തിരുവനന്തപുരം ∙ 4 വർഷത്തെ ദുരിത യാത്രയ്ക്ക് ഒടുവിൽ മാസങ്ങളായി അടച്ചിട്ടിരിക്കുന്ന 3 റോഡുകൾ തിങ്കളാഴ്ച തുറക്കും. സ്റ്റാച്യു– ജനറൽ ആശുപത്രി ജംക്‌ഷൻ റോഡ്, ഫോറസ്റ്റ് ഓഫിസ്– ബേക്കറി ജംക്‌ഷൻ റോഡ് (പൗണ്ട് റോഡ്), നോർക്ക– ഗാന്ധി ഭവൻ റോഡ് എന്നിവയാണ് തുറക്കുന്നത്.സ്മാർട് നിലവാരത്തിലാക്കാനായി പൊളിച്ച റോഡുകളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ 4 വർഷത്തെ ദുരിത യാത്രയ്ക്ക് ഒടുവിൽ മാസങ്ങളായി അടച്ചിട്ടിരിക്കുന്ന 3 റോഡുകൾ തിങ്കളാഴ്ച തുറക്കും. സ്റ്റാച്യു– ജനറൽ ആശുപത്രി ജംക്‌ഷൻ റോഡ്, ഫോറസ്റ്റ് ഓഫിസ്– ബേക്കറി ജംക്‌ഷൻ റോഡ് (പൗണ്ട് റോഡ്), നോർക്ക– ഗാന്ധി ഭവൻ റോഡ് എന്നിവയാണ് തുറക്കുന്നത്. സ്മാർട് നിലവാരത്തിലാക്കാനായി പൊളിച്ച റോഡുകളിൽ രാത്രിയും നിർമാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. 

3 റോഡുകളിലും മെറ്റൽ നിരത്തി തറ നിരപ്പാക്കുന്ന (ലവലിങ്) പ്രവൃത്തികൾ ഇന്ന് പൂർത്തിയാകും. കാലാവസ്ഥ അനുകൂലമായാൽ നാളെയും മറ്റന്നാളുമായി ആദ്യ ഘട്ട ടാറിങ് നടത്താനാണ്  തീരുമാനം. തിങ്കളാഴ്ച മുതൽ ഗതാഗതം അനുവദിക്കും. ഇതിനൊപ്പം നടപ്പാത നിർമാണം, ഹാൻഡ് റീൽ സ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികൾ നടത്തും. 

ADVERTISEMENT

രണ്ടാം ഘട്ട ടാറിങിനായി ഒന്നോ രണ്ടോ ദിവസം വീണ്ടും ഗതാഗതം നിരോധിച്ചേക്കും.അവസാന ഘട്ട ടാറിങ് രാത്രികളിൽ നടത്താനും ആലോചനയുണ്ട്. നിർമാണ പ്രവർത്തനങ്ങൾക്കായി ഗതാഗതം നിരോധിച്ചിരിക്കുന്ന ആൽത്തറ മുതൽ ശ്രീമൂലം ക്ലബ് ജംക്‌ഷൻ വരെയുള്ള റോഡും തിങ്കളാഴ്ച തുറക്കും. 

ഗതാഗത നിരോധനം വലച്ചു 
നഗര ഹൃദയത്തിലെ റോഡുകളിൽ ഗതാഗതം നിരോധിച്ചത് ജനത്തെ വലച്ചു. ആൽത്തറ മുതൽ ശ്രീമൂലം ക്ലബ് വരെ ഗതാഗതം നിരോധിക്കുമെന്നാണ് അറിയിപ്പ് എങ്കിലും മേട്ടുക്കട ജംക്‌ഷൻ വരെ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. മേട്ടുക്കട ജംക്‌ഷനു സമീപം  മണൽ ഇറക്കിയാണ് ഗതാഗതം തടഞ്ഞിരിക്കുന്നത്. വഴുതയ്ക്കാട് വിമൻസ് കോളജ് ജംക്‌ഷനിലേക്ക് പോകാൻ കിലോമീറ്ററുകളോളം ചുറ്റേണ്ടി വന്നു. സംഗീത കോളജ് ജംക്‌ഷനിൽ ഗതാഗതം തടഞ്ഞതിനാൽ ശിശുക്ഷേമ സമിതി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്ക് നടന്നു പോകാനേ കഴിയൂ.