തിരുവനന്തപുരം ∙ കോർപറേഷൻ സ്ഥിര സമിതികളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി തീരുമാനിച്ചതോടെ ചർച്ചകൾ സജീവമാക്കി മുന്നണികൾ. തിരഞ്ഞെടുപ്പ് ഉണ്ടാകുമോ, ഉണ്ടായാൽ ആരൊക്കെയാകണം സ്ഥാനാർഥികൾ തുടങ്ങിയ ചർച്ചകളാണ് പുരോഗമിക്കുന്നത്. ഈ മാസം 22 , 26 തിയതികളാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 22ന് രാജിവച്ച അംഗങ്ങളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കോർപറേഷൻ സ്ഥിര സമിതികളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി തീരുമാനിച്ചതോടെ ചർച്ചകൾ സജീവമാക്കി മുന്നണികൾ. തിരഞ്ഞെടുപ്പ് ഉണ്ടാകുമോ, ഉണ്ടായാൽ ആരൊക്കെയാകണം സ്ഥാനാർഥികൾ തുടങ്ങിയ ചർച്ചകളാണ് പുരോഗമിക്കുന്നത്. ഈ മാസം 22 , 26 തിയതികളാണ് തിരഞ്ഞെടുപ്പ് നടക്കുന്നത് 22ന് രാജിവച്ച അംഗങ്ങളുടെ ഒഴിവിലേക്കും 26 ന് സ്ഥിര സമിതി അധ്യക്ഷന്മാരുടെ ഒഴിവിലേക്കുമാണ് തിരഞ്ഞെടുപ്പ്. 22 ലെ സ്ഥിര സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ 100 കൗൺസിലർമാരും പങ്കെടുക്കും.  എതിർ സ്ഥാനർഥികളുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് വേണ്ടി വരും. 26 നാണ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്. എഡിഎമ്മാണ് റിട്ടേണിങ് ഓഫിസർ. യുവജനങ്ങളെ നേതൃനിരയിലേക്ക് കൊണ്ടുവരിക എന്ന നയത്തിന്റെ ഭാഗമായാണ് സ്ഥാന മാറ്റമെന്നാണ് സിപിഎം ജില്ല നേതൃത്വം പറയുന്നത്.

അഞ്ച് സ്ഥിരം സമിതി അധ്യക്ഷരോട് രാജിവയ്ക്കാനാണ് പാർട്ടി ആദ്യം നിർദേശിച്ചത്. നാലുപേരുടെ രാജി കോർപറേഷൻ സെക്രട്ടറിക്ക് കൈമാറുകയും അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.  സ്ഥിര സമിതി അധ്യക്ഷന്മാരായ ജമീല ശ്രീധരൻ, എൽ.എസ്. ആതിര, ജിഷാ ജോൺ, കെ.എസ്. റീന എന്നിവരുടെ രാജിയാണ് അംഗീകരിച്ചിട്ടുള്ളത്.കൂടാതെ സ്ഥിര സമിതിയിലെ ആറ് അംഗങ്ങളും രാജിവച്ചിട്ടുണ്ട്. സ്ഥിര സമിതി അംഗങ്ങളായ ഗായത്രിബാബു (വിദ്യാഭ്യാസം കായികം), എസ്.എസ്. ശരണ്യ (ആരോഗ്യം), എസ്. ജയചന്ദ്രൻ നായർ (വികസനം), സി.എസ്. സുജാദേവി (ക്ഷേമം), ഷാജിത നാസർ (നികുതി- അപ്പീൽകാര്യം) പി.രമ( നഗരാസൂത്രണം) എന്നിവരാണ് രാജിവച്ചത്. വിദ്യാഭ്യാസ , കായികകാര്യം, നഗരാസൂത്രണം, വികസനം, ആരോഗ്യം എന്നീ സ്ഥിര സമിതികളിലേക്കാണ് പുതിയ അധ്യക്ഷൻമാരെ തിരഞ്ഞെടുക്കേണ്ടത്. ഈ സ്ഥാനങ്ങളെല്ലാം വനിത സംവരണമാണ്.