അധ്യാപക ഒഴിവ് പാലോട്∙ പെരിങ്ങമ്മല ഇക്ബാൽ കോളജിൽ ബോട്ടണി, കൊമേഴ്സ്, ഇക്കണോമിക്സ്, മീഡിയ സ്റ്റഡീസ്, ഇംഗ്ലിഷ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി, കെമിസ്ട്രി, മലയാളം, ഫിസിക്സ് എന്നീ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. യുജിസി നിഷ്കർഷിച്ച യോഗ്യത വേണം. അപേക്ഷകർ കോളജ് വിദ്യാഭ്യാസ

അധ്യാപക ഒഴിവ് പാലോട്∙ പെരിങ്ങമ്മല ഇക്ബാൽ കോളജിൽ ബോട്ടണി, കൊമേഴ്സ്, ഇക്കണോമിക്സ്, മീഡിയ സ്റ്റഡീസ്, ഇംഗ്ലിഷ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി, കെമിസ്ട്രി, മലയാളം, ഫിസിക്സ് എന്നീ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. യുജിസി നിഷ്കർഷിച്ച യോഗ്യത വേണം. അപേക്ഷകർ കോളജ് വിദ്യാഭ്യാസ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ് പാലോട്∙ പെരിങ്ങമ്മല ഇക്ബാൽ കോളജിൽ ബോട്ടണി, കൊമേഴ്സ്, ഇക്കണോമിക്സ്, മീഡിയ സ്റ്റഡീസ്, ഇംഗ്ലിഷ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി, കെമിസ്ട്രി, മലയാളം, ഫിസിക്സ് എന്നീ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. യുജിസി നിഷ്കർഷിച്ച യോഗ്യത വേണം. അപേക്ഷകർ കോളജ് വിദ്യാഭ്യാസ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ്
പാലോട്∙ പെരിങ്ങമ്മല ഇക്ബാൽ കോളജിൽ ബോട്ടണി, കൊമേഴ്സ്, ഇക്കണോമിക്സ്, മീഡിയ സ്റ്റഡീസ്, ഇംഗ്ലിഷ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി, കെമിസ്ട്രി, മലയാളം, ഫിസിക്സ് എന്നീ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. യുജിസി നിഷ്കർഷിച്ച യോഗ്യത വേണം. അപേക്ഷകർ കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കൊല്ലം മേഖല ഡ.ഡയറക്ടറുടെ കാര്യാലയത്തിലെ ഗെസ്റ്റ് അധ്യാപക പാനലിൽ റജിസ്റ്റർ ചെയ്തവരായിരിക്കണം. 18ന് മുൻപ് കോളജ് ഓഫിസിൽ അപേക്ഷ സമർപ്പിക്കണം.

പ്രീ മെട്രിക് ഹോസ്റ്റൽ പ്രവേശനം
നെടുമങ്ങാട്∙ പട്ടികജാതി വികസന വകുപ്പിന് കീഴിൽ അരുവിക്കരയിൽ പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലിലേക്ക് 2024 - 25 അധ്യയന വർഷത്തേക്ക് പ്രവേശനത്തിനായി 5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. .വിവരങ്ങൾക്ക് : 9497161655, 8547630017

ADVERTISEMENT

റഷ്യൻ ഹൗസിൽ റഷ്യൻ ഭാഷാ പഠനം 
തിരുവനന്തപുരം ∙ റഷ്യൻ ഭാഷ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് തിരുവനന്തപുരത്തെ റഷ്യൻ ഹൗസ് പ്രത്യേക ഓറിയന്റേഷൻ ക്ലാസ് നടത്തുന്നു. 9 മുതൽ മൂന്നാഴ്ച്ചത്തേക്കാണ് റഷ്യൻ ഹൗസിൽ പ്രത്യേക ഭാഷ പഠനം. റഷ്യയിൽ നിന്നുള്ള അധ്യാപകരാണ് നേതൃത്വം നൽകുന്നത്. വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കും ഓറിയന്റേഷൻ ക്ലാസിൽ ചേരാം. ഫോൺ: 7356224024.

സൗജന്യ ക്രിക്കറ്റ്‌ പരിശീലനം
കാട്ടാക്കട ∙ ലോർഡ്സ് സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ ചെട്ടിക്കോണം ലോർ‍ഡ്സ് സ്പോർട്സ് അക്കാദമി ഗ്രൗണ്ടിൽ (ലോർഡ്സ് ഹിൽ) സ്കൂൾ കുട്ടികൾക്കായി ഒരാഴ്ചത്തെ സൗജന്യ ക്രിക്കറ്റ്‌ പരിശീലനം ആരംഭിച്ചു. ഫോൺ: 9061608455.

