തിരുവനന്തപുരം യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ ഇന്നു വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പര്യടനം നടത്തും. ഗൗരീശപട്ടം മുളവന ജംക്‌ഷനിൽ ആരംഭിച്ച് കുരിശടി ജംക്‌ഷനിൽ സമാപിക്കും. എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്റെ ഇന്നത്തെ പര്യടനം നെയ്യാറ്റിൻകര നിയോജകമണ്ഡലത്തിലാണ്. വഴിമുക്കിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം
യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ ഇന്നു വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പര്യടനം നടത്തും. ഗൗരീശപട്ടം മുളവന ജംക്‌ഷനിൽ ആരംഭിച്ച് കുരിശടി ജംക്‌ഷനിൽ സമാപിക്കും. എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്റെ ഇന്നത്തെ പര്യടനം നെയ്യാറ്റിൻകര നിയോജകമണ്ഡലത്തിലാണ്. വഴിമുക്കിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യും. ബസ് സ്റ്റാൻഡ് ജംക‍്‍ഷനിൽ സമാപിക്കും. എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ ഇന്നു രാവിലെ കഴക്കൂട്ടം, തിരുവനന്തപുരം നിയോജക മണ്ഡലങ്ങളിൽ പര്യടനം നടത്തും.  ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡയ്ക്കൊപ്പം ബാലരാമപുരത്തു റോഡ് ഷോയിലും പങ്കെടുക്കും. 

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ പ്രചാരണം നടത്തുന്നു.

തരൂ‍ർ ഇന്നലെ നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിൽ രണ്ടാംഘട്ട പര്യടനം നടത്തി. നെല്ലിവിള കുരിശടി ജംക്‌ഷനിൽ മുൻ ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു. എസ്.കെ.അശോക് കുമാർ അധ്യക്ഷത വഹിച്ചു. പന്ന്യൻ രവീന്ദ്രൻ ഇന്നലെ തിരുവനന്തപുരം നിയോജക മണ്ഡലത്തിലാണു പര്യടനം നടത്തിയത്. ബാലനഗറിൽ മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ചീരാണിക്കര തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി വി.ജോയി.
ADVERTISEMENT

കൗൺസിലർ ക്ലൈനസ് റൊസാരിയോ അധ്യക്ഷത വഹിച്ചു. എസ്.എം. ലോക്ക് ജംക്‌ഷനിൽ പര്യടനം സമാപിച്ചു. രാജീവ് ചന്ദ്രശേഖർ ഇന്നലെ രാവിലെ വിഴിഞ്ഞത്തു റോഡ് ഷോയും ഉച്ചതിരിഞ്ഞു നേമം മണ്ഡലത്തിൽ പര്യടനവും നടത്തി. നേമത്തെ പര്യടനം പ്ലാങ്കാലമുക്കിൽ ആരംഭിച്ച് കരമന ജംക്‌ഷനിൽ സമാപിച്ചു. രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പു ഗാനങ്ങളുടെ സിഡി പ്രകാശനം ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് നിർവഹിച്ചു. ഓരോ വോട്ടറിലേക്കും നേരിട്ടെത്താനുള്ള പ്രചാരണ തന്ത്രങ്ങൾ. 

ആറ്റിങ്ങൽ
ആറ്റിങ്ങലിൽ മുന്നണികളും സ്ഥാനാർഥികളും സർവ കരുത്തും സംഭരിച്ചുള്ള പോരാട്ട വഴിയിലാണ്. എൽഡിഎഫ് സ്ഥാനാർഥി വി.ജോയി ഇന്നലെ നെടുമങ്ങാട് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി.  വെമ്പായത്ത് നിന്ന് ആരംഭിച്ച  പര്യടനം തോട്ടുമുക്കിൽ സമാപിച്ചു . വൈകിട്ട് ചിറയിൻകീഴ് പുളിമൂട്ടിൽ പ്രചാരണ  യോഗം  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.  ഇന്ന് വിളവൂർക്കൽ , മലയിൻകീഴ് പഞ്ചായത്തുകളിൽ പര്യടനം നടത്തും. രാവിലെ  മലയത്ത് നിന്ന് ആരംഭിക്കുന്ന പര്യടനം രാത്രി മലയിൽകീഴിൽ സമാപിക്കും. 

കണ്ണങ്കരയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി വി.മുരളീധരൻ.
ADVERTISEMENT

എൻഡിഎ സ്ഥാനാർഥി വി.മുരളീധരൻ ഇന്നലെ നാവായിക്കുളം മേഖലയിലും ആറ്റിങ്ങൽ   മണ്ഡലത്തിലുമാണു  പര്യടനം നടത്തിയത്.  ഇന്ന് രാവിലെ കിളിമാനൂർ മണ്ഡലത്തിലും ഉച്ചയ്ക്ക് ശേഷം കടയ്ക്കാവൂരിലുമാണു പര്യടനം.  യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ് ഇന്നലെ തെലങ്കാന മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡിക്കൊപ്പമുള്ള തീരദേശ റോഡ് ഷോയുടെയും സമ്മേളനത്തിന്റെയും തിരക്കിനൊപ്പമായിരുന്നു. വൈകിട്ട് മുദാക്കലിലും  ഇലകമണ്ണിലും പര്യടനം.  മംഗലപുരം ബ്ലോക്ക് കമ്മിറ്റി മേഖലയിലെ പര്യടനം വിളയിൽകുളത്ത് നിന്ന് ആരംഭിച്ച്  മുരുക്കുംപുഴയിൽ സമാപിക്കും.