ആറ്റിങ്ങൽ ∙ വനിതകൾക്ക് സുരക്ഷിതമായ താമസ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭ നിർമിച്ച വനിതാ ഹോസ്റ്റലിന്റെ ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും അടഞ്ഞു കിടക്കുന്നതായി ആക്ഷേപം. 20 വനിതകൾക്ക് താമസിക്കാനുള്ള സൗകര്യത്തോടെയാണ് ആറ്റിങ്ങൽ നഗരസഭാ വലിയകുന്നിൽ വനിതാ ഹോസ്റ്റൽ നിർമിച്ചത്. വലിയകുന്നിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആറ്റിങ്ങൽ ∙ വനിതകൾക്ക് സുരക്ഷിതമായ താമസ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭ നിർമിച്ച വനിതാ ഹോസ്റ്റലിന്റെ ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും അടഞ്ഞു കിടക്കുന്നതായി ആക്ഷേപം. 20 വനിതകൾക്ക് താമസിക്കാനുള്ള സൗകര്യത്തോടെയാണ് ആറ്റിങ്ങൽ നഗരസഭാ വലിയകുന്നിൽ വനിതാ ഹോസ്റ്റൽ നിർമിച്ചത്.

വലിയകുന്നിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള വസ്തുവിൽ മുനിസിപ്പൽ ക്വാർട്ടേഴ്‌സിന് സമീപത്താണ് വനിതാ ഹോസ്റ്റൽ നിർമിച്ചത്. കെട്ടിടം പൂർത്തിയാക്കി ഉപകരണങ്ങളും സ്ഥാപിച്ചിരുന്നു. മുൻഭരണസമിതിയുടെ കാലത്താണ് ഹോസ്റ്റൽ നിർമാണം പൂർത്തിയാക്കിയത്.നഗരത്തിൽ ജോലിക്കും പഠനത്തിനുമായി എത്തുന്ന  വനിതകൾക്ക് സുരക്ഷിതമായ താമസം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭ ഹോസ്റ്റൽ സജ്ജമാക്കിയത്.

ADVERTISEMENT

ഹോസ്റ്റൽ തുറന്ന് പ്രവർത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുരോഗമിക്കവെ കോവിഡ് പ്രതിസന്ധിയുണ്ടായത് തിരിച്ചടിയായി. എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾക്ക് ഹോസ്റ്റൽ സൗകര്യം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയിരുന്നതായും അടച്ചിടൽ വന്നതോടെ ഹോസ്റ്റൽ തുറക്കുന്നത് അനിശ്ചിതത്വത്തിലാവുകയായിരുന്നു എന്ന് മുൻ ഭരണ സമിതിയംഗങ്ങൾ പറഞ്ഞു.

കോവിഡ് കാലഘട്ടത്തിൽ കോവിഡ് നിരീക്ഷണത്തിലുള്ളവർക്ക് കഴിയാനായി ഹോസ്റ്റൽ തുറന്നു കൊടുത്തിരുന്നു. മഴക്കാലത്ത് വെള്ളം കയറിയ സ്ഥലങ്ങളിൽ നിന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ച ദുരിതാശ്വാസ കേന്ദ്രങ്ങളിലൊന്നും ഇതായിരുന്നു. ഹോസ്റ്റൽ തുറന്ന് പ്രവർത്തനം ആരംഭിച്ചാൽ അന്യ ജില്ലകളിൽ നിന്ന് ആറ്റിങ്ങലിലെത്തുന്ന വനിതകൾക്ക് ആശ്രയമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. നിലവിൽ ഭീമമായ വാടക നൽകിയാണ് ഇവർ സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നത്.