തിരുവനന്തപുരം ∙ പൈപ്പ് പൊട്ടി നഗരത്തിൽ സംഭരിച്ചിരിക്കുന്ന ജലത്തിന്റെ 30–35 % വരെ പാഴാകുന്നുവെന്ന് കണക്ക്. പുറമേ ചോർച്ച കാണാത്തതിനാൽ ഇതിൽ ഒരു പങ്ക് മണ്ണിനടിയിൽ ചോർന്നു പോകുന്നു. ഇത്തരം ചോർച്ചകൾ യഥാസമയം കണ്ടെത്താനും വൈകുന്നു. വൻ ജലനഷ്ടമാണ് ഇതിലൂടെ ഉണ്ടാകുന്നത്. ഇതിന്റെ ഭാരവും നിരക്കു വർധനയിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്നും പൈപ്പ് പൊട്ടലാണ് തിരുവനന്തപുരം നഗരത്തിൽ. എന്തുകൊണ്ട് ഇങ്ങനെ? ജല അതോറിറ്റിയുടെ നഷ്ടം എത്ര? അന്വേഷണം

തിരുവനന്തപുരം ∙ പൈപ്പ് പൊട്ടി നഗരത്തിൽ സംഭരിച്ചിരിക്കുന്ന ജലത്തിന്റെ 30–35 % വരെ പാഴാകുന്നുവെന്ന് കണക്ക്. പുറമേ ചോർച്ച കാണാത്തതിനാൽ ഇതിൽ ഒരു പങ്ക് മണ്ണിനടിയിൽ ചോർന്നു പോകുന്നു. ഇത്തരം ചോർച്ചകൾ യഥാസമയം കണ്ടെത്താനും വൈകുന്നു. വൻ ജലനഷ്ടമാണ് ഇതിലൂടെ ഉണ്ടാകുന്നത്. ഇതിന്റെ ഭാരവും നിരക്കു വർധനയിലൂടെ ജനങ്ങളു‍ടെ മേൽ അടിച്ചേൽപ്പിക്കുകയാണ്. ലക്ഷക്കണക്കിന് ഗ്യാലൻ വെള്ളമാണ് ജല അതോറിറ്റിക്ക് ചോർച്ചയിലൂടെ നഷ്ടപ്പെടുന്നത്. ചോർച്ച കണ്ടെത്താൻ ശാസ്ത്രീയ സംവിധാനവും ജല അതോറിറ്റിക്ക് ഇല്ലെന്ന് ആക്ഷേപമുണ്ട്.

ചോർച്ച, പൊട്ടൽ, ചീറ്റൽ....

ADVERTISEMENT

നഗരത്തിൽ ഈ മാസം ഇതു വരെ 2 ഇടങ്ങളിലാണ് ചോർച്ച‍യുണ്ടായത്. ഒരിടത്ത് പൈപ്പ് പൊട്ടി. പൈപ്പ് ലൈനിന്റെ ഇന്റർകണക‍്ഷൻ പ്രവൃത്തിയുടെ പേരിൽ ഒരു ദിവസം പൂർണമായി സിറ്റിയിലെ ചില ഭാഗങ്ങളിൽ ജലവിതരണം മുടങ്ങി. ഈ മാസം 5ന് കേശവദാസപുരം–ഉള്ളൂർ റോഡിൽ ഉള്ളൂ‍ർ പാലത്തിനു സമീപം പ്രധാന ശുദ്ധജല വിതരണ പൈപ്പ് ലൈനിൽ ചോർച്ചയുണ്ടായി. ഇതേ തുടർന്ന് 2 ദിവസം ജലം മുടങ്ങി. 8ന് വഴുതക്കാട് 400 എംഎം പൈപ്പ് ലൈനിൽ ചോർച്ച ഉണ്ടായതിനെ തുടർന്ന് ജലവിതരണം തട‍സ്സപ്പെട്ടു. സിറ്റി ഗ്യാസ് പൈപ്പ് ലൈൻ ജോലിക‍ളോട് അനുബന്ധിച്ച് കുമാരപുരം–പൂന്തി റോഡിൽ 700 എംഎം പ്രധാന പൈപ്പ് ലൈൻ പൊട്ടിയത് 10ന്. അന്നും ശുദ്ധജലം കിട്ടാതെ ജനം കഷ്ടപ്പെട്ടു.

ഒരു ദിവസം 12 ചോർച്ച

ADVERTISEMENT

നഗരത്തിൽ ഒരു ദിവസം മാത്രം ചെറുതും വലുതുമായ 10ൽപ്പരം പൈപ്പ് ‍ചോർച്ചയാണ് റിപ്പോർട്ട് ചെയ്യുന്നതെന്നു ജല അതോറിറ്റി അധികൃതർ പറയുന്നു. ഇട‍റോഡുകളിലാണ് ചോർച്ച കൂടുതൽ. ചോർച്ച പരിഹരിച്ച് പമ്പിങ് പുനരാരംഭിച്ചാലും വെള്ളമെത്താൻ മണിക്കൂറുകൾ കാത്തിരിക്കണം. 40 വർഷം പഴക്കമുള്ള പൈപ്പുകളാണ് നഗരത്തിൽ സ്ഥാപിച്ചിരിക്കുന്നത്. 1933 ലാണ് നഗരത്തിൽ പൈ‍പ്പുകൾ സ്ഥാപിച്ചത്. കാസ്റ്റ് അ‍യൺ പൈ‍പ്പുകളാണ് അന്നു സ്ഥാപിച്ചത്. തുരുമ്പു പിടിച്ച പൈ‍പ്പുകൾക്കു പകരം 84 ൽ പി‍എസ്‍സി പൈപ്പ്(പ്രീ സ്ട്രെസ്ഡ് കോൺക്രീറ്റ് പൈപ്പ്) സ്ഥാപിച്ചു. 600 മുതൽ 700 എംഎം പൈ‍പ്പുകളാണ് അന്നു സ്ഥാപിച്ചത്. 30 വർഷമായിരുന്നു ഇതിന് നിശ്ചയിച്ചിരുന്ന ആയു‍സ്സ്. ജലഅതോറിറ്റി നിശ്ചയിച്ച കാലാവധി പിന്നിട്ടിട്ട് 9 വർഷം കഴിഞ്ഞു.

അരുവിക്കര മുടങ്ങിയാൽ വെള്ളം കുടി മുട്ടും

ADVERTISEMENT

നഗരത്തിന് ശുദ്ധജലം നൽകുന്നത് അരുവിക്കര ശുദ്ധജല സംഭരണിയിൽ നിന്നാണ്. അരുവിക്കരയിൽ പമ്പിങ് മുടങ്ങിയാൽ നഗരത്തിനു ശുദ്ധജലം മുട്ടും. ദിവസം 348 ദശലക്ഷം ലീറ്റർ വെള്ളമാണ് അരുവിക്കരയിൽ നിന്നും പമ്പു ചെയ്യുന്നത്. 12 ലക്ഷം പേരാണ് ഉപഭോക്താക്കൾ. ജപ്പാൻ കുടിവെള്ള പദ്ധതി കൂടി ഉൾ‍പ്പെടുത്തുമ്പോൾ ഇത് 25 ലക്ഷമാകും.