നേമം∙ കല്ലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് 15 നു നടക്കും. രാവിലെ 11ന് പ്രസിഡന്റ് സ്ഥാനത്തേക്കും ഉച്ചയ്ക്ക് 2 ന് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുമാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞമാസം 27 ന് നടന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രസിഡന്റിനും വൈസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നേമം∙ കല്ലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് 15 നു നടക്കും. രാവിലെ 11ന് പ്രസിഡന്റ് സ്ഥാനത്തേക്കും ഉച്ചയ്ക്ക് 2 ന് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുമാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞമാസം 27 ന് നടന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും എതിരായ അവിശ്വാസം പാസായതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 21 അംഗ പഞ്ചായത്തിൽ 10 അംഗങ്ങളുള്ള ബിജെപിയാണ് ഭരണം നടത്തിയിരുന്നത്. 

എൽഡിഎഫിന് ഒൻപതും  കോൺഗ്രസിന് രണ്ടും അംഗങ്ങളാണ് ഉണ്ടായിരുന്നത്. അവിശ്വാസ പ്രമേയത്തിൻമേലുള്ള വോട്ടെടുപ്പിൽ ഓരോ ബിജെപി, കോൺഗ്രസ് അംഗങ്ങൾ ഇടതുപക്ഷത്തെ അനുകൂലിച്ചതോടെയാണ് ഇടതുപക്ഷം നൽകിയ പ്രമേയം പാസായത്. അതിനിടെ വിപ്പ് ലംഘിച്ച് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും എതിരായ അവിശ്വാസ പ്രമേയ ചർ‌ച്ചയിലും വോട്ടെടുപ്പിലും പങ്കെടുത്ത കോൺഗ്രസ് അംഗം എൽ.ശാന്തിമതിയെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ‌ നിന്ന് പുറത്താക്കിയതായി ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാലോട് രവി അറിയിച്ചു. ഇതോടെ ഈ അംഗത്തിന്റെ വോട്ട് ഇടതുപക്ഷം ഉറപ്പാക്കിയിരിക്കുകയാണ്. കോൺഗ്രസിന് ഇനി ഒരു അംഗമാണുള്ളത്. വിപ്പ് ലംഘിച്ച ബിജെപി അംഗത്തിനെതിരെ ഇതുവരെ പാർ‌ട്ടി നിലപാടെടുത്തിട്ടില്ലെന്ന് അറിയുന്നു