വെള്ളറട∙ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസ് അടിച്ചു തകർത്തതിൽ പ്രതിഷേധിച്ച പ്രവർത്തകർ‌ക്കു നേരെ പൊലീസ് ലാത്തിവീശി. 3 പേർക്ക് പരുക്ക്. ബുധനാഴ്ച രാത്രി വെള്ളറടയിലെ ഹയർസെക്കൻഡറി സ്കൂളിൽ നവാഗതരെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കൊടിതോരണങ്ങൾ സ്ഥാപിക്കുന്നതിനിടെ കെഎസ്‌യു,എസ്എഫ്ഐ വിദ്യാർഥികൾ തമ്മിലുണ്ടായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളറട∙ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസ് അടിച്ചു തകർത്തതിൽ പ്രതിഷേധിച്ച പ്രവർത്തകർ‌ക്കു നേരെ പൊലീസ് ലാത്തിവീശി. 3 പേർക്ക് പരുക്ക്. ബുധനാഴ്ച രാത്രി വെള്ളറടയിലെ ഹയർസെക്കൻഡറി സ്കൂളിൽ നവാഗതരെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കൊടിതോരണങ്ങൾ സ്ഥാപിക്കുന്നതിനിടെ കെഎസ്‌യു,എസ്എഫ്ഐ വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് മുതിർന്നവർ ഏറ്റെടുത്തതും ഒടുവിൽ ലാത്തിച്ചാർജിൽ കലാശിച്ചതും. 

വെള്ളറടയിൽ കോൺഗ്രസിന്റെ ബ്ലോക്ക് കമ്മിറ്റി ഓഫിസ് അക്രമികൾ തകർത്ത നിലയിൽ.

സ്കൂളിന് മുന്നിൽ കെഎസ്‌യു പ്രവർത്തകരോടൊപ്പം യൂത്ത്കോൺഗ്രസുകാരും ഉണ്ടായിരുന്നു. എസ്എഫ്ഐ ഏരിയ പ്രസിഡന്റ് മൻസൂർ, ആദിത്യൻ എന്നിവർക്കും കെഎസ്‌യു പ്രവർത്തകരായ അജിൻ,ജിജിൻ എന്നിവർക്കും സംഘട്ടനത്തിൽ പരുക്കേറ്റു. തുടർന്ന് രാത്രിയിൽ കോൺഗ്രസിന്റെ ബ്ലോക്ക് കമ്മിറ്റി ഓഫിസിന് നേരെ ആക്രമണം ഉണ്ടായി. ഓഫിസിന് മുന്നിൽ ഉണ്ടായിരുന്ന 2 ബൈക്കുകളും ജനാലച്ചില്ലുകളും, വാതിലും അക്രമികൾ തകർത്തു. കെട്ടിടത്തിനുള്ളിൽ കടന്ന സംഘം ടിവി,ഫാൻ, മേശ,കസേരകൾ, നേതാക്കളുടെ ചിത്രങ്ങൾ, ഗാന്ധിജിയുടെ ചിത്രം എന്നിവ തല്ലിത്തകർത്തിട്ടാണ് മടങ്ങിയത്. ഓഫിസിനു മുന്നിലെ കൊടിമരവും കലിങ്കുനടയിൽ യുഡിഎഫ് സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർ‌ഡും നശിപ്പിച്ചു. എസ്എഫ്ഐ,ഡിവൈഎഫ്ഐ പ്രവർത്തകരാണ് അക്രമികളെന്ന് കോൺഗ്രസ് ആരോപിക്കുന്നു. എന്നാൽ സംഭവത്തിൽ പങ്കില്ലെന്നാണ് ഡിവൈഎഫ്ഐയുടെ വാദം. 

ADVERTISEMENT

സംഭവം അറിഞ്ഞ് ഇന്നലെ രാവിലെ  കോൺഗ്രസ് പ്രവർത്തകർ പാർട്ടി ഓഫിസിനു മുന്നിൽ തടിച്ചുകൂടി. ഇവർ ജംക്ഷനിലെത്തി പ്രതിഷേധിക്കുന്നതിനിടെ പ്രവർത്തകരിൽ ചിലർ എൽഡിഎഫ് സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡ് നശിപ്പിക്കാൻ ശ്രമിച്ചു.  ഇവരെ പിന്തിരിപ്പിക്കാനായിട്ടാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയത്. ഗ്രാമപ്പഞ്ചായത്തംഗങ്ങളായ മുട്ടച്ചൽ സിവിൻ, വെള്ളരിക്കുന്ന് ഷാജി, യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുത്തുക്കുഴി അരുൺ എന്നിവർക്ക് ലാത്തിചാർജിൽ പരുക്കേറ്റു. ഇവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ആനപ്പാറയിൽ നിന്ന്  വെള്ളറടയിലേക്ക് എസ്എഫ്ഐയും പ്രതിഷേധ പ്രകടനം നടത്തി. സ്ഥലത്ത് പിക്കറ്റും, സിപിഎം ഏരിയ കമ്മിറ്റി ഓഫിസിന് സംരക്ഷണവും പൊലീസ് ഏർപ്പെടുത്തി. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുന്നു. എസ്എഫ്ഐ പ്രവർത്തകരെ മർദിച്ചതിനും കോൺഗ്രസിന്റെ പാർട്ടി ഓഫിസ് ആക്രമിച്ചതിനും പൊലീസ് കേസെടുത്തു. ഗതാഗതം തടഞ്ഞ് മാർച്ച് നടത്തിയതിന് ഇരു ഭാഗത്തിനുമെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ADVERTISEMENT

കോൺ. യോഗം ഇന്ന്

കോൺഗ്രസിന്റെ ബ്ലോക്ക് കമ്മിറ്റി ഓഫിസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് 5.30ന് ജംക്ഷനിൽ ചേരുന്ന യോഗം ഡിസിസി പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്യും. കെപിസിസി സെക്രട്ടറി ബി.ആർ.എം ഷഫീർ പ്രസംഗിക്കും.