തിരുവനന്തപുരം ∙ അടിയന്തര അറ്റകുറ്റപ്പണിയെ തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും നാളെയും ജലവിതരണം പൂർണമായി തടസ്സപ്പെടും. പേരൂർക്കട നിന്നും നഗരത്തിൽ ശുദ്ധജല വിതരണം നടത്തുന്ന പ്രധാന പൈപ്പ് ലൈനിൽ ചോർച്ച പരിഹരിക്കാനായി അടിയന്തര അറ്റകുറ്റപ്പണികൾ ഇന്നു തുടങ്ങും. ഇന്ന് രാത്രിയോടെ അവസാനിക്കുമെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ അടിയന്തര അറ്റകുറ്റപ്പണിയെ തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും നാളെയും ജലവിതരണം പൂർണമായി തടസ്സപ്പെടും.  പേരൂർക്കട നിന്നും നഗരത്തിൽ ശുദ്ധജല വിതരണം നടത്തുന്ന പ്രധാന പൈപ്പ് ലൈനിൽ ചോർച്ച പരിഹരിക്കാനായി അടിയന്തര അറ്റകുറ്റപ്പണികൾ ഇന്നു തുടങ്ങും.  ഇന്ന് രാത്രിയോടെ അവസാനിക്കുമെന്ന് ജലഅതോറിറ്റി അറിയിച്ചു. പേരൂർക്കടയിൽ നിന്നും ശുദ്ധജല വിതരണം നടത്തുന്ന പ്രധാന പൈപ്പ് ലൈനിൽ കുറവൻകോണം  ഡി പാരീസ് റസ്റ്ററന്റിനു മുന്നിലാണ് ചോർച്ച കണ്ടെത്തിയത്. അതോറിറ്റി നോർത്ത് ഡിവിഷന്റെ പരിധിയിലാണ് ചോർച്ചയുണ്ടായത്.   വെള്ളയമ്പലത്തെ 36 എംഎൽഡി ശുദ്ധീകരണശാലയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാലും ഇന്ന് ജലവിതരണം തടസ്സപ്പെടും. ഇവിടത്തെ ശുചീകരണ ജോലികൾ തിങ്കളാഴ്ച ആരംഭിച്ചിരുന്നു. പിടിപി നഗർ സബ് ഡിവിഷന്റെ കീഴിലെ ജലസംഭരണിയുടെ വാൽവിന്റെ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ,  നഗരത്തിന്റെ ചില ഭാഗങ്ങളിൽ ഇന്ന് ശുദ്ധജല വിതരണം തടസപ്പെടുമെന്നും ജലഅതോറിറ്റി അറിയിച്ചു. 

∙ജലവിതരണം ഇന്നും  നാളെയും മുടങ്ങുന്ന  സ്ഥലങ്ങൾ
അമ്പലംമുക്ക്, ജവാഹർ നഗർ, വെള്ളയമ്പലം, കവടിയാർ, കുറവൻകോണം, നന്തൻകോട്, പട്ടം, പ്ലാമൂട്, മുറിഞ്ഞപാലം, ഗൗരീശപട്ടം, മെഡിക്കൽ കോളജ്, കുമാരപുരം, ഉള്ളൂർ. ഇന്ന് രാത്രി 10 മുതൽ നാളെ വൈകിട്ട് 6 മണി വരെയാണ് ജലവിതരണം മുടങ്ങുക. 

ADVERTISEMENT

∙ ഇന്ന് ജലവിതരണം മുടങ്ങുന്ന സ്ഥലങ്ങൾ
കുര്യാത്തി, പാറ്റൂർ സെക‍്ഷൻ പരിധിയിൽ വരുന്ന തമ്പാനൂർ, ഫോർട്ട്, ശ്രീവരാഹം, ചാല, വലിയശാല, കുര്യാത്തി, മണക്കാട്‌, ആറ്റുകാൽ, വള്ളക്കടവ്‌, മുട്ടത്തറ, കമലേശ്വരം, കളിപ്പാൻകുളം, പെരുന്താന്നി, ശ്രീകണ്ഠേശ്വരം തുടങ്ങിയ വാർഡുകളിലും പാറ്റൂർ സെക‍്ഷൻ പരിധിയിൽ വരുന്ന കൈതമുക്ക് പാസ്‌പോർട്ട് ഓഫിസിന്റെ ചുറ്റുമുള്ള സ്ഥലങ്ങൾ, ചമ്പക്കട. ഇന്ന്   ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 8 മണി വരെയാണ് ജലവിതരണം തടസപ്പെടുക. 
∙ തിരുമല, കരമന സെക‍്ഷനുകളുടെ പരിധിയിൽ വരുന്ന പിടിപി നഗർ, മരുതൻകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്, വാഴോട്ടുകോണം, മണ്ണറക്കോണം, മേലത്തുമേലേ, സിപിടി, തൊഴുവൻകോട്, അറപ്പുര, കൊടുങ്ങാനൂർ, ഇലിപ്പോട്, കുണ്ടമൺകടവ്, കുലശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുഗൾ, തൃക്കണ്ണാപുരം,  കുന്നപ്പുഴ, പൂജപ്പുര, കരമന, മുടവൻമുഗൾ, പൈറോഡ്, നെടുങ്കാട്, കാലടി, മരുതൂർക്കടവ്, കൈമനം, കിള്ളിപ്പാലം, ബണ്ട് റോഡ്, ആറന്നൂർ, പ്രേംനഗർ, കുഞ്ചാലുംമൂട്, മേലാറന്നൂർ, സിഐടി റോഡ്. 
∙ ഇന്ന് രാവിലെ 7 മുതൽ രാത്രി 10 മണി വരെയാണ് ശുദ്ധജല വിതരണം മുടങ്ങുന്നത്.