തിരുവനന്തപുരം∙ ഇന്ത്യൻ സൊസൈറ്റി ഫോർ ട്രെയിനിംഗ് ആൻഡ് ഡെവലപ്‌മെന്റ് നൽകുന്ന നൂതന പരിശീലന രീതികൾക്കുള്ള ദേശീയ അവാർഡിന് ഐ.സി.ടി. അക്കാദമി ഓഫ് കേരള അര്‍ഹരായി. അധ്യയനത്തിലും അനുബന്ധപ്രവര്‍ത്തനങ്ങളിലും ഗുണമേന്മയും നൂതനത്വവും പുലർത്തുന്ന സ്ഥാപനങ്ങളെയാണ് ‘ഇന്നൊവേറ്റീവ് ട്രെയിനിംഗ് പ്രാക്ടീസ് അവാർഡി’നായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഇന്ത്യൻ സൊസൈറ്റി ഫോർ ട്രെയിനിംഗ് ആൻഡ് ഡെവലപ്‌മെന്റ് നൽകുന്ന നൂതന പരിശീലന രീതികൾക്കുള്ള ദേശീയ അവാർഡിന് ഐ.സി.ടി. അക്കാദമി ഓഫ് കേരള അര്‍ഹരായി.  അധ്യയനത്തിലും അനുബന്ധപ്രവര്‍ത്തനങ്ങളിലും ഗുണമേന്മയും നൂതനത്വവും പുലർത്തുന്ന സ്ഥാപനങ്ങളെയാണ് ‘ഇന്നൊവേറ്റീവ് ട്രെയിനിംഗ് പ്രാക്ടീസ് അവാർഡി’നായി പരിഗണിക്കുന്നത്. 

പൊതുമേഖല, സ്വകാര്യ മേഖല (സേവനം, നിർമാണം), സ്റ്റാർട്ടപ്പുകൾ, ബിസിനസ് സ്കൂളുകൾ എന്നീ വിഭാഗങ്ങളില്‍ പ്രത്യേകമായാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്, പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, എൻടിപിസി അക്കാദമി തുടങ്ങി സ്ഥാപനങ്ങൾ ഐ.സി.ടി. അക്കാദമിക്കൊപ്പം വിവിധ വിഭാഗങ്ങളിൽ പുരസ്കാരാർഹരായവരിൽ ഉൾപ്പെടുന്നു.

ADVERTISEMENT

നൂതന പരിശീലന രീതികൾക്കുള്ള അവാർഡ് തുടര്‍ച്ചയായി രണ്ടാംതവണയാണ് ഐ.സി.ടി. അക്കാദമിക്ക് ലഭിക്കുന്നത്. ദക്ഷിണേന്ത്യയിൽ തന്നെ ഇത്തരമൊരു അംഗീകാരം ലഭിക്കുന്ന ഏക സ്ഥാപനമാണ് ഐ.സി.ടി. അക്കാദമി.

അക്കാദമിയിലൂടെ കഴിഞ്ഞ ദശാബ്ദത്തിൽ ഏതാണ്ട് 1,20,000 ഉദ്യോഗാർഥികൾ വിവിധ അത്യാധുനിക സാങ്കേതികവിദ്യകളിൽ പരിശീലനം നേടി തൊഴിൽ സജ്ജരായിട്ടുണ്ട്. ദേശീയ തലത്തിൽ അറിയപ്പെടുന്ന സ്ഥാപനങ്ങൾക്കൊപ്പം ഐ.സി.ടി. അക്കാദമിക്ക് പുരസ്കാരം ലഭിച്ചത് അഭിമാനകരമാണെന്ന് സിഇഒ: മുരളീധരന്‍ മണ്ണിങ്കല്‍ പറഞ്ഞു.

ADVERTISEMENT

ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഐ.എസ്.ടി.ഡി.യുടെ ദേശീയ പ്രസിഡന്റ്  അനിതാ ചൗഹാൻ, കൺസ്ട്രക്ഷൻ ഇൻഡസ്‌ട്രി ചെയർമാൻ ഡോ. ഉദ്ദേഷ് കോഹ്‌ലി എന്നിവരില്‍ നിന്ന് ഐ.സി.ടി. അക്കാദമി കമ്പനി സെക്രട്ടറി നിധിൻ ദാസ് ഡി. അവാർഡ് ഏറ്റുവാങ്ങി.