ലാപ്ടോപ്പിൽ തളച്ചിടാൻ കഴിയില്ലെന്നു തെളിയിക്കുന്നതാണ് ടെക്നോപാർക്കിലെ കാഴ്ചകൾ. വൈകുന്നേരം ഐടി ക്യാംപസ് ഉണരും, ഗ്രൗണ്ടും ഇൻഡോർ സ്റ്റേഡിയവും കഫേകളും സ്റ്റേജുകളും താരങ്ങളാൽ നിറയും. കോളജ് പഠനത്തിനിടയിൽ തന്നെ ജോലിയിൽ പ്രവേശിച്ച ഒട്ടേറെ പേരാണ് തിരുവനന്തപുരം ടെക്നോപാർക്കിൽ വിവിധ കമ്പനികളിലായി ജോലി

ലാപ്ടോപ്പിൽ തളച്ചിടാൻ കഴിയില്ലെന്നു തെളിയിക്കുന്നതാണ് ടെക്നോപാർക്കിലെ കാഴ്ചകൾ. വൈകുന്നേരം ഐടി ക്യാംപസ് ഉണരും, ഗ്രൗണ്ടും ഇൻഡോർ സ്റ്റേഡിയവും കഫേകളും സ്റ്റേജുകളും താരങ്ങളാൽ നിറയും. കോളജ് പഠനത്തിനിടയിൽ തന്നെ ജോലിയിൽ പ്രവേശിച്ച ഒട്ടേറെ പേരാണ് തിരുവനന്തപുരം ടെക്നോപാർക്കിൽ വിവിധ കമ്പനികളിലായി ജോലി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലാപ്ടോപ്പിൽ തളച്ചിടാൻ കഴിയില്ലെന്നു തെളിയിക്കുന്നതാണ് ടെക്നോപാർക്കിലെ കാഴ്ചകൾ. വൈകുന്നേരം ഐടി ക്യാംപസ് ഉണരും, ഗ്രൗണ്ടും ഇൻഡോർ സ്റ്റേഡിയവും കഫേകളും സ്റ്റേജുകളും താരങ്ങളാൽ നിറയും. കോളജ് പഠനത്തിനിടയിൽ തന്നെ ജോലിയിൽ പ്രവേശിച്ച ഒട്ടേറെ പേരാണ് തിരുവനന്തപുരം ടെക്നോപാർക്കിൽ വിവിധ കമ്പനികളിലായി ജോലി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലാപ്ടോപ്പിൽ തളച്ചിടാൻ കഴിയില്ലെന്നു തെളിയിക്കുന്നതാണ് ടെക്നോപാർക്കിലെ കാഴ്ചകൾ. വൈകുന്നേരം ഐടി ക്യാംപസ്  ഉണരും, ഗ്രൗണ്ടും ഇൻഡോർ സ്റ്റേഡിയവും കഫേകളും സ്റ്റേജുകളും താരങ്ങളാൽ നിറയും....

കോളജ് പഠനത്തിനിടയിൽ തന്നെ ജോലിയിൽ പ്രവേശിച്ച ഒട്ടേറെ പേരാണ് തിരുവനന്തപുരം ടെക്നോപാർക്കിൽ വിവിധ കമ്പനികളിലായി ജോലി ചെയ്യുന്നത്. കോളജ് ഫെസ്റ്റുകളിൽ ആടി തകർത്ത്, സ്പോർട്സ്–ഗെയിംസുകളിൽ ഓടി കളിച്ചെത്തിയവരെ ഒരു ലാപ്ടോപ്പിന്റെ മുന്നിൽ മാത്രമായി തളച്ചിടാൻ കഴിയില്ലെന്നു തെളിയിക്കുന്നതാണ് ഇന്ത്യയിലെ ആദ്യ ഐടി പാർക്കിലെ കാഴ്ചകൾ. വൈകുന്നേരം കോളജ് ക്യാംപസുകൾ ഉണരുന്ന തരത്തിൽ ഐടി ക്യാംപസും ഉണരും. ഗ്രൗണ്ടും ഇൻഡോർ സ്റ്റേഡിയവും കഫേകളും സ്റ്റേജുകളും താരങ്ങളാൽ നിറയും. ടെക്നോപാർക്കിലെ വിവിധ വിശേഷങ്ങൾ അറിയാം !

ടെക്നോപാർക്കിൽ നടന്ന ‘ടെക്കി ഫെസ്റ്റി’ൽ അവതരിപ്പിച്ച മ്യൂസിക് ബാൻഡ്.
ADVERTISEMENT

ടാറ്റു ഉണ്ട്, ഡ്രസ് ഉണ്ട്, പിന്നെ ഷവർമ
മാസത്തിൽ ഒരു തവണയെങ്കിലും ടെക്നോപാർക് ഫെയ്സ് ഒന്നിലെ ആംഫി തിയറ്ററിൽ ഫെസ്റ്റ് കാണും. അതിനൊപ്പം ക്യാംപസിലേക്ക് ഫ്ലീ മാർക്കറ്റുകളും വിരുന്നെത്തും. തിരുവനന്തപുരം നഗരത്തിലുള്ള ഒട്ടേറെ വമ്പൻ കടകളുടെ ശാഖ അവിടെ അന്നേ ദിവസം തുടങ്ങും.

