മലയിൻകീഴ് ∙ ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി റോഡുകളിൽ പൈപ്‌ലൈൻ വലിക്കുന്നതിനു എടുത്ത കുഴികൾ കൃത്യമായി മൂടാത്തത് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നു. മലയിൻകീഴ് പഞ്ചായത്തിലെ പ്രധാന റോഡുകളിലും പല ഇടവഴികളിലും ഈ ദുരവസ്ഥയാണ്. തച്ചോട്ടുകാവ് – മലയിൻകീഴ് – അന്തിയൂർക്കോണം റോഡ്, മേപ്പൂക്കട –

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയിൻകീഴ് ∙ ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി റോഡുകളിൽ പൈപ്‌ലൈൻ വലിക്കുന്നതിനു എടുത്ത കുഴികൾ കൃത്യമായി മൂടാത്തത് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നു. മലയിൻകീഴ് പഞ്ചായത്തിലെ പ്രധാന റോഡുകളിലും പല ഇടവഴികളിലും ഈ ദുരവസ്ഥയാണ്. തച്ചോട്ടുകാവ് – മലയിൻകീഴ് – അന്തിയൂർക്കോണം റോഡ്, മേപ്പൂക്കട – മണിയറവിള റോഡ്, മലയിൻകീഴ് ആനപ്പാറ റോഡ് തുടങ്ങിയ ഒട്ടേറെ വഴികളിലാണ് കുഴി എടുത്ത് പൈപ്‌ലൈൻ സ്ഥാപിച്ചത്.

എന്നാൽ കുഴി മൂടിയെങ്കിലും കോൺക്രീറ്റും ടാറിങ്ങും ചെയ്തില്ല. ഇതു കാരണം മണ്ണ് താഴ്ന്നു പലയിടത്തും അപകടകരമാം വിധം വീണ്ടും കുഴിഞ്ഞു. തച്ചോട്ടുകാവ് – അന്തിയൂർക്കോണം റോഡിൽ മലയിൻകീഴ് ജംക്‌ഷനു സമീപം ഒട്ടേറെ കുഴികൾ ഇത്തരത്തിലുണ്ട്. ഇതിൽ അകപ്പെട്ട് വാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവ്. കഴിഞ്ഞദിവസം കാൽനടയാത്രക്കാരനായ യുവാവ് ഈ കുഴിയിൽ വീണു കാലിനു ഗുരുതര പരുക്കേറ്റു. പൊടിശല്യവും രൂക്ഷം.

ADVERTISEMENT

കുഴി എടുത്ത് പൈപ്‌ലൈനുകൾ സ്ഥാപിച്ചതല്ലാതെ ജോലികൾ ഒന്നും ചെയ്തിട്ടില്ലെന്നും കരാറുകാരന്റെ ഭാഗത്തുള്ള വീഴ്ചയാണ് ഇതിനു പിന്നിലെന്നും പഞ്ചായത്തംഗങ്ങൾ ഉൾപ്പെടെ പരാതിപ്പെടുന്നു. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേൽനോട്ടക്കുറവ് ആണ് പ്രശ്നങ്ങൾക്കു കാരണമെന്നും ആരോപണം ഉണ്ട്. പണികൾ വേഗത്തിൽ പൂർത്തിയാക്കി റോഡുകളും ഇടവഴികളും അടിയന്തരമായി നവീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.