വിതുര∙ മുന്നണി ധാരണ പ്രകാരം പ്രസിഡന്റും വൈസ് പ്രസിഡന്റും രാജി വച്ച വിതുര ഗ്രാമപ്പഞ്ചായത്തിൽ ഇരു പദവികളിലേക്കുമുള്ള തിരഞ്ഞെടുപ്പ് 19 നു നടക്കും. രാവിലെ 11 നു പ്രസിഡന്റ് തിരഞ്ഞെടുപ്പും ഉച്ചയ്ക്കു 2 നു വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കും. പ്രസിഡന്റ് പദവി ആദ്യ പകുതിയിൽ സിപിഎമ്മിനും വൈസ് പ്രസിഡന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിതുര∙ മുന്നണി ധാരണ പ്രകാരം പ്രസിഡന്റും വൈസ് പ്രസിഡന്റും രാജി വച്ച വിതുര ഗ്രാമപ്പഞ്ചായത്തിൽ ഇരു പദവികളിലേക്കുമുള്ള തിരഞ്ഞെടുപ്പ് 19 നു നടക്കും. രാവിലെ 11 നു പ്രസിഡന്റ് തിരഞ്ഞെടുപ്പും ഉച്ചയ്ക്കു 2 നു വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കും. പ്രസിഡന്റ് പദവി ആദ്യ പകുതിയിൽ സിപിഎമ്മിനും വൈസ് പ്രസിഡന്റ് പദവി സിപിഐയ്ക്കും അവസാന പകുതി വച്ചു മാറുന്ന തരത്തിലായിരുന്നു തിരഞ്ഞെടുപ്പ് മുന്നണി ധാരണ. ഇതിന്റെ അടിസ്ഥാനത്തിൽ പ്രസിഡന്റ് വി.എസ്. ബാബുരാജും വൈസ് പ്രസിഡന്റ് മഞ്ജുഷ ജി. ആനന്ദും രാജി വച്ചിരുന്നു. 

അതേ സമയം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികൾ ആർക്കൊക്കെ നൽകണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. അദ്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ആദ്യ അഞ്ചു വർഷം വൈസ് പ്രസിഡന്റ സ്ഥാനം വഹിച്ച മഞ്ജുഷ ജി. ആനന്ദ് പ്രസിഡന്റാകും. മറ്റു രണ്ടു സിപിഐ അംഗങ്ങളെ പരിഗണിക്കാനും സാധ്യതയുണ്ട്. എങ്കിലും പാർട്ടി നേതൃത്വ പദവി വഹിക്കുന്നതിന്റെ മുൻതൂക്കം മഞ്ജുഷയ്ക്ക് ഉണ്ടാകും. അതേ സമയം വൈസ് പ്രസിഡന്റ് സ്ഥാനം ആർക്കു നൽകണമെന്നതു സംബന്ധിച്ചു വ്യക്തമായ സൂചനയില്ല. പദവി വനിതാ സംവരണമാണ്. സിപിഎമ്മിലെ 6 പ്രതിനിധികളിൽ 5 പേരും വനിതകളാണ്. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ബി.എസ്. സന്ധ്യയെയോ ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ നീതു രാജീവിനെയോ പരിഗണിക്കാനാണു കൂടുതൽ സാധ്യത. എന്നാൽ നിലവിൽ സ്ഥിരം സമിതി അധ്യക്ഷ പദവി വഹിക്കുന്നവരെ ഒഴിവാക്കാനാണു നേതൃത്വം തീരുമാനിക്കുന്നതെങ്കിൽ എസ്. സിന്ധുവോ ഷാജിത അൻഷാദോ ആർ. വത്സലയോ വൈസ് പ്രസിഡന്റ് പദവിയിലേക്കെത്തും.