തിരുവനന്തപുരം∙ ചാക്ക വിമാനത്താവളത്തിനു സമീപം മാതാപിതാക്കൾക്കൊപ്പം രാത്രി ഉറങ്ങിക്കിടക്കുന്നതിനിടെ കാണാതായി പിന്നീടു ദുരൂഹ സാഹചര്യത്തിൽ തിരികെക്കിട്ടിയ രണ്ടു വയസ്സുകാരിയുടെ ഡിഎൻഎ ഫലത്തിനു കാത്ത് പൊലീസ്. മാതാപിതാക്കളുടെയും കുട്ടിയുടെയും രക്തസാംപിളുകൾ ഫൊറൻസിക് ലാബിൽ നൽകി. കുട്ടി ഇവരുടേതാണ് എന്നതിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ചാക്ക വിമാനത്താവളത്തിനു സമീപം മാതാപിതാക്കൾക്കൊപ്പം രാത്രി ഉറങ്ങിക്കിടക്കുന്നതിനിടെ കാണാതായി പിന്നീടു ദുരൂഹ സാഹചര്യത്തിൽ തിരികെക്കിട്ടിയ രണ്ടു വയസ്സുകാരിയുടെ ഡിഎൻഎ ഫലത്തിനു കാത്ത് പൊലീസ്. മാതാപിതാക്കളുടെയും കുട്ടിയുടെയും രക്തസാംപിളുകൾ ഫൊറൻസിക് ലാബിൽ നൽകി. കുട്ടി ഇവരുടേതാണ് എന്നതിന്റെ രേഖകൾ ഒന്നും ഇവരുടെ പക്കലില്ലാത്തതിനാലാണ് നിയമപ്രകാരം ഡിഎൻഎ ഫലം വേണ്ടിവരുന്നത്.കുട്ടികളുടെ ബന്ധുക്കളോടു തിരികെ പോകരുതെന്നും നിർദേശിച്ചിട്ടുണ്ട്. കുട്ടിയെ കണ്ടെത്തിയ സ്ഥലത്തേക്ക് ആരെങ്കിലും സംശയാസ്പദമായി ചെന്നതിന്റെ ഒരു തെളിവും ലഭിച്ചില്ല. കുട്ടികളില്ലാത്ത ആരെങ്കിലും വളർത്താനായി കൊണ്ടുപോയതാണോ എന്നറിയാൻ രഹസ്യപരിശോധനയും നടക്കുന്നുണ്ട്. 

കുട്ടി അമ്മയ്ക്കൊപ്പം ശിശുക്ഷേമ സമിതിയുടെ അഭയ കേന്ദ്രത്തിലാണ്. കുട്ടിയിൽ നിന്ന് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുമോയെന്നറിയാൻ കൗൺസലർമാരുടെ സഹായം തേടുന്നുണ്ട്. കുട്ടിയുടെ അച്ഛന്റെ ആധാർ കാർഡ് ലഭിച്ചതിനു പിന്നാലെ അന്വേഷണത്തിനായി ഒരു സംഘം ഹൈദരാബാദിലേക്കു തിരിച്ചു. ഇയാളുടെ കോൾ ഹിസ്റ്ററിയും പരിശോധിച്ചു. രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വലിയ തുകകൾ വന്നിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഇവർ വിമാനത്തിൽ പല സംസ്ഥാനങ്ങളിലേക്ക് സഞ്ചരിച്ചതായുള്ള സൂചനകളെ തുടർന്ന് അതും പരിശോധിക്കും. കുഞ്ഞിനെ കാണാതായ ദിവസം ബന്ധുക്കൾ ഹൈദരാബാദിൽ നിന്ന് വിമാനത്തിലെത്തിയതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.