ADVERTISEMENT

അദാലത്ത് മാറ്റി
തിരുവനന്തപുരം ∙ വഴുതക്കാട്–വെള്ളയമ്പലം ഭാഗത്ത് റോഡ് പണി നടക്കുന്നതിനാൽ ഈ ഭാഗത്ത് പ്രവർത്തിക്കുന്ന ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ ഇന്നു നടത്താനിരുന്ന അദാലത്ത് ജൂൺ ഒന്നിലേക്കു മാറ്റി. 6, 7 തീയതികളിൽ സിറ്റിങ് ഉണ്ടാകില്ലെന്നും കമ്മിഷൻ പ്രസിഡന്റ് അറിയിച്ചു.

ക്യാംപ് മാറ്റിവച്ചു
തിരുവനന്തപുരം ∙ മുച്ചുണ്ടും മുറിയണ്ണാക്കും ഉള്ള വ്യക്തികളുടെ സമഗ്ര പരിശോധനക്കായി ഇന്ന് ആക്കുളം നിഷ്ൽ നടത്താനിരുന്ന ക്യാംപ് ഉഷ്ണതരംഗ സാധ്യതകളെ തുടർന്നു മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. ഫോൺ: 0471 2944622.

ADVERTISEMENT

പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രചാരണ ക്യാംപെയ്ൻ
കിളിമാനൂർ ∙ കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെഎഎംഎ) സംസ്ഥാന കമ്മിറ്റിയുടെ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രചാരണ ക്യാംപെയ്ൻ ആരംഭിച്ചു. 31നു സമാപിക്കും. കിളിമാനൂരിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.തമീമുദ്ദീൻ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാലയം നാടിന്റെ സമ്പത്ത്, പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക, അറബി ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുക എന്നിവ ഉയർത്തി ഭവന സന്ദർശനങ്ങളും ബോധവൽക്കരണ പരിപാടികളും നടത്തും.

മനോരമ ബുക്സ് എസ്.വി. പ്രസ് പുസ്തകമേളയിൽ വിദ്യാർഥികളുടെ തിരക്ക്
നെയ്യാറ്റിൻകര ∙ ലോക പുസ്തക ദിനാചരണത്തിന്റെ ഭാഗമായി മനോരമ ബുക്സ്, നെയ്യാറ്റിൻകര എസ്.വി. പ്രസ് ആൻഡ് ലേസർ പ്രിന്റേഴുസുമായി സഹകരിച്ചു നടത്തുന്ന പുസ്തകമേളയിൽ വിദ്യാർഥികളുടെ തിരക്ക്. മേള 23 വരെ തുടരും. എല്ലാ പുസ്തകങ്ങൾക്കും 10% വിലക്കിഴിവിൽ വാങ്ങാൻ കഴിയും. അവധിക്കാലത്ത് കുട്ടികളിൽ വായന ശീലം വർധിപ്പിക്കാൻ കഴിയും എന്നതിനാൽ രക്ഷിതാക്കൾ കൂടി പിന്തുണച്ചതോടെയാണ് മേള ഇത്രയും സജീവമായത്. വിജ്ഞാനം കൗതുകവും പ്രദാനം ചെയ്യുന്ന പുസ്തകങ്ങൾക്കു പുറമേ ആരോഗ്യം, സാമ്പത്തികം, സ്വയം തൊഴിൽ സംരംഭങ്ങൾ, മത്സര പരീക്ഷ പരിശീലനം തുടങ്ങി ഒട്ടേറെ മേഖലകളിലെ പുസ്തകങ്ങളും ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് ഫോൺ: 9447295599, 9947051110

മുത്തശ്ശിമാർക്ക് ആദരം
ആര്യനാട്∙ പറണ്ടോട് നവചേതന നഗർ നവചേതന ഗ്രന്ഥശാല ആൻഡ് വനിതാ വേദി മാതൃദിനമായ 9ന്  12 മുതൽ മുത്തശ്ശിമാരെ ആദരിക്കും. പുനലാൽ ഡെയിൽ വ്യൂ ഫാർമസി കോളജ് ചെയർപഴ്സൻ സി.എസ്.ഡീനാദാസ് ഉദ്ഘാടനം ചെയ്യും.