മലയിൻകീഴ് ∙ ആളില്ലാതിരുന്ന സമയം വീടിന്റെ മുൻ വാതിൽ കുത്തിത്തുറന്ന് 42 പവൻ സ്വർണാഭരണങ്ങൾ കവർന്നു. വിളപ്പിൽശാല കാവിൻപുറം ചപ്പാത്ത് കൃപയിൽ ജിസ്മി ജേക്കബിന്റെ വീട്ടിലാണ് ഞായറാഴ്ച രാത്രി മോഷണം നടന്നത്. ജിസ്മിയും മക്കളും പിതാവും ഞായറാഴ്ച രാത്രി 9 വരെ വീട്ടിൽ ഉണ്ടായിരുന്നു. ഇതിനു ശേഷം ഇവർ തിരുമലയിലെ ബന്ധു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയിൻകീഴ് ∙ ആളില്ലാതിരുന്ന സമയം വീടിന്റെ മുൻ വാതിൽ കുത്തിത്തുറന്ന് 42 പവൻ സ്വർണാഭരണങ്ങൾ കവർന്നു. വിളപ്പിൽശാല കാവിൻപുറം ചപ്പാത്ത് കൃപയിൽ ജിസ്മി ജേക്കബിന്റെ വീട്ടിലാണ് ഞായറാഴ്ച രാത്രി മോഷണം നടന്നത്.  ജിസ്മിയും മക്കളും പിതാവും ഞായറാഴ്ച രാത്രി 9 വരെ വീട്ടിൽ ഉണ്ടായിരുന്നു. ഇതിനു ശേഷം ഇവർ തിരുമലയിലെ ബന്ധു വീട്ടിലായിരുന്നു. ഇന്നലെ രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. ഇരുനില വീട്ടിലെ മുൻവശത്തെ വാതിലിന്റെ പൂട്ട് ആയുധം ഉപയോഗിച്ച് പൊളിച്ചിരുന്നു.

താഴെ കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടമായത്. 3 കിടപ്പു മുറികളിലെല്ലാം അലമാരകളും മേശയും താക്കോൽ ഉപയോഗിച്ച് തുറന്നിട്ടുണ്ട്. സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. പിൻവശത്തെ വാതിലും തുറന്നിട്ടുണ്ട്. വിളപ്പിൽശാല പൊലീസ് കേസെടുത്തു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധ സംഘവും പരിശോധന നടത്തി.