പോത്തൻകോട് ∙ വീടിന്റെ നടുമുറിയിൽ രജിത്തിന്റെ മൃതദേഹം കൊണ്ടു വച്ചപ്പോൾ കൂട്ട നിലവിളി ഉയർന്നു. അമ്മൂമ്മയോടൊപ്പം നിന്നിരുന്ന ആറു വയസ്സുകാരൻ കേശു എന്ന ഋഷികേശ് ഒന്നും മനസ്സിലാകാതെ നിലത്തു കിടത്തിയിരിക്കുന്ന അച്ഛനെ നോക്കി. സാമ്പത്തിക തട്ടിപ്പിനിരയായി കുടുംബ ജീവിതം താളംതെറ്റിയതോടെ കഴിഞ്ഞ ദിവസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോത്തൻകോട് ∙ വീടിന്റെ നടുമുറിയിൽ രജിത്തിന്റെ മൃതദേഹം കൊണ്ടു വച്ചപ്പോൾ കൂട്ട നിലവിളി ഉയർന്നു. അമ്മൂമ്മയോടൊപ്പം നിന്നിരുന്ന ആറു വയസ്സുകാരൻ കേശു എന്ന ഋഷികേശ് ഒന്നും മനസ്സിലാകാതെ നിലത്തു കിടത്തിയിരിക്കുന്ന അച്ഛനെ നോക്കി. സാമ്പത്തിക തട്ടിപ്പിനിരയായി കുടുംബ ജീവിതം താളംതെറ്റിയതോടെ കഴിഞ്ഞ ദിവസം ജീവനൊടുക്കിയ പോത്തൻകോട് മംഗലത്തുനട ശാസ്താംകോണത്ത് രഞ്ജിത്ത് ഭവനിൽ രജിത്ത് ( 37 ) ന് അന്ത്യാഞ്ജലി അർപ്പിക്കാൻ നാടാകെ എത്തിയിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടുവളപ്പിൽ സംസ്കാരം നടന്നു. ഭാര്യ രേവതിക്ക് ഭർത്താവിന്റെ വിയോഗം താങ്ങാവുന്നതിനും അപ്പുറമായിരുന്നു. അമ്മ രമാദേവിയും അച്ഛൻ രാമചന്ദ്രൻനായരും പൊട്ടിക്കരഞ്ഞുകൊണ്ടാണ് മകന് അന്ത്യയാത്ര നേർന്നത്. സഞ്ചയനം ശനി രാവിലെ 8ന് നടക്കും. 

ADVERTISEMENT

തൊഴിൽ തട്ടിപ്പിന് ഇരയായത് ഒട്ടേറെപ്പേർ

പോത്തൻകോട് ∙ ആറ്റിങ്ങലും ചിറയിൻകീഴും കേന്ദ്രീകരിച്ച് വ്യവസായവകുപ്പിനും സഹകരണവകുപ്പിനും കീഴിൽ പ്രവർത്തിച്ചു വരുന്ന രണ്ടു സ്ഥാപനങ്ങൾ. കേരള ട്രഡീഷനൽ ഫുഡ് പ്രോസസിങ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ചിറയിൻകീഴ് താലൂക്ക് ഓട്ടോറിക്ഷാ തൊഴിലാളി സഹകരണ സംഘം. ചിറയിൻകീഴ് കൂന്തള്ളൂർ കൊല്ലംവിളാകം എസ്. സജിത്ത് കുമാറാണ് രണ്ടിന്റെയും പ്രസിഡന്റ്. തൊഴിൽ വാഗ്ദാനം ചെയ്തും നിക്ഷേപം സ്വീകരിച്ചും ഫ്രാഞ്ചൈസി നൽകാമെന്നു വിശ്വസിപ്പിച്ചുമായിരുന്നു തട്ടിപ്പ്.

ADVERTISEMENT

ഓരോ ജില്ലയിലും ഇടനിലക്കാർ വഴിയായിരുന്നു കബളിപ്പിക്കൽ. രാഷ്ട്രീയക്കാർ വരെ ഇടനിലക്കാരായി ഉണ്ടായിരുന്നു. പോത്തൻകോട് മംഗലത്തു നടയിലെ ഇടനിലക്കാരന് ഒരാളെ എത്തിച്ചുകൊടുക്കുമ്പോൾ 2000 രൂപ കമ്മിഷനായി നൽകിയിരുന്നത്രെ.  വ്യാപകമായി നടത്തിയ തട്ടിപ്പ് മലയാള മനോരമയാണ് പുറത്തുകൊണ്ടു വന്നത്.

ബാർ അസോസിയേഷനും പരാതി നൽകി

ADVERTISEMENT

പോത്തൻകോട് ∙ അഭിഭാഷകനാണെന്ന് വ്യാജ ബോർഡു സ്ഥാപിച്ചും നോട്ടിസിലൂടെ പരസ്യപ്പെടുത്തിയും വ്യാജ രേഖകൾ ചമച്ച് ഒട്ടേറെപ്പേരെ കബളിപ്പിച്ചെന്ന് തട്ടിപ്പ് നടത്തുന്നതായും നടപടി ആവശ്യപ്പെട്ടും തിരുവനന്തപുരം ബാർ അസോസിയേഷൻ സെക്രട്ടറി ജി. മുരളീധരൻ എസ്.സജിത്കുമാറിനെതിരെ 2021 സെപ്റ്റംബർ മൂന്നിന് പരാതി നൽകിയിരുന്നു