‘ഏതാനും മണിക്കൂറിൽ തന്നെ കൊണ്ടുവന്ന സാധനങ്ങൾ വിറ്റഴിക്കാം’– ടെക്നോപാർക്കിലെ ഫ്ലീ മാർക്കറ്റിൽ പതിവായി സ്റ്റാൾ എടുക്കുന്ന വ്യവസായിയുടെ കമന്റ്. വെറും 50 മീറ്റർ പാതയുടെ ഇരുവശങ്ങളിലായി ഇരുപതോളം കടകൾ. ഒരറ്റത്തു നിന്നു നടന്നു തുടങ്ങി അങ്ങേ അറ്റത്ത് എത്തുമ്പോൾ ഫുഡ് ട്രക്കുകൾ കാണും. ടെംപററി ടാറ്റു മുതൽ പലതരം ഐറ്റങ്ങൾ ലഭ്യമാണ്.

സ്പോർട്സ് ഡേ
കോളജ് ക്യാംപസുകളിലെ സ്പോർട്സ് ദിനങ്ങളെ ഓർമിപ്പിക്കുന്ന തരത്തിൽ ഐടി ക്യാംപസിലും സ്പോർട്സ് ഇവന്റുകളുണ്ട്. അലയൻസും ക്വസ്റ്റും തമ്മിൽ, യുഎസ്ടിയും ഇൻഫോസിസും തമ്മിൽ, ടിസിഎസും ക്യൂബസ്റ്റും തമ്മിൽ പല ഇനങ്ങളിലായി ആവേശപ്പോരാട്ടത്തിനാണ് പിന്നെ ഐടി പാർക്ക് സാക്ഷിയാകുക. കഴിഞ്ഞ ആഴ്ച ജീവനക്കാരുടെ കൂട്ടായ്മയായ പ്രതിധ്വനി നടത്തിയ കായിക മത്സരങ്ങളിൽ പാർക്കിലെ

മിക്ക കമ്പനികളും പങ്കെടുത്തു. വൈകിട്ട് സിസ്റ്റം ഓഫാക്കിയാൽ നേരെ ഗ്രൗണ്ടിലേക്ക്. ഒരാഴ്ചയ്ക്കു മുകളിൽ നീണ്ട പരിശീലനത്തിനു ശേഷം മത്സരത്തിനിറങ്ങിയ താരങ്ങൾക്കു സഹജീവനക്കാരുടെ കട്ട സപ്പോർട്ട്. കാരംസ്, ബാഡ്മിന്റൻ, ടേബിൾ ടെന്നിസ്, വോളിബോൾ, ഫുട്ബോൾ, ത്രോ ബോൾ, ആം റസ്ലിങ് തുടങ്ങിയ

ADVERTISEMENT

ഇനങ്ങളിൽ പുരുഷ വനിതാ മത്സരങ്ങൾ അരങ്ങേറി.കായികമേളകളുടെ വമ്പൻ വിജയം കണ്ട് ടെക്നോപാർക്ക് തന്നെ നേരിട്ട് സ്പോർട്സ് ആൻഡ് ഗെയിംസ് ഇവന്റ് നടത്താൻ ഒരുങ്ങുകയാണ് നിലവിൽ. ടെക്നോളിംപിക്സ് എന്ന പേരിൽ ടെക്നോപാർക്കിലെ കമ്പനികൾ വരും  ദിവസങ്ങളിൽ ഗ്രൗണ്ടിൽ ഏറ്റുമുട്ടും.

ഓതിരം, കടകം
കോവിഡിനു ശേഷം ക്യാംപസുകളിലേക്ക് തിരികെ എത്തിയ ടെക്കികളുടെ ജോലി സമ്മർദം കുറയ്ക്കാൻ കമ്പനികൾ പഠിച്ച പണി പതിനെട്ടു പയറ്റി. അതിൽ ചിലത് ഹിറ്റായി, മറ്റു ചിലത് പാളി. ഹിറ്റായ

യുഎസ്ടിയിൽ കളരി പരിശീലിക്കുന്നവർ.

ഒന്നാണ് യുഎസ്ടിയിലെ കളരിപ്പയറ്റ്. കമ്പനികളിൽ പലതും സൂംബ, ജിം തുടങ്ങിയ തലങ്ങളിലേക്ക് കടന്നപ്പോൾ അമേരിക്കൻ കമ്പനി നാടൻ കളരി വീശാൻ തയാറായി. ക്യാംപസിന്റെ ഒരു ഭാഗം തന്നെ  കളരി പരിശീലനത്തിനായി കമ്പനി അനുവദിച്ചു. 

