചര്യമുണ്ടെന്നു കണ്ടെത്തി ചോദ്യമായി ഉൾപ്പെടുത്തിയത്.

ആംബ്രോസിയ ബീറ്റിൽ ഇനത്തിൽപ്പെട്ട കാംഫർഷോട്ട് വിഭാഗത്തിലെ ചെറുവണ്ടുകളാണു വാഹനങ്ങളുടെ ശത്രുവായി മാറുന്നത്. ഇവയ്ക്ക് ഏറ്റവും ഇഷ്ടം എഥനോൾ ഉൾപ്പെട്ട ഇന്ധനമാണ്. ഇതിന്റെ ഗന്ധം കിട്ടിയാൽ വാഹനത്തിൽ കയറിപ്പറ്റും. അതിനുശേഷം ഇന്ധനം പോകുന്ന റബർകുഴലുകളിൽ ദ്വാരമുണ്ടാക്കും. ഇതു ഭാവിയിൽ അപകടത്തിനു കാരണമാകും.

ADVERTISEMENT

Also read: മന്ത്രി മുഹമ്മദ് റിയാസിന്റെ താക്കീതും ഏറ്റില്ല, ആറു കോടിയുടെ റോഡ് ആകെ ഒരു ‘വഴി’യാണ്!

പ്രത്യേകിച്ചു കടുത്ത വേനലിൽ.ഇത്തരത്തിൽ ഒട്ടേറെ വാഹനങ്ങൾ മലയോര മേഖലകളിൽ വർക്‌ഷോപ്പുകളിൽ എത്തിയതിനെത്തുടർന്നാണു മോട്ടർ വാഹനവകുപ്പും ശ്രദ്ധ ചെലുത്തുന്നത്. നേരത്തേ അഗ്നിബാധയുണ്ടായതോ ഇന്ധനച്ചോർച്ചയുണ്ടായതോ ആയ വാഹനങ്ങളുടെ വിവരങ്ങളാണു പ്രധാനമായും തേടുന്നത്.

ADVERTISEMENT

വാഹനത്തിന്റെ കാലപ്പഴക്കം മുതൽ സ്ഥിരമായി നിർത്തിയിടുന്ന സ്ഥലം, വാഹനത്തിൽ ഉപയോഗിച്ചിരുന്ന പെർഫ്യൂം, ഇലക്ട്രിക് തകരാറുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിൽ അവ, അധികമായി വാഹനത്തിൽ ഘടിപ്പിച്ച ഉപകരണങ്ങൾ, വാഹനം അഗ്നിബാധയ്ക്കു മുൻപു നടത്തിയ അറ്റകുറ്റപ്പണി വിവരങ്ങൾ എന്നിവ രേഖപ്പെടുത്താനാണ് ഓൺലൈൻ സർവേയിൽ ആവശ്യപ്പെടുന്നത്.

Also read: ഈ ബസിൽ നിന്നിറങ്ങിയാൽ വീട്ടുമുറ്റം!; കെഎസ്ആർടിസി ഡ്രൈവറുടെ വീടിന്റെ ഗേറ്റ് വൈറൽ

ADVERTISEMENT

ഇതിലാണു വണ്ടിന്റെ ഉപദ്രവം കൊണ്ട് ഇന്ധനച്ചോർച്ചയുണ്ടായിട്ടുണ്ടോ എന്നുകൂടി പരിശോധിച്ചു രേഖപ്പെടുത്താൻ പറഞ്ഞിട്ടുള്ളത്.മോട്ടർ വാഹനവകുപ്പിന്റെ വെബ്സൈറ്റിൽ പ്രവേശിച്ചു സർവേയിൽ പങ്കെടുക്കാം.