തിരുവനന്തപുരം∙ എൻഎസ്എസിന്റെ വെജിറ്റേറിയൻ ഭക്ഷ്യ വിൽപന ശൃംഖലയായ പത്മ കഫെയുടെ ഏഴാമതു സംരംഭം തലസ്ഥാനത്തു 4നു 11ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ഉദ്ഘാടനം ചെയ്യും. സെക്രട്ടേറിയറ്റിനു സമീപം പഴയ ട്രിവാൻഡ്രം ഹോട്ടൽ പ്രവർത്തിച്ചിരുന്ന 3 നില കെട്ടിടത്തിലാണു പൂർണമായും ശീതീകരിച്ച പത്മ കഫെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ എൻഎസ്എസിന്റെ വെജിറ്റേറിയൻ ഭക്ഷ്യ വിൽപന ശൃംഖലയായ പത്മ കഫെയുടെ ഏഴാമതു സംരംഭം തലസ്ഥാനത്തു 4നു 11ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ഉദ്ഘാടനം ചെയ്യും. സെക്രട്ടേറിയറ്റിനു സമീപം പഴയ ട്രിവാൻഡ്രം ഹോട്ടൽ പ്രവർത്തിച്ചിരുന്ന 3 നില കെട്ടിടത്തിലാണു പൂർണമായും ശീതീകരിച്ച പത്മ കഫെ പ്രവർത്തിക്കുക. 4നു 11നു രാവിലെ 6 മുതൽ രാത്രി 11 വരെയാണു പ്രവർത്തനം. താഴത്തെ നിലയിൽ 200 പേർക്ക് ഒരേ സമയം ഭക്ഷണം വിളമ്പാനാകും.

രണ്ടാം നിലയിൽ പ്രത്യേക ബോർഡ് റൂമിൽ 30 പേർക്ക് ഇരിക്കാൻ കഴിയുന്ന സജ്ജീകരണത്തിന് പുറമേ 100 പേർക്ക് ഇരിക്കാവുന്ന ഹാളും ഉണ്ട്. ഇവിടെയും ഗ്രൂപ്പായി ബുക്ക് ചെയ്യുന്നവർക്ക് ആഹാരം ലഭിക്കും.മൂന്നാം നിലയിൽ 150 പേർക്ക് ഇരിക്കാവുന്ന ശീതീകരിച്ച ഹാളാണ് ഉള്ളത്.  ഇതു കൂടാതെ താഴെ നിലയിൽ 25 പേർക്ക് ഇരിക്കാവുന്ന ഫാമിലി റൂമും 25 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ജ്യൂസ് ഷോപ്പും 30 സീറ്റുള്ള കോഫി ഷോപ്പും എപ്പോഴും പ്രവർത്തിക്കും. വനിതകളെ സ്വയംപര്യാപ്തരാക്കാൻ ലക്ഷ്യമിട്ട് എൻഎസ്എസ് ആരംഭിച്ചതാണ് പത്മ കഫെകൾ. ഇപ്പോൾ എൻഎസ്എസിൽ 20,000 വനിതാ സ്വയംസഹായ സംഘങ്ങളായി 3.75 ലക്ഷം വനിതാ അംഗങ്ങൾ ഉണ്ട്.