പാറശാല ∙ 11 മാസത്തിനിടെ ധനുവച്ചപുരം റെയിൽവേ സ്റ്റേഷനിൽ, ട്രെയിനിൽ നിന്നു വീണതിനെ തുടർന്ന് നഷ്ടപ്പെട്ടത് രണ്ട് വിലപ്പെട്ട ജീവൻ.തിരക്കേറിയ സ്റ്റേഷനിൽ സുരക്ഷാ സംവിധാനങ്ങൾക്കു പോലും ജീവനക്കാർ ഇല്ലാത്തതാണ് ദുരന്തങ്ങൾ ആവർത്തിക്കാൻ കാരണം. നീങ്ങി തുടങ്ങിയ ട്രെയിനിൽ കയറാനും ഇറങ്ങാനും ഉള്ള ശ്രമത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാറശാല ∙ 11 മാസത്തിനിടെ ധനുവച്ചപുരം റെയിൽവേ സ്റ്റേഷനിൽ, ട്രെയിനിൽ നിന്നു വീണതിനെ തുടർന്ന് നഷ്ടപ്പെട്ടത് രണ്ട് വിലപ്പെട്ട ജീവൻ.  തിരക്കേറിയ സ്റ്റേഷനിൽ സുരക്ഷാ സംവിധാനങ്ങൾക്കു പോലും ജീവനക്കാർ ഇല്ലാത്തതാണ് ദുരന്തങ്ങൾ ആവർത്തിക്കാൻ കാരണം.  നീങ്ങി തുടങ്ങിയ ട്രെയിനിൽ കയറാനും ഇറങ്ങാനും ഉള്ള ശ്രമത്തിൽ പിടിവിട്ട് പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്കു പതിച്ചായിരുന്നു രണ്ട് അപകടങ്ങളും.  കഴിഞ്ഞ ജൂൺ ഒന്നിന് രാത്രി 7.30ന് കെ‍ാല്ലം–നാഗർകോവിൽ ട്രെയിനിൽ തിരുവനന്തപുരത്ത് നിന്നു യാത്ര ചെയ്തിരുന്ന നെടിയാംകോട് സ്വദേശി വനജകുമാരി  (66) ആണ് നീങ്ങി തുടങ്ങിയ ട്രെയിനിൽ നിന്നു ഇറങ്ങുന്നതിനിടെ ട്രാക്കിൽ വീണു മരിച്ചത്. 

ഇളയ മകൾക്കെ‍ാപ്പം ട്രെയിനിൽ കയറുമ്പോൾ പിടിവിട്ട് ട്രാക്കിലേക്കു വീണ് പരശുവയ്ക്കൽ രോഹിണി ഭവനിൽ കെ.രാജേന്ദ്രൻ നായരുടെ ഭാര്യ വി.എസ്.കുമാരിഷീബ (57) ഇന്നലെ മരിച്ചതാണ് അപകടങ്ങളിൽ ഒടുവിലത്തേത്. സ്റ്റോപ്പിൽ നിർത്തിയിട്ട സമയം കഴിഞ്ഞ് നീങ്ങുന്ന ട്രെയിനുകളിൽ കയറാനുള്ള ശ്രമത്തിൽ പലപ്പോഴും തലനാരിഴയ്ക്കാണു പല അപകടങ്ങളും വഴി മാറുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. നൂറുകണക്കിനു യാത്രക്കാരാണ് ധനുവച്ചപുരം റെയിൽവേ സ്റ്റേഷനെ നിത്യവും ആശ്രയിക്കുന്നത്. ദേശീയപാതയ്ക്കു സമീപത്തെ 50 വർഷത്തോളം പഴക്കമുള്ള സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലെന്നതാണു സ്ഥിതി. 

ADVERTISEMENT

ദിവസവും  36 ട്രെയിനുകൾ
36 ട്രെയിനുകൾ ദിവസവും,  ആറോളം വാരാന്ത്യ സർവീസുകളും കടന്നു പോകുന്ന സ്റ്റേഷനിൽ നിർ‍ത്തുന്നത് ഏതാനും ട്രെയിനുകൾ മാത്രമാണ്. പ്ലാറ്റ്ഫോമുകൾ തെരുവ് നായ്ക്കളുടെ കേന്ദ്രമായിട്ടു വർഷങ്ങൾ കഴിഞ്ഞു. ശുദ്ധജലം പോലും ഇവിടെ ലഭിക്കാറില്ല.  രാത്രിയിൽ വെളിച്ചക്കുറവ് കാരണം ഏറെ ബുദ്ധിമുട്ടുന്നത് വനിതാ യാത്രികരാണ്.  സ്റ്റേഷനിൽ റെയിൽവേയുമായി ബന്ധമുള്ളത് ടിക്കറ്റ് വിൽപന നടത്തുന്ന ഏജൻസിയുടെ ജീവനക്കാരൻ മാത്രം. പാത ഇരട്ടിപ്പിക്കലിനെ‍ാപ്പം സമീപ സ്റ്റേഷനുകളിൽ റെയിൽവേ ഒട്ടേറെ വികസന പദ്ധതികൾ നടപ്പാക്കുമ്പോഴും സ്റ്റേഷനിൽ നിലവിലുള്ള സൗകര്യങ്ങൾ ഉപയോഗയോഗ്യമാക്കാനായി നടപടികളില്ലെന്നാണ് പരാതി.