ആദ്യ ബാച്ചിൽ തന്നെ കമ്പനിയിലെ 120 ടെക്കികൾ അഭ്യാസം പഠിക്കാനായി എത്തി. അഗസ്ത്യം കളരിയിലെ ഗുരുക്കളാണ് പരിശീലിപ്പിച്ചത്. മാനസിക സമ്മർദം കുറയ്ക്കുന്നതിനൊപ്പം ആത്മവിശ്വാസം വർധിപ്പിക്കാനും സ്വയം സുരക്ഷയ്ക്കായുമാണ് കളരി തുടങ്ങിയത്. അത് ഇന്നും നടക്കുന്നു. ബിടെക്–ഡിഗ്രി സർട്ടിഫിക്കറ്റുകൾക്കൊപ്പം ഇവരുടെ ഫയലിൽ കളരി സർട്ടിഫിക്കറ്റുകളും നിലവിലുണ്ട്. ബയോഡേറ്റയിൽ സ്കിൽ എന്ന കോളത്തിനു നേരെ, യുഎസ്ടിയിലെ പലരും കളരി എന്നുകൂടി ചേർത്തിട്ടുണ്ട്. ഏത്, സോഫ്റ്റ്വെയർ ലീഡ് പഴയ കളരിയാണ് !

ADVERTISEMENT

പാടി പാടി പാടി ‘മ്യൂസിക് കഫേ’

മ്യൂസിക് കഫേയിലെ അംഗങ്ങൾ.

10 വർഷം മുൻപാണ് ടെക്നോപാർക്ക് ഫെയ്സ് രണ്ടിലുള്ള യുഎസ്ടിയിലെ കുറച്ച് ഗിറ്റാറിസ്റ്റുകൾ ചേർന്ന് ഒരു മ്യൂസിക് ഗ്രൂപ്പ് ഉണ്ടാക്കുന്നത്. വൈകിട്ട് ജോലി കഴിഞ്ഞ് യുഎസ്ടിയിലെ കഫേയിൽ ഇരുന്നുള്ള ജാമിങ് സെഷനുകളായിരുന്നതിനാൽ ‘മ്യൂസിക് കഫേ’ എന്നു ബാൻഡിനു പേരു നൽകി. മ്യൂസിക് കഫേയെ പറ്റി കമ്പനിയിലുള്ളവർ അറിഞ്ഞുതുടങ്ങിയതോടെ ബാൻഡിലേക്ക് ആളെത്തിത്തുടങ്ങി. ഗിറ്റാറുകളിൽ മാത്രം ഒതുങ്ങിയ ജാമിങ് സെഷനിലേക്കു വോക്കലും പിയാനോയും ഡ്രംസും എല്ലാം എത്തി. തുടക്കം നൽകിയവരിൽ പലരും ഇന്ന് കമ്പനിയിൽ ഇല്ലെങ്കിലും ബാൻഡ് വളർച്ചയിൽ തന്നെയാണ്. 

കോവിഡ് കാലത്ത് 2 വർഷം പരിപാടികൾ മുടങ്ങിയതോടെ ആൾക്കാർ പോയെങ്കിലും ടെക്നിക്കൽ ലീഡ് എസ്.രാഗേഷ് മ്യൂസിക് കഫേ പൊടി തട്ടി എടുത്തു. ബാൻഡിലേക്ക് ആൾക്കാരെ ആവശ്യമുണ്ടെന്നു കമ്പനിയിൽ ചെറിയ പരസ്യവും നൽകി. വന്നവരിൽ നിന്നു സുഹൃത്തുക്കളും ചേർന്ന് 15 പേരെ തിരഞ്ഞെടുത്തു. ഇന്ന് ഇവരാണ് മ്യൂസിക് കഫേയുടെ കോർ മെംബർമാർ. യുഎസ്ടിയിലെ എല്ലാ പരിപാടിക്കും ഇവരാണ് മ്യൂസിക് ഷോ നടത്തുന്നത്. കഫെയിലെ പാട്ട് അവസാനിപ്പിച്ചു കമ്പനി ഇവർക്കു പെർഫോം ചെയ്യാൻ ഒരു പുതിയ സ്റ്റേജും കഴിഞ്ഞ വർഷം ഒരുക്കി.

ആഴ്ചയിൽ ഒരിക്കലെങ്കിലും ഇവർ ഇവിടെ പാടുന്നു. കൂടുതൽ പേർ ബാൻഡിലേക്ക് എത്തുന്നു. ടെക്നോപാർക്കിൽ മ്യൂസിക് ബാൻഡ് മിക്ക കമ്പനികൾക്കുമുണ്ട്. കമ്പനികളുടെ പരിപാടികൾ കൂടാതെ ടെക്നോപാർക്ക് ഇവന്റുകളിലും ബാൻഡ് മത്സരങ്ങളിലും ഇവർ പാടി തകർക്കും.