വെഞ്ഞാറമൂട് ∙ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിൽ വാമനപുരം പഞ്ചായത്തിൽ കാഞ്ഞിരംപാറ മേഖലയിൽ വീടുകൾ തകർന്നു, മേൽക്കൂര കാറ്റിൽ പറന്നു പോയി. വ്യാപകമായ കൃഷിനാശവും സംഭവിച്ചു.വാമനപുരം കാഞ്ഞിരംപാറ മാറാംകുഴിയിൽ ആനിയുടെ ഷീറ്റു പുരയുടെ മേൽക്കൂര കാറ്റിൽ പറന്നു പോയി. മാറാംകുഴി സൂര്യ ഭവനിൽ ജെ.സുരേന്ദ്രൻ നായരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെഞ്ഞാറമൂട് ∙ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിൽ വാമനപുരം പഞ്ചായത്തിൽ കാഞ്ഞിരംപാറ മേഖലയിൽ വീടുകൾ തകർന്നു, മേൽക്കൂര കാറ്റിൽ പറന്നു പോയി. വ്യാപകമായ കൃഷിനാശവും സംഭവിച്ചു.വാമനപുരം കാഞ്ഞിരംപാറ മാറാംകുഴിയിൽ ആനിയുടെ ഷീറ്റു പുരയുടെ മേൽക്കൂര കാറ്റിൽ പറന്നു പോയി. മാറാംകുഴി സൂര്യ ഭവനിൽ ജെ.സുരേന്ദ്രൻ നായരുടെ വീടിന്റെ ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ മേൽക്കൂര കാറ്റിൽ പറന്നു പോയി. സംഭവ സമയം വീടിനുള്ളിലുണ്ടായിരുന്ന വീട്ടുകാർ പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ അപകടം ഒഴിവായി. കാഞ്ഞിരംപാറ എസ്എസ് നിവാസിൽ വി.സോമൻ നായരുടെ കോലിഞ്ചി ഏലായിലെ വാഴക്കൃഷി പൂർണമായും നശിച്ചു.

കുല വന്ന് വിളവെടുക്കാറായ 200 നേന്ത്രവാഴകൾ കാറ്റിൽ നശിച്ചു. 1 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കോലിഞ്ചി ഏലായിലെ ആർ.വിജയകുമാറിന്റെ വാഴക്കൃഷിയും പൂർണമായും നശിച്ചു. മാറാംകുഴിയിൽ സുരേഷിന്റെ കാർ ഷെഡിന്റെ മേൽക്കൂര കാറ്റിൽ തകർന്നു. കതിരുവിളയിൽ വിക്രമന്റെ വീടിന്റെ ഷീറ്റ് മേഞ്ഞ മേൽക്കൂര കാറ്റിൽ സമീപത്തെ പുരയിടത്തിലേക്ക് വീണു.തിങ്കൾ വൈകിട്ട് ഉണ്ടായ മഴയിലും ശക്തമായ കാറ്റിലും പ്രദേശത്ത് വ്യാപകമായ നാശം സംഭവിക്കുകയും ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം ഉണ്ടാകുകയും ചെയ്തതായി നാട്ടുകാർ പറയുന്നു.