തിരുവനന്തപുരം ∙ പശ്‌ചിമഘട്ട മേഖലയിൽ നിന്ന് പുതിയ ഒരു ചിത്രശലഭത്തെ കൂടി ഗവേഷകർ കണ്ടെത്തി. പെരിയാർ ഭൂപ്രകൃതിയിലുള്ള മേഘമല മലനിരകളിൽ നിന്നാണ് വെളളിവരയൻ (സിഗരൈറ്റിസ്) വിഭാഗത്തിൽപെട്ട ചിത്രശലഭത്തെ തിരിച്ചറിഞ്ഞത്. മേഘമലൈ ക്ലൗഡ് ഫോറസ്റ്റ്‌ സിൽവർലൈൻ ( മേഘമല വെള്ളിവരയൻ) എന്നാണ് ഇത് അറിയപ്പെടുക. പ്രമുഖ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പശ്‌ചിമഘട്ട മേഖലയിൽ നിന്ന് പുതിയ ഒരു ചിത്രശലഭത്തെ കൂടി ഗവേഷകർ കണ്ടെത്തി. പെരിയാർ ഭൂപ്രകൃതിയിലുള്ള മേഘമല മലനിരകളിൽ നിന്നാണ് വെളളിവരയൻ (സിഗരൈറ്റിസ്) വിഭാഗത്തിൽപെട്ട ചിത്രശലഭത്തെ തിരിച്ചറിഞ്ഞത്. മേഘമലൈ ക്ലൗഡ് ഫോറസ്റ്റ്‌  സിൽവർലൈൻ ( മേഘമല വെള്ളിവരയൻ) എന്നാണ് ഇത്  അറിയപ്പെടുക. പ്രമുഖ ശാസ്ത്ര ജേണലായ എന്റോമോണിന്റെ പുതിയ പതിപ്പിൽ കണ്ടെത്തൽ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയിലെ റിസർച് അസോഷ്യേറ്റ്സ് ഡോ. കലേഷ് സദാശിവന്റെ നേതൃത്വത്തിലായിരുന്നു കണ്ടെത്തൽ. ഇതോടെ പശ്ചിമഘട്ടത്തിൽ നിന്നു കണ്ടെത്തിയ ചിത്രശലഭങ്ങളുടെ എണ്ണം 337 ആയി.

പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന ഏഴിനം വെള്ളിവരയൻമാരിൽ ആറെണ്ണവും തെക്കൻ പശ്ചിമഘട്ടത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് മേഘമലയിലെ ജീവജാലങ്ങളെ കുറിച്ച് പഠിക്കുന്ന തേനിയിലെ വനം ട്രസ്റ്റ് എന്ന സംഘടനയിലെ അംഗമായ രാമസ്വാമി നായ്ക്കർ പറഞ്ഞു. കെ.മനോജ്, ഡോ.രാജ്കുമാർ, ഡോ.പി.സി.സുജിത, ബൈജു കൊച്ചുനാരായണൻ, ജെബിൻ ജോസ്, വിനയൻ പത്മനാഭൻ നായർ എന്നിവരും ഗവേഷകസംഘത്തിലുണ്ടായിരുന്നു.